ധാമിനി [Rahul RK] 517

ധാമിനി

Dhaamini | Author : Rahul RK

 

“ഞാൻ ഒരുപാട് ചിന്തിക്കുന്നു…
പക്ഷേ ഞാൻ കുറച്ച് മാത്രം സംസാരിക്കുന്നു….”അന്തർമുഖരെ കുറിച്ച് ആരോ പറഞ്ഞ കാര്യമാണിത്…

അന്തർമുഖൻ.. ഇന്‍ററോവേർട്ട്‌… പത്ത് പതിനഞ്ച് വയസ്സ് മുതൽ ഞാൻ സ്ഥിരമായി കേൾക്കുന്ന വാക്കുകൾ ആയിരുന്നു ഇവയെല്ലാം…

എല്ലാവരോടും കൂട്ടുകൂടാനും സംസാരിക്കാനും ഒക്കെ എനിക്ക് ഭയങ്കര താൽപര്യം തന്നെ ആയിരുന്നു…

പക്ഷേ മിക്ക സമയങ്ങളിലും ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങാർ ആയിരുന്നു പതിവ്…
ഒരുപാട് ചിന്തിക്കാനും വായിക്കാനും ഒക്കെ ചെറുപ്പം മുതലേ എനിക്ക് വലിയ ഇഷ്ടമായിരുന്നു..

എന്റെ മൂത്ത സഹോദരൻ എന്റെ നേരെ വിപരീത സ്വാഭാവക്കാരൻ ആയിരുന്നു…
അദ്ദേഹം ആരോട് വേണമെങ്കിലും ഇടിച്ചു കയറി സംസാരിക്കാൻ തക്ക കഴിവുള്ള ആളായിരുന്നു…

പലപ്പോഴും എല്ലാവർക്കും ഇടയിൽ ഞങ്ങൾ രണ്ടുപേരും ഒരു സംസാര വിഷയമായി കടന്നു വരാറും ഉണ്ടായിരുന്നു..

ഒരുപാട് സംസാരിക്കുന്ന ഏട്ടനും ഒട്ടും സംസാരിക്കാത്ത അനിയനും…
?????

കോളേജിൽ പഠിക്കുമ്പോൾ ക്‌ലാസിലെയോ അല്ലാതെയോ ഉള്ള പെൺകുട്ടികളോട് ഒന്നും ഞാൻ അനാവശ്യമായി സംസാരിക്കാറോ കൂട്ടു കൂടാറോ ഒന്നും ഇല്ലായിരുന്നു…

ഇത് കൊണ്ട് തന്നെ പല പുരുഷ സുഹൃത്തുക്കളും കളിയാക്കാൻ എന്നവണ്ണം ഞാൻ ഗേ ആണോ എന്ന് വരെ ചോദിച്ചിട്ടുണ്ട്…

സത്യത്തിൽ അത് സത്യമായിരുന്നില്ല.. എനിക്ക് എതിർ ലിങ്കകാരോട് താൽപര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും പ്രണയം അല്ലെങ്കിൽ ഒരു മെന്റൽ അറ്റാച്ച്മെന്റ് ഒന്നും ആരോടും തോന്നിയിരുന്നില്ല…

പക്ഷേ, ഇപ്പോൾ, ഇവിടെ എഴുതുമ്പോൾ, ഞാൻ അതിൽ ചെറിയ ഒരു മാറ്റം വരുത്തേണ്ടതുണ്ട്…

പ്രണയവും മെന്റൽ അറ്റാച്ച്മെന്റും എല്ലാം എനിക്ക് തോന്നിയിരുന്നു…
ഒരാളോട് മാത്രം…..

എന്റെ മാത്രം ധാമിനിയോട്…..
?????

ഒരു ദിവസം.. ഒരു അവധി ദിവസം, ടൗണിലെ ലൈബ്രറിയിൽ നിന്ന് ബുക്കും എടുത്ത് ഞാൻ വീട്ടിലേക്ക് മടങ്ങി വരിയായിരുന്നു…

ടൗണിലെ ലൈബ്രറി എന്റെ പ്രധാന സന്ദർശന സ്ഥലങ്ങളിൽ ഒന്നായിരുന്നു..
ആഴ്ചയുടെ അവസാനത്തിൽ അവിടെ പോവുകയും ഒരാഴ്ച വായിക്കാൻ ഉള്ള പുസ്തകങ്ങളും ആയി തിരികെ പോരുകയും ചെയ്യും..
കഴിഞ്ഞ ആഴ്ചയിലെ പുസ്തകങ്ങൾ തിരികെ എൽപ്പിക്കാനും മറക്കാറില്ല..

അങ്ങനെ എല്ലാ ആഴ്ചയിലെയും പോലെ ഞാൻ പുസ്തകവുമായി തിരികെ വീട്ടിലേക്ക് വരികയായിരുന്നു..

ബസ്സിൽ ആണ് മടങ്ങി വരുന്നത്.. ജനാലക്ക്‌ അടുത്തുള്ള സീറ്റിൽ ആണ് ഞാൻ പതിവായി ഇരിക്കുന്നത്..

