ധാമിനി [Rahul RK] 517

അൽപം കഴിഞ്ഞപ്പോൾ കതക് തുറന്ന് അച്ഛൻ അകത്തേക്ക് വന്നു…
കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് എന്തൊക്കെയോ അസ്വസ്ഥത ഉള്ളതായി എനിക്ക് തോന്നി…

“എന്ത് പറ്റി പപ്പാ..??”

“എന്ത് പറയാനാ ട്രെയിൻ എല്ലാം ലേറ്റ് ആണ്… ആ വെസ്റ്റ് ലൈൻ ബ്രിഡ്ജിന്റെ അടുത്ത് ആരോ വണ്ടിക്ക് തല വച്ചതാണ്…”

_അച്ഛൻ പറഞ്ഞ് നിർത്തിയതും ബാക്കി ന്യൂസിൽ പറയാൻ തുടങ്ങി…._

“വെസ്റ്റ് ലൈൻ ബ്രിഡ്ജിന് സമീപം വിദ്യാർഥിനി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.. യൂണിവേഴ്സിറ്റി വിദ്യാർഥിനി ആയ പത്തൊൻപത് വയസ്സുകാരി ധാമിനി ഓർഷോനോ ആണ് ആത്മഹത്യ ചെയ്തത്………………………”

_ടിവിയിൽ അവളുടെ ഫോട്ടോ കാണിക്കുന്നുണ്ടായിരുന്നു… ടിവിയിലേക്ക് നോക്കി നിശ്ചലമായി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ… എനിക്ക് കരയാൻ തോന്നിയില്ല… എന്റെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞില്ല… പക്ഷേ നെഞ്ചില് ചോര പൊടിയുന്നത് എനിക്ക് അറിയാമായിരുന്നു…
ഞാൻ ഫോൺ എടുത്ത് വീണ്ടും അവൾക്ക് മെസ്സേജ് അയച്ചു….

“ധാമിനി….”

മറ്റൊന്നും നോക്കാതെ ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു…
കൂട്ടത്തിൽ ഏറ്റവും വലിയ കത്തി.. മാസം മുറിക്കാൻ ഉപയോഗിക്കുന്ന കത്തി എടുത്ത് ഞാൻ എന്റെ കഴുത്തിന് നേരെ വച്ചു…

ഞാൻ ഇപ്പോള് ചെയ്യുന്ന കാര്യം ഒന്നിനും ഒരു പരിഹാരം അല്ല എന്നറിയാം… പക്ഷേ എനിക്ക്… എനിക്കും അവളുടെ കൂടെ കൂടാമല്ലോ… വിറക്കുന്ന കൈകളോടെ ഞാൻ കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു…

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുഴപോലെ ഒഴുകാൻ തുടങ്ങി… ആർത്തു വിളിച്ചുകൊണ്ട് ഞാൻ അടുക്കളയിൽ നിന്ന് മുറിയിലേക്ക് ചെന്നു…

നേരെ പോയി ബെഡിൽ മലർന്നു കിടന്നു… ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് അയച്ചു…

” ധാമിനി തനിക്കറിയാമോ… തന്നെ ആദ്യം കണ്ടത് മുതലേ എനിക്ക് തന്നെ ഇഷ്ടമായിരുന്നു……??”

ഇനി ഇത് പറയുന്നത് കൊണ്ട് എന്ത് പ്രയോജനം എന്നറിയില്ല… പക്ഷേ എനിക്കപ്പോൾ അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്…

ധാമിനി… ഇപ്പോഴും താൻ ആണ് ജയിച്ചത്… തോറ്റത് ഞാനും…
തനിക്ക് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു… പക്ഷേ എനിക്ക്… ജീവിതകാലം മുഴുവൻ ഞാൻ ഈ വേദനയിൽ കഴിയണ്ടെ….

ഞാൻ വീണ്ടും ഫോൺ എടുത്ത് അവൾക്ക് അവസാനത്തെ മെസ്സേജ് അയച്ചു….

“ഗുഡ് നൈറ്റ് ധാമിനി….”

കണ്ണീരിൽ കുതിർന്ന എന്റെ തലയിണയും കെട്ടിപ്പിടിച്ച് ഞാൻ അവിടെ തന്നെ കിടന്നു…
ഒരിക്കലും മരിക്കാത്ത അവളുടെ ഓർമകളും നെഞ്ചിലേറ്റി……………❤️❤️___

??_The End_??

(This story is tailored from the real life of Raphaél Mutton, from his teenage days. The characters names and photos are fictional but the story is pure.)

[I need to say a few words about homophobia, and other discriminations. If you ever feel like you don’t understand homosexuals, transgenders, people from another religion or culture. It’s okay. It took me a while too. I came from a family where racism and homophobia were everywhere. You need to focus on yourself. You are not a bad person and the last thing you want is to hurt innocent people. If you think homosexuality is gross, I can’t help you. Just keep it for yourself and be nice to your fellow gay bros and sis. If you ever feel discriminated against because of your skin color, sexuality, gender or religion. Fuck these people, you’re probably better than them. (Words From Raphaél Mutton)]

With ❤️ Rahul RK

66 Comments

  1. Super!!!!

  2. Enthina enganey Ulla sed story azuthunatha

  3. Wonderful story

  4. ♥️♥️♥️♥️

  5. Love or hate next partinay kore aay wait cheyyunnu vegam idane

  6. Adipoli story .. ????

  7. evdedo love or hate?

  8. Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu

  9. Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please

  10. ഒന്നും പറയാൻ കിട്ടുന്നില്ല..

    നല്ല സ്റ്റോറി…

    Waiting for more stories…♥️♥️

  11. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
    വളരെ ഇഷ്ട്ടയി…
    നല്ലൊരു മെസ്സേജ്…????

  12. Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?

  13. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

  14. Nannaaayirunnu rahul bro…Nalla oru feel good story…

  15. Waiting for love or hate????

    1. Coming soon!!

  16. അദൃശ്യ കാമുകന്‍

    Karayippichu

    1. Thanks ❤️ bro

  17. അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…

    1. Thanks❤️

    2. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

Comments are closed.