ധാമിനി [Rahul RK] 517

പതിവ് പോലെ എനിക്കുള്ള ഭക്ഷണം മേശപ്പുറത്ത് വിളമ്പി വച്ച് അച്ഛനും അമ്മയും കിടന്നിരുന്നു.. ചേട്ടൻ ടിവി കണ്ട് സോഫയിൽ കിടക്കുന്നു…ഞാൻ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും ചേട്ടൻ എന്നെ പിന്നിൽ നിന്നും വിളിച്ചു…

“മാർക്ക്…??”

“എന്താ വില്ലി…??”

“നീ ഇന്ന് ഏതെങ്കിലും പെണ്ണിന്റെ കൂടെ പാർക്കിൽ പോയിരുന്നോ…??”

“നിന്നോടാരു പറഞ്ഞു..??”

“എന്നോട് ജോൺ പറഞ്ഞു നിന്നെ ആ പെണ്ണിന്റെ കൂടെ പാർക്കിൽ കണ്ടു എന്ന്… നീ ആ ഫ്രണ്ട്ഷിപ്പ് വിട്ടേക്ക്.. അത് ശരിയാവില്ല എന്ന് ജോൺ പറഞ്ഞു…”

“ജോൺ എന്തിനാ അങ്ങനെ പറഞ്ഞത്..??”

“അവനാ പെണ്ണിനെ അറിയാം എന്ന് തോന്നുന്നു.. കൂടുതൽ ഒന്നും പറഞ്ഞില്ല…”

“ഹും.. ശരി…”

_ ചേട്ടന്റെ അടുത്ത കൂട്ടുകാരൻ ആണ് ജോൺ.. പക്ഷേ ജോൺ എന്തിനായിരിക്കും ധാമിനിയെ കുറിച്ച് അങ്ങനെ പറഞ്ഞത് എന്ന് എത്ര ആലോചിചിട്ടും എനിക്ക് മനസിലായില്ല…

അധികം വൈകാതെ തന്നെ ഫോണിലേക്ക് മെസ്സേജ് വന്നു.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ധാമിനി ആയിരുന്നു…

“ഹായ് മാർക്ക്…?”

“ഹായ്.. വീട്ടിൽ എത്തിയില്ലെ…??”

“എപ്പോഴോ എത്തി….”

“ഹും…”

“എന്ത് പറ്റി മാർക്ക്..??”

“തനിക്ക്.. ഒരു ജോണിനെ അറിയോ..??”

“ഏത് ജോൺ..??”

“ജോൺ ഫെഡ്രിക്ക്‌…”

“ഹാ.. അറിയാം.. ഞങ്ങൾ പണ്ട് ഫ്രണ്ട്സ് ആയിരുന്നു… ഇപ്പൊ അവന് എന്നെ കാണുന്നത് പോലും ഇഷ്ടല്ല തോന്നുന്നു…
ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവനും എന്നെ വിട്ടു പോയി…”

“താൻ പറയുന്നത് ഒന്നും എനിക്ക് പലപ്പോഴും മനസ്സിലാവുന്നില്ല.. എന്താ തന്റെ ഫ്രണ്ട്സിന് ഒക്കെ സംഭവിക്കുന്നത്..??”

“മാർക്കസ്.. തനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്റെ ജീവിതത്തിൽ… പക്ഷേ ഞാൻ ഈ കാര്യം ആരോടൊക്കെ പറഞ്ഞിട്ടുണ്ടോ പിന്നീട് അവരാരും എന്റെ കൂടെ ഉണ്ടായിട്ടില്ല…”

“താൻ എന്നെയും ആ കൂട്ടത്തിൽ ആണോ കൂട്ടിയിരിക്കുന്നത്… ധാമിനി… തന്റെ എല്ലാ പ്രശ്നത്തിനും.. അത് എന്ത് തന്നെ ആയാലും എന്നെ കൊണ്ട് കഴിയുന്ന വിധം ഞാൻ തന്റെ കൂടെ ഉണ്ടാകും… പ്രോമിസ്…”

