എന്ന് നിന്‍റെ ഷാനു [Shaan Wky] 24

Views : 39757

പ്ലീസ് റൈഹാ….

ഉം… ശെരി…..

ഇനി ഇതുപോലെ ഒരു ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാവോ.ഇന്ന് ഈ ദിവസം കൂടി കഴിഞ്ഞാൽ പിന്നെ നമ്മുക്ക് കാണാൻ സാധിക്കോ….

എന്തിനാ ഷാനെ നീ ആവശ്യമില്ലാത്തത് ചിന്തിക്കുന്നത്…..

ഇല്ല റൈഹാ ഞാൻ ഈ പരീക്ഷ കഴിഞ്ഞാൽ അതികം താമസിയാതെ തന്നെ പോകും….

എവിടേക്ക്…

എന്റെ മാമ്മാടെ അടുത്തേക്ക്.
(ഉമ്മാടെ ആങ്ങള)എന്റെ പരീക്ഷ കഴിയാൻ കാത്ത് നിൽക്കുകയാണ്….

ഷാനു…. പിന്നെ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത്. നിനക്ക് വേണ്ടിയാണ്.എന്റെ ഉമ്മ ഉപ്പാടെ അടുത്തേക്ക് പോയിട്ടും. ഞാൻ വാശി പിടിച്ച് ഇവിടെ നിന്നത്. അതും എന്റെ താത്തയുടെ അടുത്ത്. അന്നൊരു ദിവസം നീ എന്നോട് ചോദിച്ചില്ലേ നീ എന്താ ക്ലാസ്സിൽ വരാഞ്ഞത് എന്ന്. അന്ന് ഞാൻ ഉമ്മാനെ എയർപ്പോട്ടിൽ കൊണ്ട് വിടാൻ പോയാതാണ്. നിനക്ക് ഒരു സർപ്രയ്‌സ് ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അന്ന് നിന്നോട് പറയാതിരുന്നത്.എന്നിട്ട് നീ ഇപ്പൊ എന്നെ തനിച്ചാക്കി പോവുകയാണോ…

റൈഹാ എനിക്ക് പോകാതിരിക്കാൻ പറ്റില്ല. എന്റെ അവസ്ഥ ഇപ്പൊ അങ്ങനെയാണ്.നിന്നോട് ഞാൻ എന്താ പറയാ….

നീ എന്നോട് ഒന്നും പറയണ്ട…. ഞാൻ പോട്ടെ സ്കൂൾ വിടാറായി. വിധിയുണ്ടങ്കിൽ നമ്മുക്ക് വീണ്ടും കാണാം…..

അതും പറഞ്ഞ് എന്റെ വാക്കിന് കാത്ത് നിൽക്കാതെ അവൾ എന്നിൽ നിന്നും നടന്നകന്നു.ആ ദിവസവും കഴിഞ്ഞു പോയി…..
_________________÷÷÷__________________

പരീക്ഷ തുടങ്ങുന്ന ദിവസമെത്തി….

ഞങ്ങൾ വീണ്ടും ഒത്തുകൂടി വിശേഷങ്ങൾ പങ്ക് വെച്ചു……

പരീക്ഷഹാളിൽ കയറി. ആദ്യത്തെ പരീക്ഷ കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങി. പക്ഷെ റൈഹാ ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ വേഗം വീട്ടിലേക്കു പോയി…

പരീക്ഷാദിനങ്ങൾ കടന്നു പോയി. ആ ദിവസ്സങ്ങളിൽ ഒന്നും അവൾ എന്നോട് ഒന്നും മിണ്ടാൻ നിൽക്കാതെ അവൾ ഒഴിഞ്ഞു മാറി നടന്നു. പരീക്ഷയുടെ അവസാന ദിവസമെങ്കിലും അവൾ എന്നോട് ഒന്ന് മിണ്ടുമെന്നു കരുതി അവളെ അവിടെയെല്ലാം തിരക്കി നടന്നു. അന്നും അവൾ ഒന്നും മിണ്ടാതെ പോയിരുന്നു. പക്ഷെ അവൾ തന്ന ആ ഡയറി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അത് ഗ്രീഷ്മയെ ഏൽപ്പിച്ചു….

