ഇത് ഞങ്ങളുടെ ഏരിയാ 2 [മനൂസ്] 3041

ഇരുവരെയും കൈകളിൽ കോർത്തു കൊണ്ട് ജാഷി കടലിനടുത്തേക്ക് നടന്നടുത്തു..

 

അവന്റെ ഇടതുവശം ചേർന്ന് നടക്കുന്ന കുഞ്ഞിക്കാലുകൾ വർദ്ധിത വീര്യത്തോടെ കടലിനോട് നടന്നടുക്കുമ്പോൾ  മറുവശത്ത് വർദ്ധിച്ച വിറയലോടെ നടന്നടുത്തു…

 

ഇരുവരെയും ചെറു തിരകളിൽ കാൽ നനപ്പിച്ചുകൊണ്ട് അല്പനേരം അവർ അവിടെ തുടർന്നു..

 

പിന്നീട് കുട്ടിപ്പട്ടാളത്തിനെയും കൊണ്ട് അടുത്തുള്ള ഒരു സിനിമ തിയറ്ററിലേക്കാണ് ജാഷി പോയത്..

 

ടിക്കറ്റ് എടുത്ത് ഇഷാനെയും റൈഹാനെയും അടുത്ത സീറ്റുകളിൽ ഒരുമിച്ചിരുത്തി ഫർഹയോടൊപ്പം അടുത്തിരുന്നു ആസ്വദിച്ചു സിനിമ കാണുക എന്നതായിരുന്നു കുറുക്കന്റെ ലക്ഷ്യം…

 

പടച്ചോന്റെ അനുഗ്രഹത്താൽ ആ പ്ലാനും ചീറ്റി.

 

ഇഷാന്റെയും റൈഹാന്റെയും നടുവിലുള്ള സീറ്റിൽ ഇരുന്ന് ഫർഹ ആസ്വദിച്ചു സിനിമ കാണുന്നത് നെടുവീർപ്പൊടെ കണ്ടിരിക്കാനെ ജാഷിക്കായുള്ളൂ..

 

ഊരു തെണ്ടൽ എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി 10 മണിയോട് അടുത്തിരുന്നു..

ഇതിനോടകം തന്നെ ആളൊഴിഞ്ഞ ഉത്സവപ്പറമ്പു പോലെയായിരുന്നു ജാഷിയുടെ പേഴ്‌സിന്റെ അവസ്‌ഥ.

 

ആ ദയനീയ കാഴ്ച കാണും തോറും അവന്റെ ഉള്ളം അഫ്സലിന്റെ രക്തത്തിനായി ദാഹിച്ചു..

മനസ്സിൽ അഫ്സലിനെ സ്മരിച്ചുകൊണ്ട് അവന് വേണ്ടി നാമജപം നടത്താൻ ജാഷി മറന്നില്ല..

 

പിന്നീടുള്ള ദിനങ്ങൾ വാശിയോടെ ജാഷി പൊരുതാൻ ഉറച്ചു..അങ്ങനെ തോറ്റ് പിന്മാറാൻ അവൻ ഒരുക്കമായിരുന്നില്ല..

 

സപ്ലികൾ വാരിക്കൂട്ടിയ ബിടെക് കാലഘട്ടം അവൻ ഓരോ ദിവസവും ഓർമയിൽ കൊണ്ടു വന്നു.. ആ പേപ്പറുകൾ ജയിക്കാൻ കാട്ടിയ വാശി തന്നിൽ അവശേഷിക്കുന്നുണ്ട് എന്നവൻ കണക്കുകൂട്ടി..

 

എല്ലാ ലോക തോൽവികളും ആപ്ത വാക്യമായി കൊണ്ട് നടക്കുന്ന തോൽവി വിജയത്തിന്റെ മുന്നോടിയാണെന്ന പ്രപഞ്ച സത്യം അവന് പ്രചോദനമായി..