66 Comments

  1. Macha nice story?
    Manassil thattunna ezuth
    Oru different feel tharan ee storikk sadhichu
    Snehathoode…..❤️

  2. Brw nammade love or hate endhayi ??

  3. കുട്ടപ്പൻ

    ഒന്നും പറയാനില്ല ഏട്ടാ ❤️ just വൗ

  4. No Words ???

  5. ഒന്നും പറയാൻ ഇല്ല അതി മനോഹരം ആയ എഴുത്ത്

    1. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
      വളരെ ഇഷ്ട്ടയി…
      നല്ലൊരു മെസ്സേജ്…????

  6. വിരഹ കാമുകൻ???

    ❤️❤️❤️

  7. സൂപ്പർ ??❤❤

  8. രുദ്ര ശിവ

    ❤️❤️

  9. നൈസ്…

  10. ❤️❤️❤️

    1. Thank youu,

  11. Love or hate baaki indo adho kazhinjo onnu parayoo

    1. This week undaakum ❤️

  12. Bro ee original story name parayuo

    1. Pinna story super

      1. No original stories.. this is the story. The original narrator of this story associated me with a game project and this is the story we made for it and it’s a real story. Writed on his prospective.
        The game name is ‘I miss her’

  13. Superb..

    ❤️❤️❤️❤️

    1. Thanks ❤️

  14. കുട്ടപ്പൻ

    കമന്റുകളിൽ നിന്ന് തിരിച്ചുവരവ് ഒട്ടും മോശമാക്കിയില്ല എന്ന് മനസിലായി. വായിച്ചിട്ട് അഭിപ്രായം പറയാംട്ടൊ ഏട്ടാ ❤️

    1. Thanks bro…❤️

  15. Rahul bro is back ?? story nice

    1. Thanks ❤️

  16. Wow no words man.. keep this❤️

    1. Thanks,❤️

  17. ❤️ നല്ല എഴുത്ത്. Saho. ഇതെല്ലാം വ്യക്തിപരമായ ചോയ്സ് ആണെന്ന് നമ്മുടെ നാട്ടിൽ മനസ്സിലാക്കി വരാൻ time എടുക്കും. കൊറേ കഥകൾ stock undennu തോന്നുന്നു!❤️ ഓരോന്ന് ഇടക്കിടെ എടുത്തു തട്ടു ?..

    1. Yah.. sure bro..❤️

  18. Rahul ബ്രോ..

    ഈ കഥയും അടിപൊളി ❤️

    മർക്കസിന്റെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു..

    ധാമിനി യെ പോലെ ഉള്ളവർ എന്നും സമൂഹത്തിൽ ഒരു പരിഹാസ കഥാപാത്രം ആണ്, അവരോട് ആളുകൾ പെരുമാറുന്നത് കാണുമ്പോൾ പണ്ട് ഉണ്ടായിരുന്ന അയിത്തം ആണ് ഓർമ വരിക..
    ഇതുപോലെ ഒരാൾ എന്റെ കുടുംബത്തിലും ഉണ്ട് എന്റെ കസിൻ ബ്രോ ആണ് അവന്റ സംസാരവും, പെരുമാറ്റവും എല്ലാം സ്ത്രീകളുടേത് ആണ്, ഫ്രണ്ട് ആയി boys ആരുമില്ല ഉള്ളത് ഫുൾ girls ആണ്. ഇവിടെ ധാമിനിയുടെ കാര്യം അറിഞ്ഞാൽ അവളോട്‌ ആളുകൾ എങ്ങനെ പെരുമാറുന്നുവോ അതിലും കഷ്ട്ടം ആണ് അവന്റെ കാര്യം.
    ഞങ്ങൾ കുടുംബത്തിലെ കുറച്ചു ആളുകൾ അല്ലാതെ അവന്റെ സ്വഭാവം അറിയുന്ന ആരും കൂട്ടുകുടില്ല..

    എന്തിനാണ് ഇവരോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത് എന്ന് എനിക്ക് ഇതുവരെ പിടി കിട്ടിയിട്ടില്ല..

    കഥ നന്നായിരുന്നു..

    LOH ന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Zayed ❤️

    1. Ya.. peoples need to change.. may be time will do.. ❤️

  19. നന്നായിട്ടുണ്ട് രാഹുല്‍ ബ്രോ ?.

    വായിച്ച് കഴിഞ്ഞപ്പോ വല്ലാത്തൊരു ഫീൽ…
    എന്നാലും അവൾ ?

    നല്ല ഒരു മെസേജ് ??????

    1. ❤️ some times other worllds is better than our worlds.. situations…

  20. Machane… Aa love or hate onnu vegam ayakk

    1. This week❤️☺️

    1. 100×❤️

  21. തുമ്പി?

    Yey yey next namde LOH anee?⚡⚡??

    1. Yes…!!!❤️

  22. രാഹുൽ പിവി

    ♥️

    1. 100×❤️

  23. 1st

Comments are closed.