എന്റെ സ്വാതി [Sanju] 148

“എത്ര വയസ്സ് ആയി ”

“കുട്ടി സിംഗിൾ ആണോ”

ഒന്നിന് പിറകെ ഒന്നായി ഓരോന്ന് അയച്ചു. എന്റെ ഉള്ളിലെ കോഴി.

ഹലോ മാത്രം സെന്റ് ആയി ബാകി ഒന്നും പോകുന്നില്ല. കോപ്പ് നെറ്റ് സ്ലോ ആയി. ഐഡിയയുടെ മൊയലാളി ഇപ്പൊ തുമ്മി തുമ്മി ഒരു വടി ആയി കാണും. എന്റെ ദേഷ്യം മൊത്തം അയാളുടെ തെറി വിളിച്ച് തീര്‍ത്തു. സുര മൈരൻ അതിന്റെ ഉള്ളില്‍ കയറി അര മണിക്കൂര്‍ ആയേ ഉള്ളൂ, ഹോട്ട്സ്പോട്ട് ഒന്നും ചോദിക്കാന്‍ ഇപ്പൊ പറ്റില്ല. അപ്പോള്‍ ആണ്‌ അവൾ എന്തോ ടൈപ് ചെയുന്നു.

“ഹലോ ചേട്ടാ”

“ചേട്ടൻ ചെയ്ത ആ വർക്ക് നന്നായിട്ടുണ്ട്. ”

“നല്ല കോൺസെപ്റ്റ് ആണ്‌ “.

അവളുടെ മെസ്സേജ് ഒക്കെ വരി വരി ആയി വന്നു. അപ്പോഴും എന്റെ ഹലോ മാത്രം സെന്‍റ് ആയുള്ളു. ഞാൻ ബാകി ഉള്ള രണ്ടും ഡിലീറ്റ് ആകി. കോഴി ട്രാക്ക് വേണ്ട. കൊറച്ച് ജാട കാണിക്കാം.

ഹാ താങ്ക്സ്.

അത്‌ ജസ്റ്റ് 2 ദിവസം കൊണ്ട്‌ ചെയ്ത ഒരു വർക്കാ. എന്റെ നല്ല വർക്ക് ഒക്കെ ഞാൻ ഇതിൽ ഇടാൻ തുടങ്ങിയിട്ടില്ല. .

 

ഞാൻ ഷോ ഇറക്കി. അതു ചെയ്യാൻ എത്ര ആഴ്ച എടുത്തു എന്ന് നമുക്ക് അറിയാലോ.

അവൾ നൈസ് എന്ന് റിപ്ലൈ തന്ന്‌ പോയി.

പിന്നെ ജാഡ കാണിക്കേണ്ട എന്ന് കരുതി ഞാൻ തന്നെ തുടങ്ങി.

“അയ്യോ ചേട്ടാ ഞാൻ വർക്ക് ചെയ്യുവാണ്. ഞാൻ ഡിപ്ലോമ കഴിഞ്ഞ് ജോലി കിട്ടി ഒരു വര്‍ഷം ആയി”.

ഞാൻ ശരിക്കും ശശി ആയി. ഇവൾ പിന്നെ എന്തിനാ ആവോ എന്നെ ചേട്ടാന്ന് വിളിച്ചത്. കൊറച്ച് നേരം കൂടി ചാറ്റ് ചെയ്ത് അവൾ പോയി. അപ്പോഴേക്കും ഞാൻ എന്റെ ജാട ഒക്കെ വിട്ട് തനി കോഴി മൈൻഡ് തന്നെ ആയിരുന്നു. പക്ഷെ അവള്‍ക്ക് ഞാൻ കോഴി ആണെന്ന് മനസ്സിലായെന്നു തോന്നുന്നു. അതോണ്ട് വേഗം പോയി. അവൾ പോയി കഴിഞ്ഞു അവളുടെ പ്രൊഫൈല്‍ എടുത്ത് നോക്കി. “ഹൈദരാബാദ്” ആണ്‌ താമസം. ഹൈദരാബാദ് ഒരു കമ്പനി വർക്ക് ചെയുന്നു. “ഓഹോ അപ്പൊ ചെറിയ പുള്ളി അല്ല, ഇതിനെ വളച്ച് എടുക്കണം”.

