The wrath of the goddess – Trailer [ Rivana + Anand ] 138

 

മറാക് ആ ഇരുൾ നിറഞ്ഞ ഗുഹയിൽ നിന്നും പുറത്തിറങ്ങി അതിവേഗം മല ഇറങ്ങി വീണ്ടും കാട്ടിലെക്‌ കയറി നടക്കുവാൻ തുടങ്ങി.

 

മകളെ അവിടെ തനിച്ചാക്കേണ്ടി വന്നതിൽ ആ പിതാവിന്റെ മനസ്സ് വളരെ അധികം സങ്കടം നിറഞ്ഞതായിരുന്നു

 

കാട്ടിലൂടെ വഴിയോ ദിശയോ അറിയാതെ മറാക് നടക്കാൻ തുടങ്ങി. തനിക് അടുത്തായി വേറേ ആരോ നടക്കുന്നതായി മറാകിന് തോന്നി. മറാക് പെട്ടെന്ന് നിശ്ചലനായി അപ്പോൾ അവിടെ ആരോ ഉണങ്ങിയ ഇലകളിൽ ചവിട്ടുന്നതിന്റെയും ചെടികളും വള്ളികളും വകഞ്ഞു മാറ്റുന്നതിന്റെയും ശബ്‌ദം മറാക് കേട്ടു.

 

“ ശൂം “ കാറ്റിനെ കീറി മുറിച്ചു തനിക്കരികിലേക് എന്തോ വേഗതയിൽ വരുന്നത് മറാക് അറിഞ്ഞു.

ഞൊടിയിടയിൽ മറാക് നിന്നിടത്ത് നിന്നും പിന്നിലേക്കു മാറി.

 

ആ മാറിയ നിമിഷം തനെ തന്റെ മുഖത്തിന്റെ മുന്നിലൂടെ ഒരമ്പ് കടന്ന് പോയി വലത് ഭാഗത്തെ മരത്തിൽ തറഞ്ഞു നിന്നു.

 

“ നീയൊക്കെ ധീരൻമാർ ആണെങ്കിൽ ഒളിഞ്ഞു നിന്ന് ആക്രമിക്കാതെ നേർക്കുനേർ വാടാ ” മറാക്കിന്റെ ഉറക്കെ ഉള്ള ഗർജ്ജനം കാട് മുഴുവനും അലയടിച്ചു.

 

കുറച്ചു നിമിഷങ്ങൾക്കകം അവിടെ മരങ്ങൾക്കും ചെടികൾക്കും ഇടയിൽ ഒളിഞ്ഞു നിന്നിരുന്ന പടച്ചട്ടയും കുന്തവും വാളുകളും അമ്പും എല്ലാം ഏന്തിയ പത്തു പന്ത്രണ്ട് പടയാളികൾ പുറത്തേക്ക് വന്നു.

 

മറാക് നിരായുധനായി തന്നേ അവരോട് പോരാടി ഏതാനും സമയത്തിന് അകം മറാക് പന്ത്രണ്ട് പേരെയും കൊന്നു.

 

അവരെ എല്ലാം നിലം പരിശാക്കി മുന്നോട്ട് നടക്കാൻ തുടങ്ങിയ മറാകിന് നേരെ പിന്നിൽ നിന്നും മരത്തിന് മുകളിൽ ഉണ്ടായിരുന്ന രണ്ടു പേർ അമ്പെയ്തു.

 

ഇതു തിരിച്ചറിഞ്ഞ മറാക് പെട്ടെന്ന് പിന്നിലേക്കു തിരിഞ്ഞു തനിക് നേരെ വന്ന രണ്ടമ്പുകളെയും രണ്ടു കൈകളിലാക്കി. അപ്പോഴും മറാകിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.

 

എന്നാൽ മറാകിന്റെ പുറകിൽ നിന്നും ഒരാൾ ഇരുതല മൂർച്ചയുള്ള ഒരു വാൾ ഉപയോഗിച്ചതെന്ന് പുറകിൽ നിന്നും വയർ ഭാഗം വരി മുന്നിലേക്കു തുളച്ചു കയറ്റി. മറാക് അങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

 

മറാക് തിരിഞ്ഞു അവനെ നോക്കുന്നതിന് മുമ്പേ തന്നെ വലത് കയ്യിൽനിന്നു ഒരമ്പു അവന്റെ കഴുത്തിലും ഇടത് കയ്യിൽ നിന്ന് മറ്റേത് അവന്റെ നെഞ്ചിലും മറാക് കുത്തി ഇറക്കിയിരുന്നു.

 

അത്രയും നേരം ചിരിച്ചു കൊണ്ടിരുന്നവൻ മറാകിന്റെ ഇങ്ങനെയുള്ള ഒരു പ്രതികരണത്തിൽ സ്തംഭിച്ചു നിന്നു.

 

“ പുറകിൽ നിന്നും കുത്താൻ ഏതൊരു കോയാനും കഴിയും. എന്നാൽ നേരെ നിന്ന് കണ്ണിൽ നോക്കി നെഞ്ചിലേക് ഇത് പോലെ കുത്തിയിറക്കാൻ ധീരന്മാർക്ക് മാത്രമേ കഴിയു “ മറാക് അവന്റെ കണ്ണിൽ നോക്കി പറഞ്ഞു.

