ഇല്ലിക്കൽ 3 [കഥാനായകൻ] 404

Views : 11045

അവന് ആകെ ഉള്ളത് വയസ്സായ അച്ഛനും അമ്മയും ആണ്. രണ്ടുപേർക്കും വയ്യാതെ ആയിട്ട് കുറച്ചു നാളായി. എന്നാലും അച്ഛൻ അച്ഛന്റെ കുല തൊഴിൽ ആയ മരപ്പണിക്ക് ഇപ്പോഴും പോകും. അവനും അമ്മയും പറഞ്ഞാലും അച്ഛൻ കേൾക്കില്ല. അവൻ പഠിക്കാൻ വലിയ മിടുക്ക് ഇല്ലാത്തത് കൊണ്ട് അച്ഛന്റെ വഴി തന്നെ തിരഞ്ഞെടുത്തു. പക്ഷെ വലിയ കോൺടാക്ട് വർക്കുകൾ എടുക്കുന്ന ദേശത്തെ ആന്റണി ചേട്ടന്റെ ഒപ്പം ആണ് പണി.

അവന്റെ വീട്ടിൽ നിന്നും പൊക്കത്തേക്ക് പോകാൻ രണ്ടു വഴികൾ ആണ്. പ്രാധാന വഴി പോയാൽ കുറച്ചു കറക്കം ആണ് പിന്നെ ഉള്ളത് ഒരു ഇടവഴി ആണ് അത് വേഗം എത്തുകയും ചെയ്യും. പക്ഷെ രാത്രി ആരും ആ വഴി പോകാറില്ല കാരണം ആ വഴി പൂട്ടി കിടക്കുന്ന ആ മനയിലെ പറമ്പിലൂടെ വേണം പോകാൻ. അതുപോലെ നല്ല കാടും പിടിച്ചു കിടക്കുന്നുണ്ട്.

അവൻ പക്ഷെ പെട്ടെന്ന് എത്താൻ വേണ്ടി ആ ഇടവഴി തിരഞ്ഞെടുത്തു. അവൻ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു പോയികൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓഫ്‌ ആയി.

അവൻ മൊബൈൽ സ്‌ക്രീനിൽ നോക്കിയപ്പോൾ ഫ്ലാഷ് ലൈറ്റ് ഓൺ ആണ് കാണിക്കുന്നത്.

“നാശം അതും കേടായിയെന്നാ തോന്നുന്നത്. മേടിച്ചിട്ട് അധികം ആയിട്ടില്ലല്ലോ വെറുതെ മനുഷ്യന്റെ കാശ് കളയാൻ.”

അവൻ അതും പറഞ്ഞു കൊണ്ട് നടക്കുമ്പോൾ പെട്ടന്ന് ആരോ പിന്നിൽ ഉള്ള പോലെ ഒരു തോന്നൽ. അവൻ തിരിഞ്ഞു നോക്കിയിട്ടും ആരെയും അവന് കാണാൻ സാധിച്ചില്ല. പക്ഷെ പെട്ടന്ന് അവനെ ഞെട്ടിച്ചുകൊണ്ട് ഫ്ലാഷ് ലൈറ്റ് തെളിഞ്ഞു.

“മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയേക്കാ പണ്ടാരം.”

അവൻ വീണ്ടും മൊബൈലിനെ പ്രാകി കൊണ്ട് നടന്നു. കുറച്ചു കഴിഞ്ഞു അവൻ മനയുടെ മുൻപിലേക്ക് ഒന്ന് നോക്കി. ആ നാട്ടിലെ പല കഥകളിലെയും പ്രധാന സ്ഥലമായത് കൊണ്ടാണ് അവൻ അങ്ങോട്ട്‌ നോക്കിയത്. പക്ഷെ ആ മനയുടെ മുൻപിൽ ആരോ ഒരു ആൾ നിൽക്കുന്ന പോലെ ഒരു തോന്നൽ. ഒന്നും കൂടി നോക്കിയപ്പോൾ അത് തന്റെ അച്ഛനാണ് എന്ന് മനസ്സിലായി.

അച്ഛൻ എന്താ അവിടെ അതും ഈ സമയത്ത് എന്ന് ചിന്തിച്ചു കൊണ്ട് അവൻ മനയുടെ മുൻപിൽ എത്തി അച്ഛനെ വിളിച്ചു.

“അച്ഛാ!. അച്ഛൻ എന്ത് എടുക്കുകയാണ് ഇവിടെ? അച്ഛനെ കാണുന്നില്ല എന്ന് പറഞ്ഞു അമ്മ ആകെ വിഷമിച്ചിരിക്കുകയാണ്.”

അയാൾ അവനെ നോക്കി കൊണ്ട് ഒന്നും മിണ്ടാതെ വീണ്ടും ആ മനയിലേക്ക് നോക്കികൊണ്ട് ഇരുന്നു.

“അച്ഛൻ എന്താ വീണ്ടും നോക്കികൊണ്ടിരിക്കുന്നെ? വാ നമ്മുക്ക് വീട്ടിലേക്ക് പോകാം.”

Recent Stories

The Author

കഥാനായകൻ

6 Comments

  1. Do koppe kuttetta, thanikk onne katha publish cheythude

  2. ♥️♥️♥️♥️♥️♥️

  3. Aparajithan anthayi onnu reply taruuu

  4. ഇത് അഡ്മിനോളജിയാണ് പച്ച തെറിയാണ് എടാ അഡ്മിൻ നിനക്ക് മുഴുവൻ ബ്ലോക്ക് എടാ നീ ആലോചിക്കുന്ന നിന്നെ പോലെ കഴുകട കൊറേ ഉള്ളിലുണ്ട് എടാ അഡ്മിനെ മര്യാദക്ക് ബ്ലോക്ക് ഒക്കെ മാറി വന്നാലേ അച്ഛന്റെ നിന്റെ അച്ഛന്റെooooooooo
    എടാ വലിയ അമ്മ ഭാര്യ

  5. Aparajitha evdeyaa🥺🥺🥺….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com