❤️ദേവൻ ❤️part 22 [Ijasahammed] 188

എല്ലാം..

ശിഖ എന്ന ശിവാനിയെ കുറിച്ച്..

അത്രമേൽ ചേർത്ത് വെച്ച് കൊണ്ട്നടന്ന് ഒടുവിൽ അവൻ കാരണം പൊട്ടിചിതറിയ താലിമാലയെകുറിച്ച്..

എല്ലാത്തിനും ഉപരി…

അവൻ കൊണ്ട്പോയ അച്ചുവിനെ കുറിച്ച് ..

ഒടുവിൽ അതിനെല്ലാം പകരം ചോദിക്കണം…..

അവൻ ഇല്ലാതാക്കിയ സൗഹൃദത്തിന്, പ്രണയത്തിന്.. എല്ലാത്തിനും എണ്ണി എണ്ണി പകരം ചോദിക്കണം..

എല്ലാം..

എല്ലാം അവിടെ വെച്ച് അവസാനിക്കണം..

ആ കണ്ണുകൾ ഇനി മറ്റൊരു അച്ചുവിനെ തിരയരുത്..

മറ്റൊരു ശിഖയുമായി അവൻ അടുക്കരുത്..

നെഞ്ച് ഉച്ചത്തിൽ മിടിച്ചു…

ഉള്ളിൽ ഇരുന്ന് കൊണ്ട് ആരോ അലമുറയിട്ടു…

വിധിയെ ഇനിയും വേട്ടയാടാൻ അനുവദിച്ചു കൂടാ…

ഉറച്ച തീരുമാനത്തോടെ ഉള്ളിൽ ഞാൻ പോലും അറിയാതെ ഉറഞ്ഞു പൊന്തിയ ഭയത്തെ തട്ടിമാറ്റി ഞാനെപ്പോഴോ മയക്കത്തിലേക്ക് വീണു…

ഇരുട്ടിൽ മുന്നിൽ നിൽക്കുന്ന ആ രൂപത്തെ ഞാൻ തിരിച്ചറിഞ്ഞു..

പ്രണവ്..!!!

അവന്റെ കയ്യിലിരുന്ന് കത്തി വെട്ടി തിളങ്ങി..

അവന്റെ പിടിയിൽ കഴുത്ത് ഞെരുങ്ങി….

ശ്വാസം കിട്ടാതെ കൈ കാലുകൾ പിടഞ്ഞു..

ഒരുകൊച്ചു കുഞ്ഞിന്റെ കരച്ചിൽ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു…

“.ന്റെ..കുഞ്ഞ്…!!!””

ഞാൻ പറയാൻ ശ്രമിക്കുന്നു പക്ഷേ

തൊണ്ടകുഴിയിൽ നിന്നും ശബ്ദം അല്പം പോലും പുറത്തോട്ട് വരുന്നില്ല…

പെട്ടെന്ന് കഴുത്തിലെ പിടി അയഞ്ഞു…

കഴുത്തിൽ പിടിച്ചു കൊണ്ട് ഞാൻ ഉറക്കെ കുരച്ചു..

ഉയർന്നു പൊന്തിയ അവന്റെ കാലുകൾ കണ്ടതും വയറിനെ കൈവിരലുകൾ കൊണ്ട് ചുറ്റി വരിഞ്ഞു..

കൈ വിരലുകൾക്ക് മേലെയായി വയറിൽ ആഴത്തിൽ ഏറ്റ ചവിട്ടിൽ ഞാൻ ചിതറി വീണു..

ശരീരം രണ്ടായിപിളർന്ന വേദന അനുഭപ്പെടുന്നു…

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.