ഗ്രീഷ്മ ഇത് നീ റൈഹാക്ക് കൊടുക്കണം….

അതിന് അവൾ നേരത്തെ പോയല്ലോ…

നീ ഇത് അവളെ കാണുകയാണെങ്കിൽ കൊടുക്ക്…

ഉം…. ശെരി. അല്ല ഷാനെ എന്താ ഇത്…

നീ ഇത് അവൾക്ക് കൊടുത്താൽ മതി.

ഇന്ന് അവസാനത്തെ പരീക്ഷയല്ലെ ഇനി ഞാൻ അവളെ കാണുകയാണെങ്കിൽ കൊടുക്കാം….

നീ അവളെ എന്ന് കാണുന്നുവോ അന്ന് നീ ഇത് അവളെ ഏൽപ്പിക്കണം. അതുവരെ നീ ഇത് സൂക്ഷിച്ചു വെക്കണം ഞാൻ കാര്യങ്ങളെല്ലാം അച്ചായനോടും ശംഭുവിനോടും പറഞ്ഞിട്ടുണ്ട്….

അതിന് മാത്രം എന്താ ഇതിലുള്ളത്…

ഇത്…. ഇത്….. ഇനി ഒരുപക്ഷെ നമ്മൾ കണ്ടെന്നുവരില്ല.ഗ്രീഷ്മ ഞാൻ പോവുകയാണ്. അച്ചായനോടും ശംഭുവിനോടും യാത്ര പറയണം….

ഷാനെ…. ടാ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞോട്ടെ….

ഉം… പറ…

ഇപ്പൊ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം.റൈഹാ….

വേണ്ട ഗ്രീഷ്മ…. ഇനി അവളെ കുറിച്ച് ഒന്നും പറയണ്ട എനിക്കറിയാം അവളെ.ഞാൻ ഒരിക്കലും അവളെ കുറ്റം പറയില്ല. ഈ അവസാന നിമിഷമെങ്കിലും അവളെ കാണാതെ പോകുന്നത് നന്നായി. അവളെ കണ്ടാൽ ഒരുപക്ഷെ ഞാൻ…..

പോട്ടെ ഗ്രീഷ്മ….

ഉം…. ശെരി….
_________________÷÷÷____________________

ഞാൻ കാരണം അവന്റെ ജീവിതം കൂടി ഇല്ലാതാവരുത് അതുകൊണ്ടാണ് ഞാൻ അവനിൽ നിന്നും അകലാൻ ശ്രമിച്ചതും അന്ന് ഞാൻ കൊടുത്ത ആ ഡയറി വാങ്ങാൻ കാത്തുനിൽക്കാതെ ഒഴിഞ്ഞു മാറിയതും.അത് എന്റെ അടുത്തുണ്ടായാൽ ഒരു പക്ഷെ അവനെ മനപ്പൂർവ്വമാണെങ്കിലും മറക്കാൻ കഴിഞ്ഞെന്നു വരില്ല.അവനെ ഞാൻ മറന്നേ പറ്റു അവന്റെ ഭാവി ജീവിതത്തിനു വേണ്ടി. ഇനിയും ഞാൻ അവന്റെ അരികിൽ ഉണ്ടായാൽ ഒരുപക്ഷെ അവൻ പോയെന്നു വരില്ല. അവന് വേണ്ടി ഞാൻ എന്റെ പ്രണയത്തിന് ചിതയൊരുക്കുകയാണ്. വിധിയുണ്ടെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും അവനെ എനിക്ക് സ്വന്തമാക്കണം…..

റൈഹാ… ടീ…..

പെട്ടന്ന് പിന്നിൽ നിന്നും താത്ത വന്നു വിളിച്ചപ്പോഴാണ്. ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്….