“എനിക്കറിയില്ല മാർക്കസ് തന്നോട് എന്ത് പറയണം എന്ന്…”

“സത്യം…. അതാണ് എനിക്ക് അറിയേണ്ടത്…”

“മാർക്കസ് താൻ കരുതുന്ന പോലെ ഒരു പെൺകുട്ടി അല്ല ഞാൻ… ഞാൻ.. ഞാനൊരു ലെസ്ബിയൻ ആണ് മാർക്കസ്… ഒരു പുരുഷനെ എന്റെ ജീവിതത്തിൽ എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല….. ഈ സത്യം അറിയാവുന്ന ആരും എന്റെ കൂടെ ഇന്നില്ല മാർക്കസ്…. എല്ലാവരും എന്നെ ഒരു വൃത്തി കെട്ട പെൺകുട്ടി ആയാണ് കാണുന്നത്.. എല്ലാവരും എന്നെ അവരുടെ കൂട്ടത്തിൽ നിന്ന് ആട്ടി അകറ്റുന്നു… ആരും എന്റെ അടുത്ത് ഇരിക്കുന്നില്ല.. എന്നോട് സംസാരിക്കുന്നില്ല… എല്ലാവരും എന്നെ കാണുമ്പോൾ പരസ്പരം കളിയാക്കി ചിരിക്കുന്നു… ശാരീരികമായും മാനസികമായും എല്ലാവരും എന്നെ ഉപദ്രവിക്കുന്നു….”

66 Comments

  1. Super!!!!

  2. Enthina enganey Ulla sed story azuthunatha

  3. Wonderful story

  4. ♥️♥️♥️♥️

  5. Love or hate next partinay kore aay wait cheyyunnu vegam idane

  6. Adipoli story .. ????

  7. evdedo love or hate?

  8. Rahule…. Thaankal original rahul thanneyaano….. K K l Rahul Rk enna vyakthiye kathakalil ishtapetathinekalum avideyulla comments vaayichapol praarthikkukayaayirunnu ..,. Thankal original aanenkil onnum parayanilla oru paad santhoosham thirichu vannathil…. Avideyulla rahul rk allayenkil veroru name choose cheyth katha ezhuthuka apekshayaanu

  9. Love&hate ആകഥ തീർത്തിട്ട് പുതിയ കഥ തുടങ്ങു, ഇല്ലെങ്കിൽ അതിൻ്റെ ഫ്ളോ കുറയും അതുകൊണ്ട് അതകഴിഞ്ഞിട്ട് പുതിയ കഥ എഴുതു’,.please

  10. ഒന്നും പറയാൻ കിട്ടുന്നില്ല..

    നല്ല സ്റ്റോറി…

    Waiting for more stories…♥️♥️

  11. നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി…
    വളരെ ഇഷ്ട്ടയി…
    നല്ലൊരു മെസ്സേജ്…????

  12. Bro love or hate edayil “my dear wrong number” anna story ettirunnu..athinta baaki undako?

  13. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോസ്റ്റ് ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

  14. Nannaaayirunnu rahul bro…Nalla oru feel good story…

  15. Waiting for love or hate????

    1. Coming soon!!

  16. അദൃശ്യ കാമുകന്‍

    Karayippichu

    1. Thanks ❤️ bro

  17. അതി മനോഹരമായ കഥ പക്ഷെ നൊമ്പരമുണർത്തി അവസാനിച്ചപ്പോൾ, പറഞ്ഞ വിഷയം സൂപ്പർ…

    1. Thanks❤️

    2. Bro ഒരു അപേക്ഷയാണ്.love or hate എന്ന സ്റ്റോറി kk യിൽ പോറ്റി ചെയ്യാമോ?അല്ലെങ്കിൽ ആ story ഈ സൈറ്റിൽ full ഉപോലയോട് ചെയ്യാമോ

Comments are closed.