എന്ന് നിന്‍റെ ഷാനു [Shaan Wky] 24

Views : 39757

*****************************************

സ്കൂളിൽ എത്തി.

ഇന്ന് പതിവില്ലാതെ ഓളാ നേരത്തെ സ്കൂളിൽ എത്തിയത്. ഞാൻ ഇത്തിരി നേരം വൈകിയാണ് എത്തിയത്….

ടാ ഷാനെ…നീയെന്താ നേരം വൈകിയത്. ഇന്നലെ മാഷ് വന്നിരുന്നോ നിന്റെ വീട്ടിൽ.

ഹാ വന്നിരുന്നു. വീട്ടിലല്ല കടയിൽ…….
അല്ല നീ എങ്ങനെ അറിഞ്ഞു….

നിന്റെ വീട്ടിൽ മാത്രമല്ല. ഞങ്ങളുടെ വീട്ടിലും വന്നിരുന്നു…

അപ്പൊ അങ്ങേര് മ്മടെ അഞ്ചാളുടെയും വീട്ടിൽ വന്നല്ലെ. എന്നിട്ടു എന്ത് പറഞ്ഞു…

അങ്ങേര് വരുമ്പോൾ കഷ്ട്ടകാലത്തിന് ഞാനും ഉണ്ടായിരുന്നു വീട്ടിൽ. ഒരു കൊല്ലവും കൂടി എട്ടാം ക്ലാസ്സിൽ ഇരുന്നിട്ട് പോകാം. ഞാനും നിയ്യും കൂടിയാണ് നമ്മടെ ഇച്ചായനെയും ഇവന്മാരെയും നാശാക്കുന്നത് എന്നൊക്കെ പറഞ്ഞു. പരീക്ഷ കഴിയുന്നത് വരെ ഇവന്മാരോട് കൂട്ട് കൂടരുതെന്നു പറഞ്ഞു…

ഇച്ചായോ പണിയായോ…

നീ പോയി പണിനോക്ക് ഷാനെ അങ്ങേര് അങ്ങനെ പലതും പറയും. ഒരുകൊല്ലം കൂടി ഇവിടെ കിടക്കാണെങ്കിൽ കിടക്കട്ടെ. എട്ടാക്ലാസ്സല്ലേ അല്ലാതെ പത്താം ക്ലാസ്സൊന്നല്ലല്ലോ…

അല്ല ഷാനെ ഇനി നിയ്യങ്ങാനും തോറ്റ് അന്റെ ഉണ്ടക്കണ്ണിയെങ്ങാനും ജയിച്ചാലോ…

എന്തായാലും ഞാൻ മാത്രമല്ല നിങ്ങളും ഉണ്ടാകും കൂടെ. പിന്നെ അവൾ ജയിച്ചാലും ഈ സ്കൂളിൽ തന്നെ അല്ലെ ഉണ്ടാവാ അത് മതി….

സംസാരത്തിന്റെ ഇടയിലേക്കാണ് ഇന്നലെ ഞങ്ങൾക്കിട്ട് പണി തന്ന മാഷ് ക്ലാസ്സിലേക്ക് കയറി വന്നത്.ഞങ്ങൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ഗുഡ് മോണിംഗ് പറഞ്ഞു. പിന്നെ മാഷ് തുടങ്ങി….

ഇന്നലെ ഞാൻ കുറച്ച് പേരുടെ വീട്ടിൽ വന്നിരുന്നു. അത് എന്തിനാണെന്ന് അറിയോ…

പിന്നെ….. ഞങ്ങൾക്കിട്ട് പണി തരാൻ. ഞാൻ മെല്ലെ പറഞ്ഞു മാഷ് കേട്ടില്ലെന്നു തോന്നുന്നു…..

അവർ ഇന്ന് മുതൽ നന്നായി പഠിക്കാൻ തുടങ്ങിക്കോ ഇല്ലങ്കിൽ അവർക്ക് ഒരു കൊല്ലവും കൂടി ഇവിടെ തന്നെ ഇരിക്കാം. കാരണം അവരാണ് ക്ലാസ്സിൽ തീരെ പഠിക്കാൻ മോശം….