25 Comments

  1. Good സ്റ്റോറി ബ്രോ നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

    1. നെക്സ്റ്റ് പാർട്ട് പോസ്റ്റോയിരുന്നു സഹോ..പെരുത്തിഷ്ടം??

  2. Ithinte bakki evide bro .. waiting for the next part chirich kondanr vayichathenkilum adthya pankalikalebnashttamayi pinneee vere vivaham kayinj santhoshathode kayiyunnath valare ishtapettu …randuperudeyum makkle santhan makkalayi kannunna aa dhambathikalum ath pole aa rand ponnomanakalum thammil keeri pampum anenkilum rand perum thammil odukkathe snehamanenne vayikumbol manassilakkam..ippo schoolil onnich padaporuthunnath mattoru randaloka mahayudhathinano arkariyam ….panikal ettuvagan jashiyude jeevithamviniyum bakki waiting for the next part with faithfully your fan boy Ezrabin ???

    1. ഞമ്മന്റെ കുട്ടിക്കുറുമ്പന്മാരെ ഒരുപാട് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം പുള്ളെ.. ഇഷാനും റൈഹാനും ഇനി എന്തൊക്കെയാ പ്ലാൻ ചെയ്തു വച്ചേക്കുന്നത് എന്ന് മ്മക്ക് കാത്തിരുന്നു കാണാം.. ജാഷിയും ഫർഹയും ഇനി എന്തൊക്കെ യുദ്ധങ്ങൾ കാണാൻ കിടക്കുന്നോ ആവോ..

      ഈ ആഴ്ച്ച തന്നെ അടുത്ത ഭാഗം ഉണ്ടാകും.. കാത്തിരിക്കുമല്ലോ..സ്നേഹത്തോടെ മനൂസ്??

  3. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ റയ്ഹാന്റെയും ഇഷാന്റെയും സ്നേഹ പ്രകടനം ഒക്കെ കണ്ടപ്പോൾ അവർ ഇത്ര പെട്ടെന്ന് നല്ല കൂട്ടുകാരായി യെന്ന് വിചാരിച്ചു. എന്നാൽ അതിനതികം ആയുസ് ഉണ്ടായിരുന്നില്ല എന്ന് ഈ ഭാഗത്തിൽ അല്ലെ മനസിലായത്. ഇപ്പൊ രണ്ടാളും പാക്സിതാനും ഇന്ത്യയും പോലെ ആയല്ലോ. ഇതിന്റെ ഇടയിൽ കിടന്ന് പണി കിട്ടുന്നത് ജാസിറിനും. അപ്പൊ ഫർഹക്ക്‌ ഇതു പോലെ ഒന്നും കിട്ടുന്നില്ലേ ആവോ.

    അഫ്സൽ ജാസിറിന് അവരുടെ വഴക്ക് അവസാനിപ്പിക്കാൻ ഉള്ള ഐഡിയ കൊടുത്തപ്പോ അവന്റെ റിയാൿഷനും ഫർഹയിൽ ജാസിക്‌ ഒരു കുഞ്ഞി കാല് കാണാൻ വേണ്ടിയുള്ള പരിശ്രമവും ഭയങ്കരമായി ഇഷ്ട്ടപെട്ടു. പക്ഷെ ആ കുഞ്ഞി കാല് ജാസിറിനുള്ള അടുത്ത അടിയാകുമെന്ന് കരുതിയില്ല. അഫ്സലിന് ഇട്ട് കുട്ടി പട്ടാളങ്ങൾ കൊടുത്തതും ഇഷ്ടമായി.

    ഇനി സ്കൂളിലെ അവരുടെ വിശേഷങ്ങൾ വായിക്കുവാനായി കാത്തിരിക്കുന്നു.

    | QA |

    1. ജാഷി എന്ത് നല്ലത് ചെയ്താലും ഓന് അത് പണി ആയിട്ട് വരും.. ബല്ലാത്ത യോഗം തന്നെ..
      റൈഹാനും ഇഷാനും യുദ്ധം തുടങ്ങിയിട്ടെ ഉള്ളു.. ഇനി അവര് എന്തൊക്കെ കാട്ടുമോ ആവോ.. ഞമ്മള് വെയിറ്റിങ് ആണ്.

