നെറ്റിത്തടത്തിലെ സിന്ദൂരവും പുരികങ്ങൾക്ക് നടുവിലെ വലിയ പൊട്ടും എല്ലാം എന്നിൽ നിന്നും അകന്നിട്ട് ഇന്നേക്ക് ഒരു മാസം ..
എല്ലാം അറിഞ്ഞു എന്നെ അന്ന് കൂടെ നിർത്തിയത് കാവ്യയാണ്..
എന്തിനും എന്നെ അത്രമേൽ ചേർത്ത് പിടിച്ചു കൂടെ നിർത്താൻ ഇന്ന് അവൾ മാത്രമേയുള്ളൂ…
മുന്നത്തേക്കാൾ നന്നായി അവളോട്കൂടുതൽ അടുത്തത് ഈ നാളുകളിലായിരുന്നു എന്ന് വേണം പറയാൻ..
അത്യാവശ്യം തിരക്കുള്ളൊരു
ജേർണലിസ്റ്റ് ആണെങ്കിലും എനിക്ക് വേണ്ടി പലദിവസങ്ങളിലും അവൾ കൂട്ടിന് ഉണ്ടാകാറുണ്ട്..
ആരും ഇല്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ണ്ടാകും എന്ന് പറയുന്നത് എത്ര ശെരിയാണ് എന്ന് മനസ്സിലായത് ഈ ഇടക്കാണ്..
ബെഡിൽ അമർന്നിരുന്നു കൊണ്ട് ഞാൻ ഓർത്തു..
എല്ലാം അവസാനിച്ചു എന്ന് കരുതിയ ആ രാത്രി മനസ്സിലേക്ക് നാളുകൾക്കിപ്പുറം വീണ്ടും അരിച്ചു കടന്നെത്തി..
അന്ന് കാവ്യ വഴിയാണ് അവൻ കൊച്ചിയിൽ ഉള്ള കാര്യം അറിഞ്ഞത്..
നാട്ടിൽ നിന്ന് വണ്ടികയറുമ്പോൾ
പ്രത്യേകിച്ചൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല..
എല്ലാത്തിനും കാരണക്കാരനായ ആ ഒരുത്തനെ ദേവേട്ടൻ തേടി എത്തുന്നതിനുമുൻപ് കഴിയുന്നതിലും വേഗത്തിൽ ഇല്ലാതെ ആക്കുക അത്ര മാത്രം..
അവനെ കണ്ടുപിടിക്കാൻ കാവ്യക്ക്
ഞൊടിയിടസമയമേ വേണ്ടി വന്നുള്ളൂ..
അതല്ലെങ്കിലും മാധ്യമങ്ങൾ
അറിയാതെ നാട്ടിൽ ഒരു ഇല പണ്ടും അനങ്ങാറില്ലാലോ..
പോസ്റ്റ് graduation ഉണ്ടായത് കൊണ്ട് അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി കിട്ടാൻ പ്രയാസം ഉണ്ടായില്ല
പെണ്ണിനെ വെറും മാംസം ആയി കണക്കാക്കുന്ന അവന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അധികം സമയം വേണ്ടിവന്നില്ല..
അതിനു വേണ്ടി കുറച്ചു ദൂരം യാത്രചെയ്യേണ്ടി വന്നു.. ശിവാനിയിൽ നിന്നും ശിഖയിലേക്ക്…
ശിഖപ്രഭാകർ ലേക്ക്..
ഇന്ന് ശിഖ പ്രഭാകർ അവന്റെ യാണ്.. അവൾ കാത്തിരിക്കുന്നതും അവന് വേണ്ടി മാത്രമാണ്..
സംഗതി കാര്യത്തോട് അടുത്ത്തു
ടങ്ങിയത് മുതൽ കാവ്യക്ക് എന്തെന്നില്ലാത്ത ഭയം..
Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.
??ok. Brooo…. Okke set akkaam mmakk adtha part il okey?
വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.
With lots of love❤
Comrade.
Waiting….. ✌?❤️
❤️❤️❤️❤️❤️
❤️
ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ് ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
ഈ പാർട്ടും നന്നായിട്ടുണ്ട് ??
അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….
ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.