“ആരെ ആടാ” ഞാൻ ഞെട്ടി നോക്കിയപ്പോ സുര പണി തീര്‍ത്ത് പുറത്ത്‌ വന്നിരുന്നു.

ഓഹ് ഞാൻ പറഞ്ഞ കാര്യം ഇത്ര ഉച്ചത്തില്‍ ആയിരുന്നോ

“ആരെയോ വളക്കണം എന്ന് പറഞ്ഞല്ലോ “.

ആ അത്‌ നമ്മുടെ ചുരുണ്ട മുടി ജൂനിയർ കൊച്ചു ഇല്ലേ ഞാൻ ഇന്ന്‌ കാണിച്ച് തന്നത്.”

ഞാൻ ചുമ്മാ വായിൽ വന്നത് തട്ടി വിട്ടു. ഇത് ഈ നാറി അറിഞ്ഞാല്‍ അവന്‍ ഇപ്പൊ തന്നെ തപ്പും അത്‌ ഒറപ്പാ. ആ അങനെ അന്ന് നേരത്തെ കിടന്നു. നാളെ അവളോട് കൂടുതൽ അടുക്കണം. നന്പർ ഒക്കെ വാങ്ങണം. അങനെ ഓരോന്ന് പ്ലാൻ ചെയ്തു കിടന്നു.

പിറ്റേന്ന് ശനി ആയിരുന്നു. അതു കൊണ്ട്‌ എഴുന്നേൽക്കാൻ തോന്നിയില്ല. പിന്നെ കൊറേ നേരം കഴിഞ്ഞ് എണീറ്റു. സുര ഒറക്കം തന്നെ. ഫോൺ എടുത്തു സമയം നോക്കി താഴെ വച്ചതും ഞാൻ ഞെട്ടി ഒന്നുടെ ഫോൺ എടുത്തു നോക്കി. കണ്ട കാര്യം വിശ്വസിക്കാൻ പറ്റാതെ…..

ആദ്യത്തെ കഥ ആണ്‌. സഹകരിക്കണം. ഇതിന്റെ ബാക്കി എഴുതണം എന്നുണ്ട്. ഈ Part ഇഷ്ടപ്പെടും എങ്കിൽ മാത്രം അല്ലെ എഴുതിയിട്ട് കാര്യമുള്ളൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമല്ലോ.

.

27 Comments

  1. ഗുഡ് സ്റ്റാര്‍ട്ട് ബ്രോ

  2. നല്ല തുടക്കം.. തുടരുക.. ആശംസകൾ സഞ്ജു?

  3. കഥ വായിച്ചു.
    താങ്കള്‍ ഒരു അഞ്ചു പെജെങ്കിലുമെഴുതൂ ബ്രോ
    വായിക്കാന്‍ കണ്ടെന്റ് വേണ്ടേ
    രണ്ടു പേജ് വായിച്ചിട്ടു എങ്ങനെയാണ് അഭിപ്രായം പറയേണ്ടത്

    എല്ലാവരുടെയും ഉള്ളില്‍ ഒരു കഥാകാരന്‍ ഉണ്ട്
    ചിലര്‍ അത് മനസിലാക്കി എഴുതി തുടങ്ങും

    താങ്കള്‍ എഴുത്ത് തുടരൂ ,,,,
    താങ്കളിലെ കഥാകാരനെ എല്ലാവരും അറിയട്ടെ

    1. ♥️♥️Next part mudal ഉണ്ടാകും. Enik ഇവിടെ എങ്ങനെ pageinte കാര്യം എന്നൊന്നും areelarnnu bro. Ezhuthyapooo kore undenna vijarcg??. Sry ♥️♥️

  4. സൗഹൃദം aa തീം എനിക്ക് ishtamaaan ?????. നന്ദന pole ittitt pokadhirunna madhi.

