Demon’s Way Ch- 7[Abra Kadabra] 205

Views : 5849

ഡിമോണിക് ആർട്ട്‌ solid റിലം പരിശീലനം ശരീരത്തെ ഉടച്ചു വാർക്കുന്ന ഒരു പ്രക്രിയയാണ്. solid realm സ്റ്റേജ് കംപ്ലീറ്റ് ആവുമ്പോൾ ഡിമോണിക് ആര്ടിസ്റ്റ്ന്റെ ശരീരത്തിലെ എല്ലാ മുറി പാടുകളും മായ്ച്ചുകളയുകയും ശരീരത്തിന്റെ ശക്തിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ആ ശരീരം പുതിയതായി നിർമ്മിക്കപ്പെട്ട ഒരു കേടുപാടുകളും പറ്റാത്ത പുതിയ ശരീരമായി മാറുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇനി ഇന്ദ്രജിത്തിനെ അസ്ഥികൂടങ്ങളെ ഉപയോഗിച്ച് അടിച്ചുവീഴ്ത്താൻ ബക്കോ ലിസയോ  ശ്രമിച്ചാൽ അവർ പരാജയപ്പെടും.

 

ഇന്ദ്രജിത്ത്  കുളിച്ച് റെഡിയായി ക്ലാസിലേക്ക് തിടുക്കം കൂട്ടി പോവുന്ന നെക്രോമാൻസി വിദ്യാർത്ഥികളെ നോക്കി ചിന്തയിൽ മുഴുകി. പിന്നെ അവൻ തന്റെ ബ്രഷും മറ്റു ഉപകരണങ്ങളും എടുത്തിട്ട് ബാബിലോൺ അക്കാദമിയിലെ പ്രമുഖരുടെ പ്രതിമകൾ പൊടി തട്ടി വൃത്തിയാക്കാൻ തിടുക്കത്തിൽ പുറത്തേക്കു ഓടി.

 

“അഥീന, ഇന്ന് ഉണ്ടല്ലോ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഞാൻ  നമ്മുടെ പ്രാക്ടീസ് റൂമിലേക്ക് പോയി, അന്നേരം രണ്ട് ചവറ്റു കുട്ടകളും  ചുമന്നു കൊണ്ട് പോവുന്ന ഒരു ചെറിയ അസ്ഥികൂടത്തിനെ കണ്ടു. അത് മെല്ലെ ആ ചവർ ഒക്കെ ഇടുന്ന സ്ഥലത്തേക്ക് നടക്കുകയായിരുന്നു!”  ഡാർക്ക് മാജിക്കിന്റെ  ഡിപ്പാർട്ട്‌മെന്റിലെ ക്ലാസ്സ്‌ റൂം കെട്ടിടത്തിലേക്ക് നടക്കുന്നതിന് ഇടയിൽ മാജിക് അപ്രന്റീസ് ആമി അഥീനയോട് പറഞ്ഞു.

 

“മണ്ടി, ചവറ്റുകൊട്ടയെടുക്കാൻ ഒരു അസ്ഥികൂടത്തെ വിളിക്കാൻ മാത്രം മടി കാണിക്കുന്ന  ആരാ ഇവിടെ ഉള്ളത്.  നമ്മുടെ അര കിറുക്കൻ ടോണി അല്ലേ അതെല്ലാം ചെയ്യുന്നില്ലേ?”

 

“ഞാൻ പറഞ്ഞത് സത്യമാ, രണ്ട് ചവർ കുട്ടകൾ വഹിക്കുന്ന വളരെ ചെറിയ അസ്ഥികൂടത്തിനെ ഞാൻ ശരിക്കും കണ്ടു. മാത്രമല്ല, എനിക്ക് ടോണിയോട് വല്ലാത്ത സഹതാപം തോന്നുന്നു. അവന്റെ അവസ്ഥ  ഇതിനകം തന്നെ മോശമായിരുന്നു, ഇപ്പോൾ അവൻ ലിസയുടെ സ്പെല്ല് കാരണം കഷ്ടപ്പെടുന്നു, ഒപ്പം ദിവസവും ബക്കിന്റെ അടിയും വാങ്ങിക്കുന്നു, പാവം അല്ലേ !”

 

“നീ പാതി ഉറക്കത്തിൽ ആയൊണ്ട് തോന്നിയതാവും. ടോണി ഒരു ജോലിക്കാരനാണ്, ശരിക്കും ഒരു അടിമയാണ്. അവന് ഇവിടെ അതിജീവിക്കാൻ കഴിയുന്നത് അവന്റെ ഭാഗ്യം ആണ്. നി വളരെ പാവം ആണ് കേട്ടോ, അല്ലേൽ ആ അടിമയെ കുറിച്ച് ഓർത്ത് വിഷമിക്കുവൊ !”

 

രണ്ട് പെൺകുട്ടികളും നടന്ന് അകന്നത് കൊണ്ട് ഇന്ദ്രജിത്തിന് അവരുടെ  ബാക്കി സംഭാഷണം കേൾക്കാൻ കഴിഞ്ഞില്ല. ജാക്ക് കുറച്ച് സമയത്തിന് ശേഷം ഇന്ദ്രജിത്തിന്റെ ഒപ്പം അവൻ തുടച്ചു കൊണ്ട് ഇരുന്ന അതേ പ്രതിമ പൊടിതട്ടി വൃത്തിയാക്കാൻ തുടങ്ങി. ജാക്ക് തിരക്കിട്ട് കുറച്ച് നേരം തുടച്ചതിന് ശേഷം, ഇന്ദ്രജിത്തിനെ അൽപ്പം ഞെട്ടലോടെ നോക്കി,

Recent Stories

The Author

Abra Kadabra

7 Comments

  1. 🔥🔥🔥🔥🔥🔥

  2. ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ

  3. 🥳🥳

  4. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  5. 👿 DEREDEVIL 👿

    Next part pettenn idaneeee broooo

  6. 🦋 നിതീഷേട്ടൻ 🦋

    😍😍😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com