ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

പക്ഷെ ഇഷാനും റൈഹാനും ചൈനാ വൻമതിൽ പോലെ ഫർഹയ്ക്കും അവനുമിടയിൽ നിൽക്കുന്ന കാര്യം ഓർമയിൽ വരുമ്പോൾ സംഭരിച്ച ആവേശം ഒലിച്ചു പോകുന്നുണ്ടായിരുന്നു..

 

സ്വന്തമായി പാടമുണ്ടായിട്ടും കൃഷിയിറക്കാൻ പറ്റാത്ത കർഷകനെ പോലെ അവനാ വീട്ടിൽ ഒരു അവസരത്തിനായി ഗതികിട്ടാത്ത ആത്മാവിനെ പോലെ അലഞ്ഞു നടന്നു..

 

ചില ദിവസങ്ങളിൽ ശാന്തമായ പുഴപോലെ ഒഴുകുന്ന വീട് മറ്റ് ചിലപ്പോൾ സുനാമി തിരകളാൽ സമ്പന്നമായ കടൽ പോലെ ആയിരിക്കും…

ഏറെക്കുറെ എല്ലാവരും ആ തിരകളിൽപ്പെട്ടു നനയുമെങ്കിലും ജാഷിയാണ് കൂടുതൽ ദിവസങ്ങളിലും വെള്ളം കുടിക്കുന്നത്..

 

നിക്കാഹ് കഴിഞ്ഞു 4 മാസമേ ആയുള്ളുവെങ്കിലും ടീ വി,വാഷിങ് മെഷീൻ, അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ അങ്ങനെ എല്ലാം പുതിയതാണ്..

സുനാമിയിൽ പെട്ട് പഴയതൊക്കെ ഒഴുകി പോയതാണ്..പിന്നെ ഇടക്കിടെ മുറിവുകളും ചതവുകളുമായി ഹോസ്പിറ്റൽ ചിലവ് വേറെ..

കൂടുതൽ തവണയും പുള്ളകൾ വാപ്പയ്ക്ക് തന്നെയാണ് പണി കൊടുക്കാറുള്ളത്..

 

പോളിസി എടുപ്പിക്കാൻ പുറകെ നടന്നപ്പോൾ ആട്ടിപ്പായിച്ച മെർലിനെ ഓടിച്ചിട്ട് പിടിച്ചാണ് കഴിഞ്ഞ ആഴ്ച്ച ജാഷി ഒരു ജീവൻരക്ഷാ എടുത്തത്…

 

കെട്ടിയോളുടെ പണം വാങ്ങി ചിലവാക്കാൻ ജാഷിയുടെ ഉള്ളിലെ പിന്തിരിപ്പൻ മൂരാച്ചി അഭിമാനി സമ്മതിച്ചിരുന്നില്ല..

 

ഫർഹ ഏൽപ്പിക്കുന്ന പണം തിരികെ അവൾക്ക് തന്നെ നൽകും ആ പുണ്യാത്മാവ്.

 

ദിവസങ്ങൾ ആർക്കു വേണ്ടിയും കാത്തുനിൽക്കാതെ എങ്ങോട്ടോ ഓടി പൊയ്കൊണ്ടിരുന്നു..

 

മുറ തെറ്റാതെ ജാഷി നിസ്കാരം പതിവാക്കി.. ഏറെനാളുകൾക്ക് ശേഷം ആത്മീയ വഴിയിലേക്ക് അവൻ തിരിച്ചു വന്നു..

 

ജാഷിയുടെ പ്രാർത്ഥന ഒടുവിൽ പടച്ചോൻ കേട്ടു..അതിന്റെ സൂചനയെന്നോണം ഇടവപ്പാതി ആ വീടിന് മുകളിലേക്ക് തകർത്തു പെയ്യുവാൻ തുടങ്ങി…

 

രണ്ട് ദിവസമായി തകർത്തു പെയ്യുന്ന കാലവർഷതുള്ളികൾ പ്രകൃതിയെയും മനുഷ്യരുടെ മനസ്സിനെയും വല്ലാതെ തണുപ്പിച്ചിരുന്നു…

25 Comments

  1. Good സ്റ്റോറി ബ്രോ നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

    1. നെക്സ്റ്റ് പാർട്ട് പോസ്റ്റോയിരുന്നു സഹോ..പെരുത്തിഷ്ടം??

