❤️ദേവൻ ❤️part 22 [Ijasahammed] 188

ഉള്ളിൽ എന്നിലും ആ ഭയം ഉടലെടുക്കാതിരുന്നിട്ടില്ല..

 

“കളിക്കുന്നത് ഒരു ക്രിമിനലിനോട് ആണെന്നുള്ള ബോധം വേണം”..

അവൾ ഇടയ്ക്കിടെ ഓർമിപ്പിക്കും..

എങ്കിലും വയ്യ..

തിരിഞ്ഞു നടക്കാൻ ഞാൻ ഒരുക്കവല്ല..!!!

തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു..

എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് ഫോൺ റിങ് ചെയ്തത്.

 

“അമ്മാ..

ഞാൻ.. ഞാനൊന്ന് ഫ്രഷ് ആവാൻ നിക്കുവാരുന്നു..

കഴിഞ്ഞു വന്നാൽ തിരിച്ചു വിളിച്ചോളാം..””

 

മറുതലക്കൽ വീഴുന്ന ശബ്ദം കേട്ടിട്ടും പറയാൻ ഉള്ളത് മാത്രം പറഞ്ഞു നിർത്തി..

ഈ ഒഴിഞ്ഞു മാറലും ഇപ്പോൾ എന്റെ ഭാഗമായി മാറിയിരിക്കുന്നു..

ഈ ഒറ്റമാസം കൊണ്ട് തന്നെ ഞാൻ ഒരുപാട് മാറിയിരിക്കുന്നു എന്ന് എനിക്ക് തന്നെ തോന്നിതുടങ്ങി…

ശവറിന് അടിയിൽ നിൽക്കുമ്പോൾ മാത്രം എന്തെന്നില്ലാത്ത ആശ്വാസമാണ്…

ഉരുകിഒലിക്കുന്ന മനസ്സിനെയും വേദനയുടെ കനം താങ്ങ വയ്യാതെ അടർന്നു വീഴാൻ വെമ്പൽ കൊള്ളുന്ന ശരീരത്തിനും ഒരേ ഒരു ആശ്വാസം ഇത് മാത്രമാണ്..

കരയാറില്ല ഇപ്പോൾ..

ഒരു ഓർമ്മകൾക്കും തന്നെ ഇന്ന്എന്നെ കണ്ണുനീരിലേക്ക്തള്ളിവിടാൻ കഴിയാറില്ല എന്നത് തെല്ലു അതിശയത്തോടെ ഞാൻ ഓർക്കാറുണ്ട്..

ആ പഴയ ശിവാനി എന്നിൽ നിന്നും ഒരുപാട് ദൂരെയാണെന്ന് അവ വ്യക്തമാക്കുന്നു..

ഞാൻ ഒന്ന് വിളറി ചിരിച്ചു..

വെള്ളതുള്ളികൾ പൊക്കിൾ ചുഴിയിലൂടെ ഉതിർന്നു ചാടി..

 

വയറിനെ വിരലുകൾ തലോടി..

 

കുഞ്ഞിനോട് സംസാരിക്കുമ്പോൾ മാത്രമാണ് എന്നിൽ ഒരു ആത്മാവ് ഉണ്ടെന്ന് ഞാൻ തന്നെ തിരിച്ചറിയുന്നത്…

ആ നേരങ്ങളിൽ മാത്രം ഞാൻ

അത്രയും സന്തോഷവതി ആകാറുണ്ട്..

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.