❤️ദേവൻ ❤️part 22 [Ijasahammed] 188

ആലോചിക്കും തോറും എനിക്ക് ഒരു എത്തും പിടുത്തവും കിട്ടണില്ല ..!!”

അലക്ഷ്യമായി നിലത്തു നോട്ടം

പതിപ്പിച്ചു കൊണ്ട് മറുപടിയെന്നോണം ഞാൻ അവളോടായി പറഞ്ഞു

 

“കാവ്യാ..

ലക്ഷ്യം കാണാതെ പെട്ടെന്ന് തിരിഞ്ഞു പോകാൻ വെറുതെ ഒരു കളിക്ക് ഇറങ്ങിയവളല്ല ഞാൻ..

ജീവിച്ചു കൊതിമാറുന്നതിന് മുന്പേ

കണ്ണിന്റെ മുന്നിൽന്ന് ഇല്ലാണ്ടെ ആയ ഒരു ജീവിതം ണ്ട്..

അത് ഇനിയും തിരിച്ചു വേണം നിക്ക്…

അതിന് പറ്റില്ലാച്ചാ എവടെ കെടന്ന് കണ്ണടച്ചാലും നിക്ക് ഒരു വിഷയൂല്യാ..

അതിന് വേണ്ടീട്ട് മാത്രാണ് ഇന്ന് ശിവാനി ജീവിച്ചിരിക്ക്യണത്..

ജീവിതം പാതി വഴിയിൽ നിന്നുപോകാൻ കാരണക്കാരൻ ഈ ഒറ്റ ഒരുത്തനാണ്..

അവനെ ഇല്ലാണ്ടാക്കാൻ ഞാൻ എന്ത് കളി വേണേ കളിക്കും..””

വയറിൽ തലോടി കൊണ്ട് ഞാൻ തുടർന്നു..

” പിന്നെ കുഞ്ഞ്..

ഇതെനിക്ക് ഒരു തടസ്സം അല്ല കാവ്യാ

ഇന്ന് മുന്നോട്ട് തളരാതെ കൊണ്ട് നടത്തണത് ഈ ഒറ്റൊന്നാണ്..
ഇനിയും ജീവിക്കാൻ കൊതിപ്പിക്കുന്നതും ഇത് മാത്രാണ്..

ഒന്നും സംഭവിക്കില്ല..

എന്തെക്കെ വന്നാലും ഒരു

അവസാനം കാണാതെ ഞാനിനി പുറകോട്ട് ഇല്ല…

അത് ഒന്നുകിൽ അവന്റെ അല്ലെങ്കി..

അല്ലെങ്കി എന്റെ..”

പറഞ്ഞു അവസാനിപ്പിക്കുമ്പോൾ പഴയ ശിവാനിയിൽ നിന്ന് ഞാൻ ഒരുപാട് മാറിയെന്ന് ആ പക എന്നെ ഓർമിപ്പിച്ചു…

ഒന്നും പറയാതെ മുറിയിലേക്ക് പോയി..

വാതിൽ അടച്ചു കൊണ്ട് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു..

ഏറ്റവും പ്രിയപ്പെട്ട ആ മുഖം കണ്ടിട്ട് ഇന്നേക്ക് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഞാൻ ഓർത്തു..

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.