 

അതും പറഞ്ഞ അടുത്ത നിമിഷം മറാകിന്റെ കഴുത്തിലൂടെ ഒരു വാൾ കയറി ഇറങ്ങി. മറാകിന്റെ തലയും ഉടലും വേറെ വേറെ ഭാഗങ്ങളായി മാറി.

 

മറാകിന്റെ അവസാന തുടിപ്പും നിലച്ചു.

 

⚡️⚡️⚡️⚡️⚡️

 

ഇതേ സമയം ഗുഹയിൽ….

 

തന്റെ പിതാവിന്റെ മരണം അറിഞ്ഞു എന്നത് പോലെ ഉറക്കത്തിലായിരുന്ന അവൾ പെട്ടെന്ന് എന്തോ കണ്ടു ഭയന്ന് എഴുന്നേറ്റ് കരയാൻ തുടങ്ങി.

 

അവളുടെ കരച്ചിൽ ആ ഗുഹയുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.

 

അവൾ കരഞ്ഞു പേടിച്ചു കൊണ്ടവിടെതന്നെ ഇരുന്നു. രാത്രി ആകാൻ തുടങ്ങിയതോടെ അവിടെ പ്രകാശം കുറഞ്ഞ് ഇരുട്ട് പറക്കാൻ തുടങ്ങി. അവളുടെ കരച്ചിൽ സമയത്തിനനുസരിച്ച് അതൊരു തേങ്ങലായി മാറി.

 

പെട്ടെന്നവൾ ആ ഗുഹയിലേക്ക് പ്രവേശിക്കുന്ന ഇരുട്ട് നിറഞ്ഞ ഭാഗത്ത് നിന്നും തിളങ്ങുന്ന രണ്ടു ചുവന്ന കണ്ണുകൾ കണ്ടു.

 

അത്രയും നേരം കരഞ്ഞ് കൊണ്ടിരുന്നവൾ പെട്ടന്ന് നിശബ്ദതയായി.അവളാ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു.

 

ആ കണ്ണുകളും അവളെ തന്നെയാണ് നോക്കുന്നുണ്ടായിരുന്നത്. ചുവന്ന കണ്ണുള്ള ഒരു മൃഗം ഗുഹക്ക് അകത്തേക്കു ഓരോ ചുവടുകൾ വച്ചു പ്രവേശിച്ചു അവളുടെ അടുക്കലേക് നടക്കാൻ തുടങ്ങി….

 

Coming soon….

 

കഥയുടെ ട്രൈലർ മാത്രമാണിത്, കഥ വരാൻ കുറച്ചു സമയം എടുക്കും കാരണം എഴുതി കൊണ്ടിരിക്കുന്നെ ഉള്ളു. നിശ്ചിതമായ ഒരു ഭാഗത്ത് എത്തിയാൽ പോസ്റ്റ്‌ ചെയ്യുന്നതാണ്. അത് വരെ കാത്തിരിക്കണം.

 

പിന്നെ നിങ്ങൾ ഇക്ക് ഈ കഥയുടെ ട്രൈലറിനെ കുറിച്ചുള്ള അഭിപ്രായം തായേ കമെന്റ് ആയി അറിയിക്കണം എന്ന് അപേക്ഷിക്കുന്നു, ഇഷ്ട്ടായാ ലൈക്കും ചെയ്തേക്കണേ.

 

എന്ന്,

സ്നേഹ പൂർവ്വം

Anand + Rivana

56 Comments

  1. കൊള്ളാം… ?
    നന്നായിട്ടുണ്ട്… ?
    എല്ലാ ഭാവുകങ്ങളും ??

  2. കൈലാസനാഥൻ

    മറാകിന്റെ യുദ്ധവീര്യം കൊള്ളാം ആ രക്ത തുടിപ്പ് മകളിലും ഉണ്ടാകാം, ഇതൊരു വനാന്തരീക്ഷത്തിലുള്ള മഗ്ളിയേപ്പോലെയുള്ള ഒരു പെൺകുട്ടിയുടെ കഥയും അവളുടെ പിൻ കാല ചരിത്രവും ഒക്കെ ഇഴ ചേർത്തതായിരിക്കാൻ ഒരു സാദ്ധ്യത കാണുന്നു. എന്തായാലും കണ്ടറിയാൻ കാത്തിരിക്കുന്നു. വിജയാശംസകൾ

  3. Trailer കിട്ടിയ ഫീൽ കഥയിൽ കിട്ടിയാൽ ഗംഭീരം

  4. Very exited to read….

  5. ടീസർ കൊള്ളാം നന്നായിട്ടുണ്ട് ആദ്യ പാർട്ട്‌ വേഗം തരും എന്നു പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
    With❤️

  6. Kollam… Kollam…
    Nannyittund…
    Waiting ❤??

  7. നന്നായിട്ടുണ്ട് ♥️♥️♥️♥️

Comments are closed.