  5. Nalla തുടക്കം??. Next part vegam. Different aaytulla ഒരു story ആണെന്ന് feel cheyunnu.

    All the best

    1. Thanks kamuka ☺️

  6. ശങ്കരഭക്തൻ

    //‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു പോകുന്ന എന്റെ ഓർമ്മ. ഒരു ആണിനും പെണ്ണിനും സുഹൃത്ത് മാത്രമായി എത്ര കാലവും ജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച, സൗഹൃദത്തിന് ദൂരം ഒരു മറ അല്ലെന്ന് എന്നെ പഠിപ്പിച്ച, “എന്റെ സ്വാതി”
    ഇത് നിനക്ക് ആണ്‌ ‘//

    താങ്കളെ സമ്മതിക്കണം ബ്രോ ജീവിതം ഒരു കഥ പോലെ എഴുതുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. എന്നെ കൊണ്ട് സാധിക്കില്ല സാധിക്കുമായിരുന്നേൽ ഞാനും എഴുതിയേനെ ഓർക്കാൻ ഞാൻ എന്നും ഇഷ്ടപെടുന്നാ മറന്നു പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഓർക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള നോവ് തരുന്ന കുറച്ചു ഓർമ്മകൾ… പിന്നെ ബ്രോ ഇത് എഴുതുമ്പോൾ തീർച്ചയായും ബ്രോയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാവും.. സന്തോഷം ഉള്ളത് എഴുതുമ്പോൾ അതിനി ഉണ്ടാക്കില്ലല്ലോ എന്നാ ചിന്തയിൽ.. ദുഖമുള്ളത് എഴുതുമ്പോൾ ആ ദുഖത്തിൽ… എന്റെ മനസിലും സത്യത്തിൽ ഈ ഒരു തീം ഉണ്ടായിരുന്നു പ്രേമവും കാമവും അല്ലാതെ സൗഹൃദം മാത്രം വെച്ചൊരു കഥ പക്ഷെ എഴുതി തീർക്കാൻ ആകില്ലെന്നു തോന്നിയത് കൊണ്ട് വേണ്ടെന്നു വെച്ചതാണ്… എന്തായാലും all the best ബ്രോ പേജ് കൂടി എഴുതാൻ നോക്ക് ബ്രോ… സ്നേഹം മാത്രം..

    1. Hlo ശങ്കരഭക്തൻ, ee comment kandappo ഒരുപാട് സന്തോഷം വന്നു bro ?????. ഞാൻ ശരിക്കും ഇവിടെ കഥകൾ മാത്രം vaayikkaane vannitullu bro, ennekond കഥ ezhuthan kazhiyillennum. Athin സമയം ഒന്നും kitillarnnu.

      Bro പറഞ്ഞ പോലെ ഓർക്കാൻ ഞാൻ എന്നും ഇഷ്ടപെടുന്നാ മറന്നു പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഓർക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള നോവ് തരുന്ന കുറച്ചു ഓർമ്മകൾ… അത് എനിക്ക് ഇവിടെ എഴുതണം എന്ന് തോന്നി. ആ ഓര്‍മകള്‍ എഴുതാന്‍ കൊതി തോന്നി. Ennekond എഴുതിച്ചു. കണ്ണ് നിറഞ്ഞു കൊണ്ട് തന്നെ ആണ്‌ bro idh ezhuthyad. Koodudal പറഞ്ഞു kathayude ending ഒന്നും പറയാനില്ല ??.

      Tq soo much. Ithrayum nannaytt ente അവസ്ഥ brokk manslayi ???. ഇത് പോലെ ഉള്ള അവസ്ഥ താങ്കള്‍ക്ക് ഉണ്ടായി kanumalle.

