Demon’s Way Ch- 7[Abra Kadabra] 205

Views : 5849

“ഒരു സുന്ദരിയായ സ്ത്രീക്ക് കണ്ണട മരണത്തിന്റെ ചുംബനമാണ്, ഞാൻ എല്ലാ ദിവസവും അത്തരം കണ്ണട ഉപയോഗിക്കാൻ പോവുന്നില്ല,” ജെനി മറുപടിയായി പുഞ്ചിരിച്ചു, ഒടുവിൽ ബകിനെ കണ്ടെത്തി, വലതു കൈയിലെ വടി ഉപയോഗിച്ച് അവൾ അവന്റെ തലയിൽ ചെറുതായി ഒന്ന് തട്ടി.

 

 

“ഉടൻ ക്ലാസിലേക്ക് പോവുക , അല്ലെങ്കിൽ നീ  ഞാൻ ആരാണ് എന്ന് അറിയും ”

അവൾ കർശനമായി പറഞ്ഞു,

ജെനി ബാച്ചിനോട് അൽപ്പം ദേഷ്യത്തോടെ സംസാരിച്ചതിന് ശേഷം, അവളുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി വീണ്ടും വന്നു, അവൾ ലിസയെ നോക്കി പുഞ്ചിരിച്ചു, “ലിസ, നീയും വേഗം ക്ലാസിലേക്ക് പൊക്കോ. ക്ലാസ്സിൽ വൈകി കേറുന്നത് ഒരു നല്ല വിദ്യാർത്ഥിയുടെ ശീലം അല്ല. ഇന്നത്തെ പാഠത്തിനായി എനിക്ക് തയ്യാറെടുക്കേണ്ടതുണ്ട്, ഞാൻ നിങ്ങളെ പിന്നീട് കാണാം!”

 

അത്രയും പറഞ്ഞിട്ട് ജെനി ഒരിക്കൽ കൂടി ബക്കിനെ നോക്കി. പിന്നെ മെലിഞ്ഞ കാലുകൾ നീട്ടി കൊണ്ട് മുന്നോട്ട് കുതിച്ചു, ആ കാഴ്ച കാണാൻ ഒരുപാട് കണ്ണുകൾ അവളെ മൂടി.

 

“ഓ… മാസ്റ്റർ ജെനി, അത് ക്ലാസ് റൂം കെട്ടിടമല്ല, നിങ്ങൾ തെറ്റായ ദിശയിലാണ് നടക്കുന്നത്. ദൈവമേ, കണ്ണട ധരിക്കൂ!”

 

ലിസ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.  എന്നിട്ട് ക്ലാസ്സിലേക്ക് പോവാൻ നേരം അവൾ   തിരിഞ്ഞ് ബക്കി നെ ഒരു നോട്ടം പായിച്ചു,

 

 

“ വൃത്തികെട്ടവൻ !” ജെനിയുടെ തുളുമ്പുന്ന പിന്നാംപുറത്തതേക്ക് നോക്കി നിൽക്കുന്ന ബക്കിനെ അവൾ പരിഹസിച്ചു. പിന്നെ ബക്കിന്റെ അതേ  അവസ്ഥയിൽ നിൽക്കുന്ന ലിസ ഇന്ദ്രജിത്തിനേം അവൾ ഒന്ന് നോക്കി, ശേഷം ജെനിയെ പിന്തുടർന്നു.

 

 

 

ലിസയുടെ മുന്നിൽ നാണം കെട്ട ബക്ക് കോപത്താൽ ജ്വലിച്ചു, ഇന്ദ്രജിത്തിനും ജാക്കിനും നേരെ വിരൽ ചൂണ്ടി, ”  നീ ഒക്കെ കാത്ത് ഇരുന്നോ നിനക്ക് ഒക്കെ ഉള്ള പണി ഞാൻ തരുന്നുണ്ട്!” അവൻ ഒന്ന് ഭീഷണിപ്പെടുത്തിയിട്ട് വളരെ തിടുക്കത്തിൽ ക്ലാസ്സിലേക്ക് ഓടി. ജെനിയുടെ ഭീഷണി അവനെ വളരെയധികം പേടിപ്പെടുത്തിയിട്ടുണ്ട് എന്ന് അവന്റെ ഓട്ടം കണ്ടാൽ മനസ്സിലാവും.

Recent Stories

The Author

Abra Kadabra

7 Comments

  1. 🔥🔥🔥🔥🔥🔥

  2. ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ

  3. 🥳🥳

  4. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  5. 👿 DEREDEVIL 👿

    Next part pettenn idaneeee broooo

  6. 🦋 നിതീഷേട്ടൻ 🦋

    😍😍😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com