      പാവം കെട്ടിയോന്റെ കുഞ്ഞിക്കാൽ കാണാനുള്ള പരാക്രമം കണ്ടു ബിഷമിച്ചിട്ട് ഫർഹ തന്നെ മുൻകൈ എടുത്തത് അല്ലെ, ഇല്ലേ മ്മടെ ജാഷി കുറച്ചധികം ബുദ്ധിമുട്ടിയേനെ?..

      ബാക്കി മ്മക്ക് വെള്ളിയാഴ്ച അറിയാം.. കാത്തിരിക്കുമല്ലോ..പെരുത്തിഷ്ടം കൂട്ടേ??

  4. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.ഇന്നാണ് രണ്ടുപാർട്ടും വായിച്ചത് നല്ല അവതരണം.സൂപ്പർ.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു..

    1. സന്തോഷം ബ്രോ.. അടുത്ത പാർട്ട് ഈ വെള്ളിയാഴ്ച ബരും പുള്ളെ??

  5. അടിപൊളി ചങ്കെ.. ഇജ്ജ് പൊളിക് ???

    1. പെരുത്തിഷ്ടം നൗഫു??

    1. പെരുത്തിഷ്ടം ശരത്??

  6. Muthe onnum parayaanilla sooperb

    1. പെരുത്തിഷ്ടം ഡി കെ??

  7. Hente pulle..ingalu vallaathoru sambhavam thanne..ethayalum farha route il kayariyallo..ee jaashi verum monnayaanallo/aayirunnallo..
    Mikkavarum vaappayude parippedthu kalayum randum koodi..farha jr um kollaam..samgeethini aavanulla bhaaviyund..
    Ennaalum avar food adikkaanirunnappo paranja kaaryangal kallukadiyaayi..ivarude theettiyude ekadesha nilavaram ariyunnathu kond farhayum irunnu ennu paranjille..samgathi sathyamaanenkilum inganokke vaayikkumbol oru vallaayma..
    Enthaayalum ningade narma bhodam sambhavam thanne..love.

    1. ഫർഹ റൂട്ടിൽ വന്നപ്പോൾ ഇനി ഏതൊക്കെയാണോ എന്തോ റൂട്ട് തെറ്റി പോണത്..

      തെറ്റുകൾ തിരുത്തി അടുത്ത ഭാഗം വരുന്നതായിരിക്കും..നല്ല വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം സഹോ??

  8. Vayichittu parayam ketto..ippo palliyil povan neramayi.

  9. നന്നയൊന്നോ കിടിലൻ കഥ…???????????????????

    1. ജ്ജ് പറഞ്ഞാൽ മ്മക്ക് ബിശ്വാസം ആണ്?..പെരുത്തിഷ്ടം??

  10. Nikhilhttps://i.imgur.com/c15zEOd.jpg

    എന്റെ പൊന്നണ്ണാ സൂപ്പർ ?????

    1. പെരുത്തിഷ്ടം തമ്പി??

  11. ആഹാ, അടിപൊളി, കുടുംബം വിശേഷം കെങ്കേമമായി, അടുത്ത ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അടുത്ത അങ്കവുമായി ഉടൻ വരാം.. പെരുത്തിഷ്ടം ഡിയർ??

  12. ജാഷിയുടെ ഒരു അവസ്ഥ…???

    രണ്ട് മക്കളും അവന്റെ പരിപ്പിളക്കും…ഇപ്പൊ ഒരണ്ണം കൂടി ലാൻഡ് ആയല്ലോ
    ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. ജാഷിയുടെ അവസ്‌ഥ ഇനി എങ്ങനെ ആവുമോ എന്തോ.. മ്മക്ക് നോക്കാം.. പെരുത്തിഷ്ടം??

Comments are closed.