  2. Ithinte bakki evide bro .. waiting for the next part chirich kondanr vayichathenkilum adthya pankalikalebnashttamayi pinneee vere vivaham kayinj santhoshathode kayiyunnath valare ishtapettu …randuperudeyum makkle santhan makkalayi kannunna aa dhambathikalum ath pole aa rand ponnomanakalum thammil keeri pampum anenkilum rand perum thammil odukkathe snehamanenne vayikumbol manassilakkam..ippo schoolil onnich padaporuthunnath mattoru randaloka mahayudhathinano arkariyam ….panikal ettuvagan jashiyude jeevithamviniyum bakki waiting for the next part with faithfully your fan boy Ezrabin ???

    1. ഞമ്മന്റെ കുട്ടിക്കുറുമ്പന്മാരെ ഒരുപാട് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം പുള്ളെ.. ഇഷാനും റൈഹാനും ഇനി എന്തൊക്കെയാ പ്ലാൻ ചെയ്തു വച്ചേക്കുന്നത് എന്ന് മ്മക്ക് കാത്തിരുന്നു കാണാം.. ജാഷിയും ഫർഹയും ഇനി എന്തൊക്കെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നോ ആവോ..

      ഈ ആഴ്ച്ച തന്നെ അടുത്ത ഭാഗം ഉണ്ടാകും.. കാത്തിരിക്കുമല്ലോ..സ്നേഹത്തോടെ മനൂസ്??

  3. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ റയ്ഹാന്റെയും ഇഷാന്റെയും സ്നേഹ പ്രകടനം ഒക്കെ കണ്ടപ്പോൾ അവർ ഇത്ര പെട്ടെന്ന് നല്ല കൂട്ടുകാരായി യെന്ന് വിചാരിച്ചു. എന്നാൽ അതിനതികം ആയുസ് ഉണ്ടായിരുന്നില്ല എന്ന് ഈ ഭാഗത്തിൽ അല്ലെ മനസിലായത്. ഇപ്പൊ രണ്ടാളും പാക്സിതാനും ഇന്ത്യയും പോലെ ആയല്ലോ. ഇതിന്റെ ഇടയിൽ കിടന്ന് പണി കിട്ടുന്നത് ജാസിറിനും. അപ്പൊ ഫർഹക്ക്‌ ഇതു പോലെ ഒന്നും കിട്ടുന്നില്ലേ ആവോ.

    അഫ്സൽ ജാസിറിന് അവരുടെ വഴക്ക് അവസാനിപ്പിക്കാൻ ഉള്ള ഐഡിയ കൊടുത്തപ്പോ അവന്റെ റിയാൿഷനും ഫർഹയിൽ ജാസിക്‌ ഒരു കുഞ്ഞി കാല് കാണാൻ വേണ്ടിയുള്ള പരിശ്രമവും ഭയങ്കരമായി ഇഷ്ട്ടപെട്ടു. പക്ഷെ ആ കുഞ്ഞി കാല് ജാസിറിനുള്ള അടുത്ത അടിയാകുമെന്ന് കരുതിയില്ല. അഫ്സലിന് ഇട്ട് കുട്ടി പട്ടാളങ്ങൾ കൊടുത്തതും ഇഷ്ടമായി.

    ഇനി സ്കൂളിലെ അവരുടെ വിശേഷങ്ങൾ വായിക്കുവാനായി കാത്തിരിക്കുന്നു.

    | QA |

    1. ജാഷി എന്ത് നല്ലത് ചെയ്താലും ഓന് അത് പണി ആയിട്ട് വരും.. ബല്ലാത്ത യോഗം തന്നെ..
      റൈഹാനും ഇഷാനും യുദ്ധം തുടങ്ങിയിട്ടെ ഉള്ളു.. ഇനി അവര് എന്തൊക്കെ കാട്ടുമോ ആവോ.. ഞമ്മള് വെയിറ്റിങ് ആണ്.