എന്താ താത്താ….

നീ ഇവിടെ എന്താലോചിച്ചിരിക്കയാണ്….

ഹേയ് ഒന്നുമില്ല താത്താ…

നീ ഇന്ന് ടൗണിൽ പോരുന്നുണ്ടോ.രണ്ട് ദിവസ്സം കഴിഞ്ഞാൽ ഇക്ക പോവുകയല്ലെ ഉമ്മാക്കും ഉപ്പാക്കും എന്തെങ്കിലും കൊടുത്തു വിടണ്ടേ…..

ഞാനില്ല താത്താ. അളിയനും താത്തയും കൂടി പോയാൽ മതി….

അതിനെന്താ നിനക്ക് കൂടി വന്നാൽ….

അത് വേണ്ട താത്താ….

ഉം… ശെരി.

ഇനി ഞാൻ കൂടി പോയാൽ അവന്റെ കണ്ണിൽപെട്ടാൽ അത് ശെരിയാവില്ല. അതുകൊണ്ടാണ് ഞാൻ പോകുന്നില്ലെന്ന് പറഞ്ഞത്….
___________________×××___________________

ദിവസ്സങ്ങൾ കടന്നു പോയി….

അങ്ങനെ പെട്ടന്ന് ഒരു ദിവസം എനിക്ക് പോകാനുള്ള വിസയും ടിക്കറ്റും ശെരിയായി. ആരോടും യാത്ര പറയാൻ നിൽക്കാതെ ഞാൻ പുതിയൊരു ജീവിതം ആരംഭിച്ചു. പ്രവാസ ജീവിതം….

വീണ്ടും ദിവസ്സങ്ങളും മാസങ്ങളും കടന്നു പോയി…മൂന്ന് വർഷത്തിന് ശേഷം ഞാൻ വീണ്ടും നാട്ടിൽ തിരിച്ചെത്തി.ഞാൻ വരുന്നതറിഞ്ഞ് അച്ചായനും ശംഭുവും കൂടി എന്നെ വിളിക്കാൻ എയർപ്പോട്ടിൽ എത്തി. രണ്ട് വർഷത്തിന് ശേഷം അവരെ കാണുകയാണെങ്കിലും പ്രത്യേകിച്ചു ഒരു മാറ്റവും അവർക്കുണ്ടായിരുന്നില്ല….

വീട് എത്തുന്നത് വരെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അതിന്റെ ഇടക്കാണ് ഞാൻ അവളെ കുറിച്ച് അന്വേഷിച്ചത്….

ഷാനെ… ഞങ്ങള് നീ വിളിക്കുമ്പോഴല്ലാം നിന്നിൽ നിന്നും മനപ്പൂർവ്വമാണ് അവളുടെ കാര്യങ്ങൾ മറച്ചുവെച്ചത്. നീ പത്താം ക്ലാസ്സ് റിസൾട്ട് അറിയുന്നതിന് മുൻപ് തന്നെ പോയില്ലെ.ഞങ്ങൾ മൂന്ന് പേർക്കും നമ്മുടെ സ്കൂളിൽ തന്നെ സീറ്റ് കിട്ടി. അവൾ ടീസി വാങ്ങി പോയി പിന്നെ അവളെ ഞങ്ങളാരും കണ്ടില്ല. പിന്നീട് ഒരു വർഷത്തിന് ശേഷം അവൾ സ്കൂളിൽ വന്നിരുന്നു ഞങ്ങളെ കാണാൻ കൂടെ അവളുടെ വിവാഹത്തിന് ക്ഷണിക്കാനും.പിന്നെ നീ അന്ന് ഗ്രീഷ്‌മയുടെ കയ്യിൽ ഏൽപ്പിച്ച ഡയറി അത് റൈഹാനെ ഏൽപ്പിക്കാൻ അന്ന് കഴിഞ്ഞില്ല.അവളുടെ വിവാഹത്തിന് രണ്ട് മൂന്ന് ദിവസ്സം മുന്നേയാണ് പിന്നെ ഞങ്ങൾ അവളെ കാണുന്നത്. അന്നാണ് അത് അവളെ ഏൽപ്പിച്ചത്.ഇതൊന്നും നിന്നെ അറിയിക്കാതിരുന്നത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ്…..

