ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 4 ❤❤❤ [ശങ്കർ പി ഇളയിടം] 113

Views : 7370

അദ്ദേഹതിന് ഒരു മകൾ മാത്രമേ ഉള്ളൂ വൈഫ്‌ 3വർഷം മുന്നേ മരിച്ചുപോയി…
അദ്ദേഹം തന്റെ ഡ്രൈവറിനെ വിളിച്ചു വരുത്തി..
ഞാൻ പോകുവാൻ ധൃതികാണിച്ചു..
ആങ്കിൾ ഐ ഹാവ്  റ്റു ഗോ നൗ..
നിൽക്കടോ താനെന്ത് മനുഷ്യനാടോ… ആങ്കിൾ എന്നെ തടഞ്ഞു…
അദ്ദേഹം ഡ്രൈവറെ എനിക്ക് പരിചയപ്പെടുത്തി തന്നു., പേര് രാമദാസ്  തമിഴ്നാട്ട്കാരണനാണ് കുറെ വര്ഷങ്ങളായി എന്റെ കൂടെയുണ്ട്..
പെട്ടന്ന് അദ്ദേഹത്തിന് ഒരു കോൾ വന്നു സംസാരം ശ്രദ്ദിച്ചപ്പോൾ മകളാണെന്ന് മനസ്സിലായി..ഡ്രൈവറെ  ചായ മേടിക്കാൻ താഴേക്ക് പറഞ്ഞു വിട്ടിട്ട് എന്നെ അദ്ദേഹം അടുത്തേക്ക് വിളിച്ചു..
മോനെ നന്ദി  പറഞ്ഞാൽ തീരാത്ത സഹായമാണ് താൻ ചെയ്തത് ഞാൻ വേദന കൊണ്ട്  പിടഞ്ഞ സമയത്ത് റോഡിൽ എത്ര വണ്ടിക്ക് കൈ കാണിച്ചു ആരും നിർത്താനോ സഹായിക്കാനോ വന്നില്ല..
തനിക്കറിയാമോ ”ഈ ലോകത്ത് പ്രതിഫലം കിട്ടാത്ത ഏക
കർമ്മമാണ് നന്മ ചെയ്യുക എന്നത് അത് കൊണ്ടാണ് ആളുകൾ അത് ചെയ്യാൻ മടിക്കുന്നത് ”
തനിക്ക് ബുദ്ദിമുട്ടാവില്ലെങ്കിൽ ഒരു സഹായം കൂടി എനിക്ക് ചെയ്തുതരണം…
എന്താ ആങ്കിൾ പറഞ്ഞോളൂ..
ഞാൻ മീരയെ വിളിക്കാൻ പോകുകയായിരുന്നുവെന്ന് തനിക്കറിയാല്ലോ., ഞാൻ ഒരു ATM -ൽ പോയി തിരിച്ചു കാറിൽ കയറിയപ്പോൾ കുറെ ചെറുപ്പക്കാർ എന്നെ ഫോളോ ചെയ്തു, ഒരു വിധമാണ് അവരിൽ നിന്ന് രക്ഷപ്പെട്ടത് അന്നേരമാണ് നെഞ്ചുവേദന വന്നത്..
ഒകെ ഐ ആം  കം  റ്റു ദി മാറ്റർ.,
എന്റെ മകൾ എയർപോർട്ടിൽ എന്നെ വൈയ്റ്റ് ചെയ്തു നിൽക്കുവാ.. രാമേവേട്ടനൊപ്പം ഒന്ന് പോയി പിക്ക് ചെയ്യണം..ഇനിയും  റിസ്ക് എടുക്കാൻ വയ്യ!!!
ഓ മനസിലായി ആങ്കിളേ.. ഞാൻ പോകാം..
ഡ്രൈവർ വന്നു ചായ കുടിച്ചോണ്ടിരുന്നപ്പോൾ ഞാൻ എന്റെ മോഹൻ അങ്കിളിനെ വിളിച്ചു കാര്യമെല്ലാം ഞാൻ അങ്കിളിനോട് പറഞ്ഞു..
അങ്കിൾ ആദ്യം എന്നെ ശാസിച്ചെങ്കിലും ഒരാളെ സഹായിക്കാൻ കാണിച്ച എന്റെ  മനസ്സിനെ അഭിനന്ദിച്ചു.. പക്ഷെ എന്നെ പറഞ്ഞ ടൈമിൽ കാണാത്തത്കൊണ്ട് മോഹൻ അങ്കിൾ വീട്ടിൽ വിളിച്ചു അതോടെ ഞാൻ വീട്ടിൽ പറഞ്ഞ കള്ളത്തരം എല്ലാം പൊളിഞ്ഞു.. ഞാൻ ഇമോഷണൽ ആയി മോഹൻ അങ്കിളിനോട് പറഞ്ഞു അങ്കിളേ അമ്മയെ ഒന്ന് വിളിച്ചു പറ ഞാനിവിടെ ഒകെ ആണെന്ന്.. ശരി പറയാമെന്ന് അങ്കിൾ സമ്മതിച്ചു..
മീരയെ പിക്ക് ചെയ്യാനായി  വീണ്ടും  വെളിയിലേക്കിറങ്ങി.. ഞാൻ ബാഗിൽ നിന്ന് മങ്കി ക്യാപ് എടുത്ത് അണിഞ്ഞു., ബാഗുമായി കാറിന്റെ മുൻ സീറ്റിൽ ഇരുന്നു പോകുന്ന വഴി രാമേട്ടൻ എന്തൊക്കെയോ ചോദിച്ചു ഞാൻ ഒഴുക്കൻ മട്ടിൽ ഉത്തരം പറഞ്ഞു.. ഞാൻ എന്റെ അമ്മയെക്കുറിച്ച് ഓർത്തിരിക്കുകയായിരുന്നു അവരിപ്പോൾ എന്നെയോർത്തു വിഷമിച്ചിരിക്കുവവും..ഓരോന്നോർത്ത്
യാത്രാ ക്ഷീണം കാരണം ഞാൻ ഉറങ്ങിപോയി
..
പെട്ടെന്ന് കാറിന്റെ ഡിക്കി അടയുന്ന സൗണ്ട് കേട്ട് ഞാൻ കണ്ണ് തുറന്നു അത് ഒരു വെളുത്തു തുടുത്ത  പെൺകുട്ടി ആയിരുന്നു ജീൻസും ടി ഷർട്ടും വേഷം .. ഓ ഇതാവും മീര . അവൾ വന്നു പിറകിൽ കയറി..ഞാൻ പിന്നെയും കണ്ണുകൾ അടച്ചു കിടന്നു…
മീരയും രാമേട്ടനും കൂടി സംസാരിക്കുന്നുണ്ടായിരുന്നു… അവൾ പറയുന്നത് പകുതി മലയാളത്തിലും പകുതി ഹിന്ദിയിലുമാണ്..
ഇടയ്ക്ക് പറഞ്ഞു ഇതാരാ രാമേട്ടാ? ആപ് കാ അസിസ്റ്റന്റ് ഹെ?
നഹീ..
യേ ആത്മി ആജ് ആയാ ധാ..
ഐ സി…
രാമേട്ടൻ ഉണ്ടായ സംഭവങ്ങൾ ഒക്കെ മീരയോട് വിവരിച്ചു…
മീര എന്നെ അതിശയത്തോടെ നോക്കി ഞാൻ ഉറങ്ങുന്ന പോലെ കണ്ണടച്ചു കിടന്നു…

