Demon’s Way Ch- 7[Abra Kadabra] 205

ഇന്ദ്രജിത്ത് പറയുന്നത് കേട്ട് ജാക്ക് മനസ്സില്ലാമനസ്സോടെ ഒരു കഷണം ബൺ പുറത്തെടുത്തു, ശ്രദ്ധാപൂർവ്വം ഇന്ദ്രജിത്തിന് ആയി അതിൽ നിന്ന് ഒരു കഷണം പൊട്ടിച്ചു.

 

 

“ശ്ശെ… ദേ ബക്ക് വരുന്ന! ലിസ അവനോടൊപ്പം ഉണ്ട് അല്ലോ! ”

ഇന്ദ്രജിത്ത് തന്റെ ജോലി മാറ്റിവെച്ച് ആർത്തിയോടെ റൊട്ടി വിഴുങ്ങുമ്പോൾ, ജാക്ക് പെട്ടെന്ന് പറഞ്ഞു,

 

ബക്ക് തന്റെ കയ്യിൽ അതിമനോഹരവും വെളുത്തതുമായ രണ്ട് പെട്ടികൾ പിടിച്ച് മുഖത്ത് ഒരു പുഞ്ചിരിയോടെ ലിസയുടെ പിന്നാലെ നടന്നു. അവൻ അവളെ വീഴ്ത്താൻ ഉള്ള ശ്രമത്തിൽ തന്നെ ആണ്, “ലിസ, ഇത് എന്റെ കുടുംബത്തിൽ നിന്നുള്ള പ്രത്യേക ഭക്ഷണ സാധനങ്ങളാണ്, അവ വളരെ രുചികരമാണ്. നീ ഇതുവരെ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ലല്ലോ അല്ലേ? ദയവായി കുറച്ച് കഴിച്ചു നോക്കു”

 

ഇന്നലെ ബക്ക് ഇന്ദ്രജിത്തിനെ മർദിക്കുമ്പോൾ ബക്കിന്റെ മുഖത്ത്‌ ആകസ്മികമായി  ഇന്ദ്രജിതിന്റെ കൈ കൊണ്ടിരുന്നു. ഇപ്പോഴും അവന്റെ വലത് കവിളിൽ ചില മുറിപ്പാടുകൾ ഉണ്ടായിരുന്നു, അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആ മുറിവിന്റെ വേദന അവന്റെ ചിരിയെ മോശമാക്കി കൊണ്ട് ഇരുന്നു.

 

“hmmf, എനിക്ക് വിശക്കുന്നില്ല. നീ വേറുതെ എന്റെ മുന്നിൽ അഭിനയിക്കാൻ ശ്രമിക്കരുത്, നിന്നെ പോലെ ഉള്ളവരെ എനിക്ക് ഇഷ്ടമല്ല, എന്റെ മുഖത്തുനോക്കി എന്നെ കുറിച്ച് നല്ലത് പറയുകയും എന്റെ പുറകിൽ നിന്ന് എന്നെക്കുറിച്ച് കുറ്റം പറയുന്ന   ആളുകളെ ഞാൻ വെറുക്കുന്നു! ”

 

ബക്കിനെ നോക്കുക പോലും ചെയ്യാതെ ലിസ പതിയെ നടന്നു. ടോണിയേയും ജാക്കിനെയും കടന്നുപോയപ്പോൾ, അവൾ ടോണിയെ ഒന്ന് നോക്കി, “ടോണി, ഒരു മാസത്തിനുള്ളിൽ, അഗോണി ഓഫ് ദി സോൾ അവസാനിക്കുമ്പോൾ നീ വീണ്ടും എന്റെ ലക്ഷ്യ പരിശീലനത്തിനായി വരണം!”

 

ഇന്ന് രാവിലെ മുതൽ താൻ അഗോണി ഓഫ് ദി സോൾ  അനുഭവിച്ചിട്ടില്ലെന്ന് ലിസ ഇത് പറഞ്ഞതിന് ശേഷമാണ് ഇന്ദ്രജിത്ത് ഓർത്തത്. ഇന്നലെ രാത്രി മെന്റൽ സ്‌ട്രെങ്ത് വിജയകരമായി വളർത്തിയപ്പോൾ അഗോണി ഓഫ് ദി സോൾ നിന്നുള്ള മാജിക്‌ അറ്റാക്കിന്റെ ശക്തി അവനിൽ നഷ്ട്ടപ്പെട്ടു എന്ന് അവൻ ഊഹിച്ചു, അല്ലായിരുന്നേൽ അവൻ ഇപ്പോൾ ഒരു ആക്രമണം അനുഭവിക്കെണ്ടത് ആണ്.

 

“ഏഹ്?? അതെങ്ങനെ? ഇന്നലെ ഞാൻ നിന്റെ മുഖത്ത് ടൺ കണക്കിന് ചതവുകൾ എല്പിച്ചതായി ഞാൻ ഓർക്കുന്നു, എന്തുകൊണ്ടാണ് ഇന്ന് അതൊന്നും ഇല്ലാത്തത്? ” ലിസ പോകാനൊരുങ്ങുകയായിരുന്നു, അപ്പോഴാണ് ടോണിയെ കണ്ടതിന് ശേഷം ബാക്ക് ആശ്ചര്യത്തോടെ വിളിച്ചു പറഞ്ഞത്.

 

നാശം, നീ  ഇതൊക്കെ നന്നായി ഓർക്കുന്നു. ഇന്ദ്രജിത്ത് മനസ്സിൽ പ്രാകി, പിന്നെ ബക്കിനെ ഒരു പൊട്ടൻ നോക്കുന്ന പോലെ നോക്കി, എന്നിട്ട് ഒരു ഭ്രാന്തമായ ചിരി നൽകി, “ഹേ, എനിക്ക് സ്കിൻകെയർ ൽ ഒക്കെ നല്ല   ശ്രദ്ധിയുണ്ട് !”

7 Comments

  1. ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ

  2. ??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. Next part pettenn idaneeee broooo

  5. ? നിതീഷേട്ടൻ ?

    ??????

Comments are closed.