അച്ചായാ നന്നായി.ആ ഡയറി അവളുടെ കയ്യിൽ അന്ന് കിട്ടിയിരുന്നെങ്കിൽ അവൾ ഒരുപക്ഷെ എനിക്ക് വേണ്ടി കാത്തിരുന്നേനെ. ഇപ്പൊ അവൾക്ക് നല്ലൊരു ജീവിതം കിട്ടിയില്ലേ എനിക്ക് അതുമതി. ഞാൻ പോകുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും എന്റെ ഉമ്മാനോട് പറഞ്ഞിട്ടാണ് പോയത്. ഉമ്മ എല്ലാം സമ്മതിച്ചതാണ്. അന്ന് അപ്രതീക്ഷിതമായി അവളുടെ താത്ത ഷോപ്പിൽ വന്നപ്പോൾ കാര്യങ്ങളെല്ലാം എന്റെ ഉമ്മ അവരോട് പറഞ്ഞിരുന്നു. ഒരു മൂന്ന് കൊല്ലം എനിക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ അതിൽ എഴുതിയിരുന്നു.എന്തോ പടച്ചോന്റെ നിശ്ചയം ആയിരിക്കാം ഞങ്ങൾ ഒന്നിക്കരുതെന്ന്…..

ഷാനെ നീ ഒരു വാക്ക് അന്ന് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ നിൽക്കില്ലായിരുന്നോ നിന്റെ കൂടെ…..

ശംഭു ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല….

അന്ന് അവൾക്ക് അവസാനമായി എഴുതിയത്….
????

റൈഹാ ഞാൻ പോവുകയാണ് മനസ്സിൽ നിന്നെ കുറിച്ച് കണ്ട ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ച്. എനി നിന്നെ കുറിച്ച് ഓർത്ത്‌ ജീവിക്കാൻ എനിക്ക് അതുമതി.ഇനിയാരു വസന്തകാലം നമ്മുടെ ഇടയിൽ പൂക്കും ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ് അന്ന് ഞാൻ വരും നിനക്ക് വേണ്ടി ഒരുക്കി വെച്ച താലി മാലയുമായി.അന്ന് നീ ഉണ്ടാവണം എന്റെ പെണ്ണായ്….

ശുഭം
__________________***__________________

നാട്ടിൽ വന്നതിന് ശേഷം ഞാൻ വീണ്ടും അവളെ കാണാൻ പോവുകയാണ്…..

ഞങ്ങൾ കണ്ടു സംസാരിച്ചു ആ പഴയ ഷാനായി പക്ഷെ അവൾ ആ പഴയ റൈഹാ അല്ലാട്ടോ.ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയാണ്…..

പ്രണയം ഒരു അനുഭൂതിയാണ്. പ്രണയിക്കുമ്പോൾ അതിൽ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ് നിൽക്കും….
പ്രണയം ഒരു നൊമ്പരമാകുമ്പോൾ ആ സ്വപ്നങ്ങളും ആഗ്രഹങ്ങളും അലിഞ്ഞു നമ്മൾ തന്നെ ഇല്ലാതാകും.പ്രണയിക്കുക നഷ്ട്ടപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെ…

പ്രിയ സൗഹൃദങ്ങളെ…..

ഇതുവരെ എന്നെയും എന്റെ കഥയെയും സപ്പോർട്ട് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രിയ വായനക്കാരോടും സൗഹദങ്ങളോടും പിന്നെ എന്റെ സുഹൃത്തും എഡിറ്റരോടും ഒറ്റവാക്കിൽ ഒരായിരം നന്ദി പറയുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും പ്രോത്സാഹനവും പ്രാർത്ഥനയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു….

Recent Stories

The Author

kadhakal.com

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com