ധാമിനി [Rahul RK] 517

“ഓഹ്…”

സത്യത്തിൽ അത് കേട്ടപ്പോൾ എന്തോ ഒരു വിഷമം മനസ്സിൽ തട്ടിയതായി തോന്നി…
ബസ്സ് സ്റ്റോപ്പിലേക്ക് അടുക്കും തോറും എന്റെ ഹൃദയ മിടിപ്പ് കൂടുന്നത് എനിക്ക് അറിയാമായിരുന്നു….

പെട്ടന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് അവൾ എനിക്ക് നേരെ ഒരിക്കൽ കൂടി കൈകൾ നീട്ടി….

“സോ… ഫ്രണ്ട്സ്…??”

ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ട്‌ ആകെ പത്ത് മിനിറ്റ് പോലും ആയിട്ടില്ല അതിനുള്ളിൽ തന്നെ അവൾ ഫ്രണ്ട് ആക്കാൻ പറയുന്നു…
പക്ഷേ എനിക്ക് മറ്റൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു..ഞാൻ ചിരിച്ച് കൊണ്ട് തന്നെ അവൾക്ക് കൈ കൊടുത്തു…

“ഫ്രണ്ട്സ്…”

അത് കേട്ടപ്പോൾ അവൾക്കുണ്ടായ സന്തോഷം അവളുടെ മുഖത്തെ ചിരിയിൽ നിന്നും തന്നെ വ്യക്തമായിരുന്നു…

അവള് ബാഗിനകത്ത് കയ്യിട്ട് ഫോൺ പുറത്തെടുത്തു..
എന്നിട്ട് പറഞ്ഞു..

“തന്റെ നമ്പർ പറയൂ ഞാൻ ഒരു മിസ്സ് കോൾ അടിക്കാം… ഫ്രീ ആകുമ്പോൾ ടെക്സ്റ്റ് ചെയ്യാലോ…”

അത് സത്യത്തിൽ ഞാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെ ആയിരുന്നു…
അതുകൊണ്ട് തന്നെ ആശ്ചര്യവും സന്തോഷവും ഉള്ളിലൊതുക്കി ഞാൻ അവൾക്ക് എന്റെ നമ്പർ നൽകി…

ബസ്സ് അങ്ങിനെ സ്റ്റോപ്പിലേക്ക്‌ അടുത്തു…
അവള് ഒരിക്കൽ കൂടി എന്നെ നോക്കി ചിരിച്ചു…

“ശരി മാർക്കസ്.. ബൈ…”

“ബൈ ധാമിനി…”

അവള് സീറ്റിൽ നിന്നും എഴുന്നേറ്റ് ഡോറിന് നേരെ നടന്നു…
ബസ്സ് നിർത്തിയതും അവൾ പുറത്തേക്ക് ഇറങ്ങി സ്റ്റോപ്പിൽ കയറി നിന്നു…

ബസ്സ് മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ അവളെ നോക്കി…
അവളും എന്നെ നോക്കി കൈ വീശി കാണിച്ചു..
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

തല സീറ്റിലേക്ക് ചായ്ച്ച് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു…

ആരാണ് അവൾ… ആരായാലും അവൾക്ക് മറ്റാരിലും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ഉണ്ട്…
ആദ്യ കാഴ്ചയിൽ തന്നെ അവൾ എന്റെ മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു…
പക്ഷേ അവളോട് എനിക്ക് തോന്നുന്ന വികാരം എന്താണെന്ന് ഈ അവസരത്തിൽ എനിക്ക് പറയാൻ അറിയില്ല…
??????

തിരികെ വീട്ടിൽ എത്തിയതും ഞാൻ നേരെ മുറിയിലേക്ക് നടന്നു…
ബാഗിൽ നിന്നും ബുക്കുകൾ എടുത്ത് ഷെൽഫിലേക്ക് വച്ചു…

ജാക്കറ്റ് ഊരി ഹാങ്ങറിൽ ഇട്ട ശേഷം ഞാൻ കട്ടിലിലേക്ക് വെറുതെ കിടന്നു…

ഉള്ളത് പറഞ്ഞാല് ധാമിനി ആയിരുന്നു മനസ്സ് നിറയെ….
ആദ്യമായി ആണ് ഇങ്ങനെ… എന്താണ് അതിനു കാരണം എന്ന് പോലും എനിക്കറിയില്ല….

പെട്ടന്നാണ് പോക്കറ്റിൽ കിടന്ന ഫോൺ റിംഗ് ചെയ്തത്…
ഞാൻ കിടന്ന കിടപ്പിൽ തന്നെ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്തു..

66 Comments

  1. Super!!!!

  2. Enthina enganey Ulla sed story azuthunatha

  3. Wonderful story

  4. ♥️♥️♥️♥️

  5. Love or hate next partinay kore aay wait cheyyunnu vegam idane

  6. Adipoli story .. ????

  7. evdedo love or hate?

  8. Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu

  9. Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please

  10. ഒന്നും പറയാൻ കിട്ടുന്നില്ല..

    നല്ല സ്റ്റോറി…

    Waiting for more stories…♥️♥️

  11. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
    വളരെ ഇഷ്ട്ടയി…
    നല്ലൊരു മെസ്സേജ്…????

  12. Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?

  13. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

  14. Nannaaayirunnu rahul bro…Nalla oru feel good story…

  15. Waiting for love or hate????

    1. Coming soon!!

  16. അദൃശ്യ കാമുകന്‍

    Karayippichu

    1. Thanks ❤️ bro

  17. അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…

    1. Thanks❤️

    2. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

Comments are closed.