Demon’s Way Ch- 7[Abra Kadabra] 205

“ അടിമ, നിനക്ക് എന്ത് ധൈര്യമുണ്ടായിട്ടാ ഇന്നലെ എന്നെ തല്ലിയെ?? ഇന്ന് നിന്റെ അവസാന മാണ് !” ബക്ക് സ്വന്തം കവിളിലേ മുറിപ്പാടിൽ തടവി ഇന്ദ്രജിത്തിനെ നോക്കി അലറി.

 

“ബക്ക് , നി വീണ്ടും ടോണിയെ ഉപദ്രവിക്കുവാണോ . ക്ലാസ് സമയമായി , വേഗം ക്ലാസ് റൂമിലേക്ക് പോ ”

 

പൊടുന്നനെ, ദൂരെ നിന്ന് ഒരു സൗമ്യമായ ശബ്ദം കേട്ടു, തല നിറയെ ഇളം പർപ്പിൾ നിറമുള്ള മുടിയുള്ള, നല്ല ഉയരമുള്ള, അതിസുന്ദരിയായ ഒരു യുവതി.

 

അവൾക്ക് 24 അല്ലെങ്കിൽ 25 വയസ്സ് തോന്നും, ചെറുതായി നീണ്ടു വളഞ്ഞ മൂക്കും, ഓവൽ മുഖവും, തുടുത്തു ചുവന്ന ചുണ്ടുകളും ഉള്ള ഒരു സുന്ദരി ക, അവൾ സ്വർണ്ണം കൊണ്ട് അലങ്കരിച്ച വസ്ത്രം ധരിച്ചിരുന്നത് അത് അവളുടെ വന്യമായ സൗന്ദരത്തിന്റെ മാറ്റ് കൂട്ടി.

 

ഇറുകിയ ആ വസ്ത്രം അവളുടെ വൃത്താകൃതിയിലുള്ള നെഞ്ചും നീണ്ട കാലുകളും നന്നായി എടുത്തു കാണിച്ചു. ഇടത് കൈയിൽ മാജിക്‌ ന്റെ നിരവധി പുസ്തകങ്ങളും വലതുവശത്ത് ഭംഗി ഉള്ള emerald staff ഉം (മരതകം പിടിപ്പിച്ച മാന്ത്രിക വടി) പിടിച്ച് അവൾ  ടോണിയുടെ അടുത്തേക്ക് വന്നു പറഞ്ഞു.

 

“ഓ… മാസ്റ്റർ ജെനി, നിങ്ങൾ വീണ്ടും കണ്ണട മറന്നു. നിങ്ങൾ  ടോണിയെ ചൂണ്ടിയാണ് സംസാരിക്കുന്നത്!” ലിസ ഒരു ചിരിയോടെ പറഞ്ഞു.

7 Comments

  1. ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ

  2. ??

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. Next part pettenn idaneeee broooo

  5. ? നിതീഷേട്ടൻ ?

    ??????

Comments are closed.