ഇല്ലിക്കൽ 3 [കഥാനായകൻ] 404

Views : 11045

വീണ്ടും അയാളെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“എന്റെ വീട് ഇതല്ലേ പിന്നെ ഞാൻ എന്തിനു നിന്റെ കൂടെ വരണം.”

അയാൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി.

“അച്ഛനിത് എന്തൊക്കെയാണ് പറയുന്നത്. ഇത് എങ്ങനെ അച്ഛന്റെ വീട് ആകും.”

ആ ചോദ്യത്തിന് ഉത്തരം ആയി ചെറിയ ഒരു പുഞ്ചിരി ആയിരുന്നു അയാളുടെ മുഖത്ത്.

“നി ഈ മന നോക്ക് കണ്ടോ ഇതാണെന്റെ വാസസ്ഥലം.”

അവൻ അച്ഛനെ നോക്കികൊണ്ട് ആ മനയിലേക്ക് നോക്കി.

“അച്ഛനിത് എന്തൊക്കെയാ പറയുന്നേ അതും ഈ രാത്രി. വാ നമ്മളെയും കാത്തു അമ്മ പേടിച്ചു ഇരിക്കുന്നു……”

അവൻ പറഞ്ഞു മുഴുവൻ ആക്കുന്നതിനെ മുൻപ് അവന്റെ അച്ഛൻ നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ആരെയും കാണുന്നില്ല. പെട്ടന്ന് അവന്റെ മൊബൈൽ ഫ്ലാഷ് ഓഫ്‌ ആയി പക്ഷെ മനയുടെ ഉള്ളിൽ നിന്നും വലിയ ഒരു വെളിച്ചം പുറത്തേക്ക് വന്നു.

അച്ഛനെ അന്വേഷിക്കാൻ പോയ മകനെയും കാണാതെ വിഷമിച്ചു ഇരിക്കുകയായിരുന്നു ആ അമ്മ. പെട്ടെന്ന് ആരോ നടന്നു വരുന്നത് പോലെ തോന്നി. ആരാണെന്ന് അറിയാതെ പേടിച്ചു കൊണ്ട് നോക്കിയപ്പോൾ ആണ് ആ മുഖം ആ അമ്മ കണ്ടത്.

“നിങ്ങൾ ഇത് എവിടെയായിരുന്നു? വൈകിയാൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ? മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കാൻ.”

“പണി കഴിഞ്ഞപ്പോൾ വൈകി പോയടോ പിന്നെ ഞാൻ നോക്കിയപ്പോൾ ചാർജും ഇല്ല. പിന്നെ ബസ് ഒക്കെ പിടിച്ചു ഇവിടേക്ക് നടന്നു വന്നപ്പോൾ ഈ സമയവുമായി.”

“അല്ല നമ്മുടെ മോൻ എവിടെ?”

അപ്പോളാണ് അച്ഛനെ അന്വേഷിച്ചു ഇറങ്ങിയ മകനെ പറ്റി ഓർമ വന്നത്.

“അവൻ ഇവിടെ ഇല്ലേ?”

“ഇല്ല നിങ്ങളെ കാണാത്തതുകൊണ്ട് പൊക്കത്ത് ചെന്ന് നോക്കാൻ പറഞ്ഞയച്ചതാണ് അവനെ.”

അവർക്ക് അപ്പോഴേക്കും പേടി ആയി തുടങ്ങി.

“എന്നിട്ട് ഞാൻ അവനെ അവിടെ കണ്ടില്ലല്ലോ വരുന്ന വഴിക്കും കണ്ടില്ല.

നി ഇങ്ങനെ പേടിക്കാതെ അവന്റെ മൊബൈലിലേക്ക് വിളിക്ക്. ചിലപ്പോൾ എന്നെ കാണാത്തത് കൊണ്ട് അവൻ അന്വേഷിച് നടക്കുകയായിരിക്കും.”

Recent Stories

The Author

കഥാനായകൻ

6 Comments

  1. Do koppe kuttetta, thanikk onne katha publish cheythude

  2. ♥️♥️♥️♥️♥️♥️

  3. Aparajithan anthayi onnu reply taruuu

  4. ഇത് അഡ്മിനോളജിയാണ് പച്ച തെറിയാണ് എടാ അഡ്മിൻ നിനക്ക് മുഴുവൻ ബ്ലോക്ക് എടാ നീ ആലോചിക്കുന്ന നിന്നെ പോലെ കഴുകട കൊറേ ഉള്ളിലുണ്ട് എടാ അഡ്മിനെ മര്യാദക്ക് ബ്ലോക്ക് ഒക്കെ മാറി വന്നാലേ അച്ഛന്റെ നിന്റെ അച്ഛന്റെooooooooo
    എടാ വലിയ അമ്മ ഭാര്യ

  5. Aparajitha evdeyaa🥺🥺🥺….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com