      പാവം കെട്ടിയോന്റെ കുഞ്ഞിക്കാൽ കാണാനുള്ള പരാക്രമം കണ്ടു ബിഷമിച്ചിട്ട് ഫർഹ തന്നെ മുൻകൈ എടുത്തത് അല്ലെ, ഇല്ലേ മ്മടെ ജാഷി കുറച്ചധികം ബുദ്ധിമുട്ടിയേനെ?..

      ബാക്കി മ്മക്ക് വെള്ളിയാഴ്ച അറിയാം.. കാത്തിരിക്കുമല്ലോ..പെരുത്തിഷ്ടം കൂട്ടേ??

  4. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.ഇന്നാണ് രണ്ടുപാർട്ടും വായിച്ചത് നല്ല അവതരണം.സൂപ്പർ.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു..

    1. സന്തോഷം ബ്രോ.. അടുത്ത പാർട്ട് ഈ വെള്ളിയാഴ്ച ബരും പുള്ളെ??

  5. അടിപൊളി ചങ്കെ.. ഇജ്ജ് പൊളിക് ???

    1. പെരുത്തിഷ്ടം നൗഫു??

    1. പെരുത്തിഷ്ടം ശരത്??

  6. Muthe onnum parayaanilla sooperb

    1. പെരുത്തിഷ്ടം ഡി കെ??

  7. Hente pulle..ingalu vallaathoru sambhavam thanne..ethayalum farha route il kayariyallo..ee jaashi verum monnayaanallo/aayirunnallo..
    Mikkavarum vaappayude parippedthu kalayum randum koodi..farha jr um kollaam..samgeethini aavanulla bhaaviyund..
    Ennaalum avar food adikkaanirunnappo paranja kaaryangal kallukadiyaayi..ivarude theettiyude ekadesha nilavaram ariyunnathu kond farhayum irunnu ennu paranjille..samgathi sathyamaanenkilum inganokke vaayikkumbol oru vallaayma..
    Enthaayalum ningade narma bhodam sambhavam thanne..love.

    1. ഫർഹ റൂട്ടിൽ വന്നപ്പോൾ ഇനി ഏതൊക്കെയാണോ എന്തോ റൂട്ട് തെറ്റി പോണത്..

      തെറ്റുകൾ തിരുത്തി അടുത്ത ഭാഗം വരുന്നതായിരിക്കും..നല്ല വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം സഹോ??

  8. Vayichittu parayam ketto..ippo palliyil povan neramayi.

  9. നന്നയൊന്നോ കിടിലൻ കഥ…???????????????????

    1. ജ്ജ് പറഞ്ഞാൽ മ്മക്ക് ബിശ്വാസം ആണ്?..പെരുത്തിഷ്ടം??

  10. Nikhilhttps://i.imgur.com/c15zEOd.jpg

    എന്റെ പൊന്നണ്ണാ സൂപ്പർ ?????

    1. പെരുത്തിഷ്ടം തമ്പി??

  11. ആഹാ, അടിപൊളി, കുടുംബം വിശേഷം കെങ്കേമമായി, അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അടുത്ത അങ്കവുമായി ഉടൻ വരാം.. പെരുത്തിഷ്ടം ഡിയർ??

  12. ജാഷിയുടെ ഒരു അവസ്ഥ…???

    രണ്ട് മക്കളും അവന്റെ പരിപ്പിളക്കും…ഇപ്പൊ ഒരണ്ണം കൂടി ലാൻഡ് ആയല്ലോ
    ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. ജാഷിയുടെ അവസ്‌ഥ ഇനി എങ്ങനെ ആവുമോ എന്തോ.. മ്മക്ക് നോക്കാം.. പെരുത്തിഷ്ടം??

Comments are closed.