കൂടുതൽ ഒന്നും അറിയാൻ അവന് താല്പര്യമില്ല..
അവന് വേണ്ടത് മറ്റുചിലതാണ്..
അതിലേക്ക് അവനെ ചെന്നെത്തിക്കാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല…
ഓഫീസിൽ ആരുമായും അവന് അധികം അടുപ്പമില്ല..
അവനുമായി ആരും അടുപ്പമില്ലെന്ന് പറയുന്നതാവും ശെരി..
ആ നോട്ടം പോലും ഒരു പെണ്ണിനെ സംബന്ധിച്ചു അത്രമേൽ അരോചകമാണ്..
അവനടുത്ത് വരുന്ന ഓരോ നേരത്തും മറ്റൊരു ദിവസത്തിനു വേണ്ടി ആ ധൗത്യം മാറ്റിവെക്കേണ്ടതില്ലെന്ന് തോന്നി പോകുകയാണ്..
ഈ ലോകത്തിൽ വച്ചേറ്റവും വികൃതമായ
ആ ചിരിയും നോട്ടവും ഞാൻ വർഷങ്ങൾക്ക് മുന്നേ കണ്ടിട്ടുണ്ട് …
രോഹിത്തിനൊപ്പം പല വട്ടം കോളേജിൽ വെച്ചും അല്ലാതെയും..
അച്ചുവിനെ കാണാൻ വരുമ്പോൾ മിക്ക ദിവസങ്ങളിലും കൂട്ടിന് ഇവൻ വന്നിരുന്നത് ഞാൻ ഓർത്തു..
അതാണ് പ്രണവ് എന്ന് മനസ്സിലായത് കാവ്യ അന്ന് ഫോട്ടോ കാണിച്ചു തരുമ്പോൾ മാത്രമാണ്..
അവൻ അടുത്ത് വരുന്ന ഓരോ നേരങ്ങളിലും ഒരു വലിയ തീജ്വാലക്ക് നടുവിൽ ആണ് ഞാൻ എന്ന് പലപ്പോഴും അനുഭവപ്പെടുന്നു..
ഇനിയും കാത്തിരിക്കേണ്ട..
സഹിക്കാൻ പറ്റുന്നില്ല..
അല്ലെങ്കിലും എന്തിന് വേണ്ടിയാണ് ഇനിയും കാത്തിരിക്കുന്നത്..
കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോഴും മനസ്സ് ചിന്തകളുടെ കൊടുമുടികയറികൊണ്ടിരുന്നു..
ഒടുവിൽ തീരുമാനിച്ചു…
അതെ.. അന്ന് മതി..
ഇന്നലെ അവൻ പറഞ്ഞത് പോലെ..
സൺഡേ!!!
അന്ന് വൈകുന്നേരവും എന്നത്തേയും പോലെ ഫ്ലാറ്റിൽ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു…
കാറിൽ നിന്നും ഇറങ്ങുമ്പോൾ അവന്റെ മുഖത്തു പ്രകടമായ വികാരത്തെ എന്ത് പേരിട്ട് വിളിക്കണമെന്ന് പോലും എനിക്ക് വശമില്ല..
നാളെ ചെയ്യാൻ പോകുന്ന ആ വലിയ ശെരിയെ കുറിച് തലങ്ങും വിലങ്ങും ആലോചിച്ചു കിടന്നു..
ഉറക്കം കൺപോളയിൽ തൊടുന്ന ലക്ഷണമില്ല..
ആലോചനകൾ അതിരു വിട്ടു പോയ്കൊണ്ടിരുന്നു..
നാളെ അവനോട് പറയണം..
Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.
??ok. Brooo…. Okke set akkaam mmakk adtha part il okey?
വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.
With lots of love❤
Comrade.
Waiting….. ✌?❤️
❤️❤️❤️❤️❤️
❤️
ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ് ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
ഈ പാർട്ടും നന്നായിട്ടുണ്ട് ??
അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….
ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.