അതും പറഞ്ഞ് ഞങ്ങളെ അഞ്ച് പേരെയും എഴുന്നേൽപ്പിച്ചു നിർത്തി എന്നിട്ടു പറഞ്ഞു ഇന്ന് മുതൽ നിങ്ങൾ ഒരുമിച്ച് ഇരിക്കണ്ട എന്നും പറഞ്ഞ് പല സ്ഥലങ്ങളിലായി ഇരുത്തി.കഷ്ട്ടകാലത്തിന്നു എന്നേ നേരെ ഫസ്റ്റ് ബഞ്ചിൽ കൊണ്ടയിരുത്തി. ക്ലാസ്സിൽ ബോറടിച്ചിരിക്കുമ്പോൾ ആകെ ഉണ്ടായിരുന്ന ആശ്വാസം ആ ഉണ്ടക്കണ്ണിയെയും നോക്കി ഇരിക്കാല്ലോ എന്നായിരുന്നു ഇനി അതും നടക്കില്ല. പിന്നീട് അങ്ങോട്ട്‌ ഒരു സുഖമില്ലാത്ത ക്ലാസ്സായിരുന്നു. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ അതൊരു രസമായിരുന്നു. എന്നാലും ക്ലാസ്സിൽ ആരും ഇല്ലാത്ത സമയത്ത് ഞങ്ങൾ ഒരുമിച്ചിരിക്കും ഞങ്ങളുടെ ആ കൂട്ടിനു ഒന്നും സംഭവിച്ചില്ല പതിവ് പോലെ എല്ലാം തുടർന്നു….
—————====================———–

ഹാവു സമാധാനമായി ഇനി അവന്റെ വായനോട്ടം സഹിക്കണ്ടല്ലോ.പരീക്ഷ തുടങ്ങാൻ ഇനി ഒരാഴച്ച കൂടിയേ ഉള്ളൂ സമാധാനമായി ഇരുന്ന് പഠിക്കാം.ഉച്ചക്ക് ഭക്ഷണം കഴിക്കാൻ സമയമായപ്പോൾ പതിവ് പോലെ അവനും വന്നു. അവൻ ക്ലാസിലിരുന്ന് ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് അവന്റെ മുന്നിലിരുന്നു കഴിക്കാൻ മടിയാരുന്നു മിക്ക ദിവസവും ഞാൻ ഭക്ഷണം കൊണ്ടയി കളയുകയായിരുന്നു പതിവ്. ആ കാരണം സ്കൂൾ വിട്ട് വീട്ടിൽ എത്തുമ്പോഴേക്കും വിശന്നിട്ടായിരിക്കും എത്തുക….
&&&&&&&&&&&&&&&&&&&&&&&&&&&&&&

അങ്ങനെ പരീക്ഷ ദിവസം എത്തി…..

ടാ ഷാനെ നാളെ മുതൽ പരീക്ഷ തുടങ്ങുകയാണ് ഇനി എന്താകുമെന്ന് കണ്ടറിയണം. ഞാൻ എന്തെയാലും ജയിക്കും നിന്റെ കാര്യമാണ് പ്രശ്നം…

അതെന്താ ഇത്രയും കൊല്ലം നമ്മൾ ഒരുമിച്ചല്ലെ പഠിച്ചത് പിന്നെ ഇപ്പൊ എന്താ തോൽക്കാണെങ്കിൽ കൂടെ നിയ്യും ഉണ്ടാകും കൂടെ അത് ഉറപ്പാ….