      Aa vakk എനിക്കിഷ്ടം ആയി bro, ഓർക്കാൻ ഞാൻ എന്നും ഇഷ്ടപെടുന്നാ മറന്നു പോകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന ഓർക്കുമ്പോൾ എല്ലാം ഒരു സുഖമുള്ള നോവ് തരുന്ന കുറച്ചു ഓർമ്മകൾ…
      ഇത് എന്റെ ബയോ ആകും nan ???.
      ഒരിക്കലും ആ ഓര്‍മകള്‍ മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

      1. ശങ്കരഭക്തൻ

        താങ്കൾക്ക് എന്റെ കമന്റ്‌ സന്തോഷം തന്നെന്നു അറിയുമ്പോൾ സന്ദോഷം ഉണ്ട് ബ്രോ.. എഴുത്തുകാർക്ക് സന്തോഷം തിരികെ നൽകേണ്ടത് ഒരു വായനക്കാരന്റെ കടമ തന്നെയാണ്…
        പിന്നെ ബ്രോ പറഞ്ഞത് ശെരി തന്നെയാണ് എനിക്കും ഉണ്ട് ഒരു അനുഭവം എന്നും എന്റെ ഓർമകളിൽ വരുന്ന എന്റെ ആ കൂട്ടുകാരി കാലം എത്ര കഴിഞ്ഞാലും മറന്നു പോകില്ലെന്ന് അത്രമേൽ ഉറപ്പുള്ള ആ ഓർമ്മകൾ നൽകി പോയവൾ അവളെ ഓർത്തു പോയി ഞാൻ ഒരു വേള ഈ കഥ വായിച്ചപ്പോൾ ?❤️

        1. Oru പക്ഷേ, ഇനി ഉള്ള എല്ലാ partum താങ്കള്‍ക്ക് adh feel ചെയ്യും.

  7. സഞ്ജു,
    തുടക്കം കൊള്ളാം പക്ഷെ ഒരു തുടർകഥ ആകുമ്പോൾ കഥയെ വായിക്കുന്നവരുടെ ഉള്ളിലേക്ക് സന്നിവിശിപ്പിക്കണ്ടേത് ഉണ്ട് കുറച്ച് പേജുകൾ കൂട്ടി എഴുതിയാൽ നന്ന്, തുടർഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഉടൻ വരും bro. Orapp. Enik kadha onnum എഴുതാന്‍ areela bro. ആള്‍ക്കാരെ എങ്ങനെ engage cheyikanm എന്നൊന്നും വല്ല്യ pidiyilla. Idh nadammadayond, oru madiri ഡയറി പോലെ aavonna pedi. Next part oru weekin ullil ഉണ്ടാകും. Kore പേജ് എഴുതാം ?

    2. വായനക്കാര്‍ക്ക് വേണ്ടി korach കൂടെ nannakam bro

  8. Kollam mone❤️??

    1. Thanks budhan

  9. ചാര്‍ളി

    Korachude page venaarnnu.
    Nice beginning.

    1. First part aayonda bro, support undavonn ariyullalo. ?Idh nadanna story aayond enikidh തീര്‍ക്കണം endayalum. ആരും vayichillelum pblm onnula.
      ‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു പോകുന്ന എന്റെ ഓർമ്മ. ഒരു ആണിനും പെണ്ണിനും സുഹൃത്ത് മാത്രമായി എത്ര കാലവും ജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച, സൗഹൃദത്തിന് ദൂരം ഒരു മറ അല്ലെന്ന് എന്നെ പഠിപ്പിച്ച, “എന്റെ സ്വാതി”
      ഇത് നിനക്ക് ആണ്‌ ‘

      ഇത് next partinte oru sneakpeak aan ?????

  10. ശങ്കരഭക്തൻ

    ❤️

  11. രാഹുൽ പിവി

    ❤️

    1. ശങ്കരഭക്തൻ

      P.v കമന്റ്‌ ഇടുന്ന മെഷീൻ ഒ?

Comments are closed.