ധാമിനി [Rahul RK] 517

“തന്നെ കാണാൻ ഹാരി പോട്ടർനെ പോലെ ഉണ്ട്…”

അതും പറഞ്ഞ് അവൾ വീണ്ടും ചിരിക്കുകയാണ്…
എന്തെന്നില്ലാത്ത ഒരു ചിരി എന്റെ ചുണ്ടിലും വിരിയുന്നത് ഞാൻ അറിഞ്ഞു..

“എന്താ അങ്ങനെ പറഞ്ഞത്..??”

ഉള്ളിൽ വന്ന സംശയം ഉടൻ തന്നെ ഞാൻ അവളോട് അവതരിപ്പിച്ചു…

“അല്ല.. തന്റെ ഈ ലുക്കും കണ്ണടയും ഡ്രസ്സിങ്ങും… അങ്ങനെ മൊത്തത്തിൽ…”

അത് കേട്ടപ്പോൾ സത്യത്തിൽ എനിക്ക് അഭിമാനമാണോ നാണമാണോ തോന്നിയത് എന്ന് അറിയില്ല…
എങ്കിലും അവളുടെ മറുപടിയിൽ ഞാൻ വളരെ സന്തോഷവാനായിരുന്നു…

എന്ത് മറുപടി പറയണം എന്ന് അറിയില്ലെങ്കിലും ഞാൻ അവളോട് ഒരു താങ്ക്യൂ മാത്രം പറഞ്ഞു…

അത് കേട്ടപ്പോൾ വളരെ സന്തോഷത്തോടെ അവൾ എനിക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു..

“എന്റെ പേര് ധാമിനി…”

സത്യത്തിൽ എനിക്ക് ചെറിയ ഒരു അൽഭുതം ആണ് തോന്നിയത്…
ആദ്യമായി ആണ് ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് പരിചയപ്പെടുന്നത്..

ഞാൻ അവൾക്ക് കൈ കൊടുത്ത് കൊണ്ട് തന്നെ പറഞ്ഞു..

“മാർക്കസ്… മാർക്കസ് ഫെർണാണ്ടസ്..”

ഞങ്ങൾ പരസ്പരം ഷേക്ക് ഹാൻഡ് ചെയ്തു…
ആദ്യമായി ആണ് ഒരു പെൺകുട്ടിയോട് ഞാൻ ഇത്രയും താൽപര്യത്തോടെ സംസാരിക്കുന്നത്…

പക്ഷേ ഞാൻ കണ്ട മറ്റുള്ളവരിൽ നിന്നും അവൾക്ക് എന്തോ ഒരു പ്രത്യേകത ഉള്ളതായി എനിക്ക് തോന്നുന്നുണ്ടായിരുന്നു…

“എന്ത് ചെയ്യുന്നു..??”

ഓർമ്മകളിൽ നിന്നും എന്നെ മോചിപ്പിച്ച് കൊണ്ടായിരുന്നു അവളുടെ ചോദ്യം…

“ഞാൻ.. ഞാൻ ഇവിടെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു..”

“ഞാനും യൂണിവേഴ്സിറ്റി സ്റ്റുഡൻറ് ആണ്.. പക്ഷേ ഇവിടെ അല്ല കേട്ടോ.. എന്റെ ആന്റിയുടെ വീട് ഇവിടെ ആണ്. അപ്പോ വീക്കെൻഡിൽ വെറുതെ വന്നു എന്നേ ഒള്ളു…”

ഞാൻ ചോദിക്കാതെ തന്നെ അവൾ ഇത്രയും വിവരങ്ങൾ എന്നോട് ഇങ്ങോട്ട് പറഞ്ഞു…

പക്ഷേ എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു…
അതുകൊണ്ട് തന്നെ ഞാൻ ഒന്ന് തലയാട്ടി ചിരിക്കുക മാത്രം ആണ് ചെയ്തത്…

ഞാൻ വേഗം തന്നെ എന്റെ നോട്ടം അവളുടെ മുഖത്ത് നിന്ന് മാറ്റി പുറത്തേക്ക് ആക്കി…

ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവളുടെ അടുത്ത ചോദ്യവും വന്നു…

“താൻ അധികം സംസാരിക്കാത്ത ടൈപ്പ് ആണല്ലേ…??”

അവളുടെ ചോദ്യം എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു… ഞാൻ അധികം സംസാരിക്കാത്ത ടൈപ്പ് ആണെന്ന് ഇവൾ എങ്ങനെ അറിഞ്ഞു…??
സംശയം ഉള്ളിൽ ഒതുക്കിയില്ല.. ഞാൻ അവളോട് ചോദിക്കുക തന്നെ ചെയ്തു..

“എങ്ങനെ മനസ്സിലായി..??”

അതിനു മറുപടിയായി ആദ്യം അവൾ ഒന്ന് ചിരിച്ചു… എന്നിട്ട് പറഞ്ഞു…

“അത് താൻ സംസാരിക്കുമ്പോൾ തന്നേ മനസ്സിലാകുന്നുണ്ട്…”

മറുപടിയായി ഞാൻ വീണ്ടും വെറുതെ ചിരിച്ചു….

“അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും കേട്ടോ…”

66 Comments

  1. Super!!!!

  2. Enthina enganey Ulla sed story azuthunatha

  3. Wonderful story

  4. ♥️♥️♥️♥️

  5. Love or hate next partinay kore aay wait cheyyunnu vegam idane

  6. Adipoli story .. ????

  7. evdedo love or hate?

  8. Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu

  9. Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please

  10. ഒന്നും പറയാൻ കിട്ടുന്നില്ല..

    നല്ല സ്റ്റോറി…

    Waiting for more stories…♥️♥️

  11. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
    വളരെ ഇഷ്ട്ടയി…
    നല്ലൊരു മെസ്സേജ്…????

  12. Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?

  13. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

  14. Nannaaayirunnu rahul bro…Nalla oru feel good story…

  15. Waiting for love or hate????

    1. Coming soon!!

  16. അദൃശ്യ കാമുകന്‍

    Karayippichu

    1. Thanks ❤️ bro

  17. അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…

    1. Thanks❤️

    2. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

Comments are closed.