അതൊക്കെ ശെരിയാണ് ഈ ഒരു കൊല്ലം നീ ആ ഉണ്ടക്കണ്ണിയുടെ പിന്നാലെ നടന്ന് വെറുതെ കളഞ്ഞു. ആ നേരം വല്ലതും പടിക്കാണെങ്കിൽ അത് കാര്യമായേനെ. ഇത് ഇപ്പൊ അവളെ വായനോക്കി നടന്ന് അവൾ ഒന്ന് വളഞ്ഞുപോലുമില്ല. പരീക്ഷ ആവാറായി ഇത് കഴിഞ്ഞാൽ അവൾ ജയിച്ച്‌ അവളുടെ കാര്യം നോക്കി പോകും നീ വീണ്ടും ഇവിടെ തന്നെ….

അത് നമ്മുക്ക് നോക്കാലോ എന്തായാലും നിങ്ങൾക്ക് കിട്ടുന്ന മാർക്കിനെക്കാൾ കൂടുതൽ മാർക്ക് വാങ്ങിച്ച്‌ ഞാൻ ജയിക്കും നോക്കിക്കോ…

ഓ പിന്നെ നടന്നത് തന്നെ….

അവരോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്ക് പേടിയുണ്ടായിരുന്നു ജയിക്കോ എന്ന്. എന്തായാലും ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു. പിന്നീട് അങ്ങോട്ട്‌ അതിനുള്ള ശ്രമമായിരുന്നു.പഠിക്കാൻ ഇരിക്കുമ്പോൾ എന്റെ മനസ്സ് നിറയെ അവളായിരുന്നു….

ദിവസങ്ങൾ കടന്ന് പോയി പരീക്ഷയുടെ അവസാന ദിവസങ്ങൾ എത്തി.പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് എല്ലാവരും പോയി പക്ഷെ ഞാൻ ഗ്രീഷ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു അതിനു വേണ്ടി അവളെ കാത്തിരിക്കുകയായിരുന്നു. അവൾ കൂട്ടുകാരികളോടെല്ലാം യാത്ര പറയുന്ന തിരക്കിലായിരുന്നു. അത് കഴിയുന്നത് വരെ ഞാൻ കാത്ത് നിന്നു…..

#ബാക്കി_തുടരും…

പരീക്ഷയുടെ അവസാന ദിവസം കഴിഞ്ഞാൽ കഥ ഒന്നുകൂടി മുന്നോട്ട് കൊണ്ടുപോകും കാരണം രണ്ട് മാസം വെക്കേഷനല്ലെ. പിന്നെ തുടങ്ങുന്നത് ഷാനു ജയിച്ചോ തോറ്റോ എന്നും അവരുടെ സ്കൂൾ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാകും.അത് എന്താകും എന്ന് എനിക്കും അറിയില്ല. കാരണം ഇതു വരെ എഴുതി നിർത്താനാണ് മ്മടെ നായകൻ പറഞ്ഞത്.നിങ്ങളെ അതികം ബോറടിപ്പിക്കണ്ട എന്നും പറഞ്ഞു. അവനിൽ നിന്നു അറിയുന്നതിനേക്കാളും മുൻപ് നായികയെ ഒന്ന് കാണണമെന്നുണ്ട് അതിന് അവൻ സമ്മതിച്ചാൽ ബാക്കി അവളിൽ നിന്നും അറിയാം. അവൾക്ക് അറിയില്ലാട്ടോ ഇങ്ങനെ ഒരു സ്റ്റോറി എഴുതുന്ന കാര്യം. ഇനി ആരും പറയാൻ നിക്കണ്ട. അപ്പൊ ഇനി അടുത്ത ഭാഗത്തിൽ കാണാം….

അവൾ കൂട്ടുകാരികളോടെല്ലാം യാത്ര പറയുന്ന തിരക്കിലായിരുന്നു. അത് കഴിയുന്നതുവരെ ഞാൻ കാത്തു നിന്നു…

ടീ ഗ്രീഷ്മ നിന്നെ എത്ര സമയമായി കാത്ത് നിൽക്കുന്നു. ഞാൻ പറഞ്ഞ കാര്യം എന്തായി.

