“ഓകെ… ഓകെ…”
_സത്യത്തിൽ ഞാൻ അങ്ങനെ ആവശ്യ പെട്ടതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു… അവള് നേരത്തെ എന്നോട് പറഞ്ഞിരുന്ന അവളുടെ തുടയിലെ ആ മുറിപ്പാടുകൾ കാണാൻ വേണ്ടി….
അവള് ബെഡിൽ ഇരുന്ന് കൊണ്ട് തന്നെ അവളുടെ ജീൻസ് അഴിച്ചു മാറ്റാൻ തുടങ്ങി…_
“വല്ല്യ എക്‌സൈറ്റ്മെന്റ് ഒന്നും വേണ്ട കേട്ടോ മോനെ.. അറിയാലോ ഞാനേ ലെസ്ബിയൻ ആണ്…”
“അതിങ്ങനെ ഇടയ്ക്ക് പറയണം എന്നില്ല.. എനിക്കറിയാം…”
_അവള് പാന്റ് ഊരി മാറ്റി.. അവളുടെ തുടയിലേക്ക് നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടി പോയി… ആഴത്തിൽ ഉള്ള നിരവധി മുറിപ്പാടുകൾ… ഇത്രയും ക്രൂരമായി തന്റെ ശരീരം നോവിച്ച് ആശ്വാസം കണ്ടെത്തണം എങ്കിൽ അവളുടെ മനസ്സിന് ഉണ്ടായിരുന്ന വേദന എത്രത്തോളം ആവും എന്ന് എനിക്ക് ഊഹിക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു…._
“എന്താ ഇങ്ങനെ നോക്കുന്നേ…?? സത്യം പറ.. നീ ഇത് കാണാൻ വേണ്ടി അല്ലേ എന്നോട് മസാജ് എന്നൊക്കെ പറഞ്ഞ് ജീൻസ് അഴിപ്പിച്ചെ…??”
“അതവിടെ നിൽക്കട്ടെ.. എന്നാലും താൻ എന്ത് പണിയാ ധാമിനി ഈ കാണിച്ച് വച്ചിരിക്കുന്നത്…??”
ഞാൻ അവളുടെ തുടയിലെ മുറിപ്പാടിലൂടെ കൈ കൊണ്ട് പതിയെ തലോടി…
അവള് എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു….
“അല്ല മോനെ… ഇങ്ങനെ ഇരുന്നാൽ മതിയോ..?? വാ നമുക്ക് ഏതേലും സിനിമ കണ്ടാലോ..??”
“പ്രേത സിനിമ ആണോ..??”
“ആഹ്…”
“അയ്യട.. എന്നിട്ട് കഴിഞ്ഞ തവണത്തെ പോലെ എന്റെ കൈ പിടിച്ച് തിരിക്കാൻ അല്ലേ..??”
“പോടാ.. ആ സിനിമയിലെ പ്രേതത്തിന്റെ മുഖം കണ്ടാലേ പേടിയാകും….”
“അതിനു… എന്റെ കൈ പിടിച്ച് ഓടിച്ചാൽ പേടി പോവോ..??”
“ചെലപ്പോ പോയാലോ…???”
“ഹും.. മതി.. മതി.. വാ കാണാം…”
_ഞാൻ അവളുടെ ലാപ്ടോപ് എടുത്ത് എന്റെ മടിയിലേക്ക് വച്ചു..
നെറ്റിൽ സെർച്ച് ചെയ്ത ശേഷം ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പടം കണ്ടെത്തി അത് കാണാം എന്ന് തീരുമാനിച്ചു…
സിനിമ പ്ലേ ചെയ്യാൻ ആരംഭിച്ചതും അവള് എന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് കിടക്കാൻ ആരംഭിച്ചു…._
“അല്ല മോളെ… ഈ കിടത്തം കണ്ടിട്ട് എനിക്കൊരു ഡൌട്ട് താൻ ശരിക്കും ലസ്ബിയൻ തന്നെ ആണോ??…”
“ഷൂ….?… തലയിണകൾ സംസാരിക്കാറില്ല…”
“ഓഹോ.. അപ്പോ ഞാൻ തലയിണ ആണോ..??”
“ആ ഇപ്പൊ അതെ…”
“ശരി…”
_അങ്ങനെ ഞങൾ രണ്ടുപേരും സിനിമ കാണാൻ ആരംഭിച്ചു…
ഏകദേശം ക്ലൈമാക്സ് ഒക്കെ ആയപ്പോഴേക്കും ഒരാൾ എന്റെ നെഞ്ചിലേക്ക് തലയും വച്ച് നല്ല ഉറക്കം ആയിരുന്നു…
അവളെ എഴുന്നേൽപ്പിക്കാതെ തന്നെ ഞാൻ ലാപ്ടോപ് ഓഫ് ചെയ്ത് ഷെൽഫിൽ വച്ചു…
Super!!!!
Enthina enganey Ulla sed story azuthunatha
Wonderful story
♥️♥️♥️♥️
Love or hate next partinay kore aay wait cheyyunnu vegam idane
Adipoli story .. ????
സൂപ്പർ
evdedo love or hate?
????
Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu
Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please
ഒന്നും പറയാൻ കിട്ടുന്നില്ല..
നല്ല സ്റ്റോറി…
Waiting for more stories…♥️♥️
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
വളരെ ഇഷ്ട്ടയി…
നല്ലൊരു മെസ്സേജ്…????
Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ
Nannaaayirunnu rahul bro…Nalla oru feel good story…
Waiting for love or hate????
Coming soon!!
Karayippichu
Thanks ❤️ bro
അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…
Thanks❤️
Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