Recent Stories

The Author

ശങ്കർ പി ഇളയിടം

9 Comments

  1. Waiting for next part

  2. ഇതിൻ്റെ അടുത്ത് പാർട്ട് വന്നിട്ട് delete aayallo

    1. ശങ്കർ പി ഇളയിടം

      അഡ്മിൻ റിമൂവ് ആക്കി

  3. Powliye😍❤️❤️💋

  4. 💞💞💞💞 നന്നായിട്ടുണ്ട് .. അപ്പൊ അടുത്ത പാർട്ട് പോന്നോട്ടെ 🥰🥰🥰

  5. ശങ്കരഭക്തൻ

    ഇടക്ക് മറ്റേ പാർട്ട്‌ വന്നത് കൊണ്ട് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു… പിന്നെ വീണ്ടും 2nd പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അവൻ എന്തിനാ മുംബൈ പോയെ എന്നൊക്കെ ഓർമ വന്നത്… എന്തായാലും കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…. സ്നേഹം ❤️

  6. എന്തോ എവിടെയോ ഒരു ഒരു മിസ്സിംഗ് പോലെ…

    ഈ തിരിച്ചും മറിച്ചും ഒക്കെ കഥ പറയുന്നൊണ്ടായിരിക്കും….

    എന്തായലും കൊള്ളാം നന്നാവുന്നുണ്ട്…

    ഇനി പെട്ടന്ന് വരുമല്ലോ അടുത്ത പാർട്ട് അത്രേം സന്തോഷം

    ♥️♥️♥️♥️♥️

  7. MRIDUL K APPUKKUTTAN

    2nd

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com