” ടോണി നിനക്ക് കുറച്ച് വണ്ണം കൂടിയിട്ടുണ്ടെന്ന് തോന്നുന്നുണ്ടല്ലോ. പിന്നെ ഇന്നലെ ബക്ക് നിന്നെ അടിച്ചില്ലേ? നിന്റെ മുഖത്ത് ഇന്നലെയും മുറിവേറ്റിരുന്നു, ഇപ്പോൾ അത് സുഖമായിരിക്കുന്നു അത് എങ്ങനെ (ഇതെപ്പിടാ meme)?”
“ബക്ക് ഈഇടയായി അമിതമായി വ്യായാമം ചെയ്യ്യുന്നുണ്ട് എന്ന് തോന്നുന്നു. അവന്റെ കണ്ണിൽ ഒക്കെ ഒരു ഷീണം കാണാൻ ഉണ്ട്. അവന് ഇപ്പൊ പഴയ ശക്തിയില്ല! ഈ അവസ്ഥയിൽ, അവന് ഇനി എന്നെ തോൽപ്പിക്കാൻ കഴിയില്ല! ” ഇന്ദ്രജിത്ത് ജാക്കിന്റെ സംശത്തിന് ഒരു മുട്ടാപോക്ക് പറഞ്ഞു ഒഴിഞ്ഞു. അതിന് ശേഷം തന്റെ വയറ് ശൂന്യമാണെന്ന് ഇന്ദ്രജിത്തിന് തോന്നി,
“ഇപ്പോ എന്താണ് എന്ന് അറിയില്ല എന്റെ ഭയങ്കര വിശപ്പാണ്, നീ ഒളിപ്പിച്ചിരിക്കുന്ന ബണ്ണിൽ നിന്ന് എനിക്ക് കുറച്ച് കൂടി താ.”ജാക്കിനോട് പറഞ്ഞു
“ഏ? ഞാൻ ബണ്ണ് ഒളിപ്പിച്ചിട്ടുണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി?”
“ഭക്ഷണം മറച്ചുവെക്കുന്ന നിന്റെ ശീലത്തെക്കുറിച്ച് ഡിപ്പാർട്ട്മെന്റ് മുഴുവൻ ജോലിക്കാർക്കും അറിയാം. ഇത് ഇപ്പോഴും ഒരു രഹസ്യമാണെന്ന് നിങ്ങൾ മാത്രമാണ് കരുതുന്നത്. ചുമ്മാ സമയം കളയാതെ എനിക്ക് കുറച്ച് ബണ്ണ് താ. ഭാവിയിൽ ഞാൻ അത് നിനക്ക് തിരിച്ചു തരാം! ”
??????
?
ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ
??
♥️♥️♥️♥️♥️♥️♥️
Next part pettenn idaneeee broooo
??????