വേറൊന്നും കൊണ്ടല്ല.. പുറത്തേക്ക് നോക്കി ഓർമകൾ അയവിറക്കി ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്…
എന്റെ തൊട്ടടുത്ത് ആരും ഇരിക്കുന്നില്ലായിരുന്നു.. അതുകൊണ്ട് തന്നെ ബാഗ് സീറ്റിൽ വച്ചാണ് ഞാൻ ഇരിക്കുന്നത്..
ഏകദേശം എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു എന്ന് വേണം പറയാൻ…
ഏതോ ഒരു സ്റ്റോപ്പിൽ ബസ് നിർത്തി.. പക്ഷേ എന്തോ കഠിനമായ ആലോചനയിൽ ആയിരുന്ന ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..
പെട്ടന്നാണ് ഒരു കിളിനാദം എന്നെ ഓർമകളിൽ നിന്നും മുക്തനാക്കിയത്..
ഞാൻ പെട്ടന്ന് തന്നെ പുറത്തോട്ടുള്ള നോട്ടം മാറ്റി തിരിഞ്ഞു നോക്കി…
എനിക്കെന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ ആയില്ല…
ഈ ലോകത്ത് ഞാൻ കണ്ട ഏറ്റവും വലിയ സുന്ദരി ആണോ ഇവൾ എന്ന് വരെ തോന്നിപ്പോയി..
നാളിതുവരെ ഒരു പെൺകുട്ടിയെയും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല..
കാപ്പി നിറത്തിൽ ഉള്ള അവളുടെ കണ്ണുകൾ..
അതേ നിറത്തിൽ ഉള്ള തലമുടിയും.. ഇളം റോസ് നിറത്തിൽ ഉള്ള ചുണ്ടുകൾ..
ചിരിച്ചുകൊണ്ട് നിൽക്കുന്ന അവളുടെ കൊന്ത്രം പല്ല് കാണാൻ തന്നെ ഒരു പ്രത്യേക ചന്തമായിരുന്നു…
അവളെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവരാൻ അവൾ എന്റെ മുഖത്തിനു മുന്നിലൂടെ കൈകൾ വീശി…
പെട്ടന്ന് ഞെട്ടിയ ഞാൻ അതെ അമ്പരപ്പോടെ തന്നെ അവളോട് ചോദിച്ചു…
“എന്താ.. എന്താ പറഞ്ഞേ..??”
അവള് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു..
“ഞാൻ ഇവിടെ ഇരുന്നോട്ടെ..??”
സത്യത്തിൽ അവൾ എന്റെ അടുത്ത് ഇരിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു…
ഞാൻ അതെ സന്തോഷത്തോടെ തന്നെ അവളോട് പറഞ്ഞു..
“അതിനെന്താ ഇരുന്നോളൂ..”
പക്ഷേ അപ്പോഴും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്..
പെട്ടന്നാണ് എനിക്ക് ഓർമ്മ വന്നത്, ഞാൻ സീറ്റിൽ ആണ് ബാഗ് വച്ചിരിക്കുന്നത് എന്ന്..
ഞാൻ വേഗം തന്നെ ബാഗ് എടുത്ത് മടിയിൽ വച്ചു…
അത് കണ്ടപ്പോൾ സന്തോഷത്തോടെ അവൾ എന്റെ അരികിൽ ഇരുന്നു.. എന്നിട്ട് തോളിലെ ബാഗ് അഴിച്ച് മടിയിൽ വച്ചു..
“താങ്ക്യൂ…”
ഇവളുടെ മുഖത്തെ ചിരി ഒരിക്കലും മായില്ലെ.. ഞാൻ വെറുതെ മനസ്സിൽ ഓർത്തു.. പക്ഷേ അത് ഒരിക്കലും മായരുതെ എന്ന് ഞാനും വെറുതെ മനസ്സിൽ ഓർത്തു…
അവളുടെ നന്ദിക്ക് മറുപടിയായി ഞാൻ വെറുതെ ഒന്ന് ചിരിച്ച് കാണിച്ചു..
പെട്ടന്ന് തന്നെ അവൾ എന്നെ നോക്കി പറഞ്ഞു…
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും വിചാരിക്കരുത്…”
ദൈവമേ എന്താ ഇവൾ പറയാൻ പോകുന്നത്..
ഞാൻ എന്താ എന്ന അർത്ഥത്തിൽ അവളെ നോക്കി…
അവള് ഒരിക്കലും മായാത്ത അവളുടെ ചിരി നിലനിർത്തി കൊണ്ട് തന്നെ പറഞ്ഞു..
Super!!!!
Enthina enganey Ulla sed story azuthunatha
Wonderful story
♥️♥️♥️♥️
Love or hate next partinay kore aay wait cheyyunnu vegam idane
Adipoli story .. ????
സൂപ്പർ
evdedo love or hate?
????
Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu
Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please
ഒന്നും പറയാൻ കിട്ടുന്നില്ല..
നല്ല സ്റ്റോറി…
Waiting for more stories…♥️♥️
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
വളരെ ഇഷ്ട്ടയി…
നല്ലൊരു മെസ്സേജ്…????
Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ
Nannaaayirunnu rahul bro…Nalla oru feel good story…
Waiting for love or hate????
Coming soon!!
Karayippichu
Thanks ❤️ bro
അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…
Thanks❤️
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