ഹോ അതൊന്നും നടക്കില്ല ടാ ഞാൻ അവളോട്‌ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞ് അവൾ ആരോടും ഒന്നും പറയാൻ നിൽക്കാതെ പോയി…

ആഹ് ഇതിന് വേണ്ടിയാണോ ഇത്രയും നേരം ഞാൻ കാത്ത് നിന്നത്…

അതിനു ഞാൻ എന്ത് ചെയ്യാനാ അവൾ സമ്മതിക്കണ്ടേ. അവൾക്കു നിന്നോട് ഒന്നും സംസാരിക്കാനും പറയാനും ഇല്ലെന്നാണ് പറഞ്ഞത്. പിന്നെ എന്നോട് ഒരു കാര്യം കൂടി പറഞ്ഞു നിങ്ങളുടെ ഇടയിൽ ഒരു ബ്രോക്കറാവണ്ട എന്നും കൂടി പറഞ്ഞു…

ടാ ഷാനെ ഇതുവരെ കഴിഞ്ഞില്ലേ. അല്ല ഓളെവിടെ ഇതുവരെ വന്നില്ലെ…

അവൾ നിന്നില്ല വേഗം പോയത്രേ എന്നോട് ഒന്നും സംസാരിക്കാനില്ലെന്ന്…

അവൾ അങ്ങനെ പറഞ്ഞോ എന്ന അവൾ വീട്ടിലെത്തുന്നതിനു മുൻപ് നമ്മള് പൊക്കും നീ വാടാ ഷാനെ. ഫൈവ് കിങിനോടാ ഓളെ കളി….

വേണ്ട ഇച്ചായ അവൾ പോട്ടെ. അവൾക്ക് വേണ്ടങ്കിലെന്തിനാ എനിക്ക്….

നിനക്ക് അങ്ങനെ വേണ്ടാന്ന് വെക്കാൻ പറ്റോ…

അതല്ല ടാ….. എന്നാലും വേണ്ട….

ഒരു എന്നാലും ഇല്ല നീ വാടാ….

ഓ പിന്നെ നിങ്ങളെയും കാത്ത് അവൾ അവിടെ നിൽക്കുന്നുണ്ടാകും ഓടി ചെല്ല്…

ടീ ഗ്രീഷ്മ വേണ്ടാട്ടാ. നീ മിണ്ടണ്ട നിന്നോട് ഒരു കാര്യം പറഞ്ഞിട്ട് നിനക്ക് ചെയ്യാൻ പറ്റിയില്ലല്ലോ. അവളെ വേണങ്കിൽ ഞങ്ങൾ അവളുടെ വീട്ടീന്ന് പൊക്കും…

നടന്നത് തന്നെ…

അവളെ വീടെന്താ നിന്റെ അമ്മായിടെ വീടാണോ വീട്ടീന്ന് പൊക്കാൻ..

അത് ഇച്ചായൻ ഒരു പഞ്ചിന് പറഞ്ഞതല്ലെ. നീ വാടാ ഷാനെ അവൾ വീട്ടിൽ എത്തുന്നതിനു മുൻപ് നിനക്ക് പറയാനുള്ളത് അവൾ കേട്ടിരിക്കും ഈ ഇച്ചായനാ പറയുന്നത്. എടുക്കട വണ്ടി…

ഏത് വണ്ടി അല്ല മ്മടെ സൈക്കള്…..

ആരെ സൈക്കിള്…

നിന്റെ സൈക്കിളോ….

ഞാൻ കൊടുന്നിട്ടില്ല…

പിന്നെ നമ്മൾ അഞ്ചു പേരും കൂടി എന്റെ സൈക്കിളിലോ. അപ്പൊ ഇന്ന് എത്തിയത് തന്നെ.നിങ്ങള് ഇവിടെ നിക്ക് ഞങ്ങൾ പോയിട്ട് വരാം…

ഗ്രീഷ്മ നീ വിട്ടോ ഇവന്മാര് ഇത് കൊളാക്കീട്ടെ പോകൂ….

Recent Stories

The Author

kadhakal.com

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com