ഇന്ദ്രജിത്ത് ഇത് എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. അവൻ ശരിക്കും അങ്ങ് തളർന്നു പോയി, അമ്പരപ്പ് എല്ലാം മാറി കാര്യങ്ങൾ എല്ലാം വ്യക്തമായപ്പോൾ, ക്ഷീണിതനായ ഇന്ദ്രജിത് നല്ല സുഗമമായ ഉറക്കത്തിലേക്ക് വഴുതി വീണു.
അടുത്ത ദിവസം, നേരം ഇതുവരെ പുലർന്നിട്ടില്ല.
എങ്കിലും ഇന്ദ്രജിത്ത് ഇതിനകം ഉണർന്നിരുന്നു, മറ്റാരും എഴുന്നേൽക്കുന്നതിന് മുമ്പ് പതിവുപോലെ ചവറ്റുകുട്ടകൾ നീക്കം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൻ. എന്നത്തേയും പോലെ അവൻ അതേ ദിനചര്യകൾ ചെയ്യാൻ ആയി അവൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറാവുകയായിരുന്നു. അപ്പോഴാണ് അവന്റെ വെയർഹൗസിലെ ചവറുകളുടെ അരികിൽ നിൽക്കുന്ന ചെറിയ അസ്ഥികൂടത്തെ അവൻ കാണുന്നത്.
ഒരു രാത്രി നല്ലത് പോലെ ഉറങ്ങി എഴുന്നേറ്റതിന് ശേഷം അവന്റെ മെന്റൽ സ്ട്രെങ്ത് അൽപ്പം വീണ്ടെടുത്തതായി അവന് മനസ്സിലായി, പക്ഷേ അതാ ചെറിയ അസ്ഥികൂടത്തെ അതിന്റെ ഡിമെൻഷനിലേക്ക് തിരികെ അയയ്ക്കാൻ മാത്രം പര്യാപ്തമല്ലായിരുന്നു. പക്ഷെ ” ചവറ്റുകുട്ട വലിച്ചെറിയുക ” എന്നോരു കമാൻഡ് നൽകാൻ മാത്രം ഉള്ള മെന്റൽ സ്ട്രെങ്ത് അവന് ഉണ്ടായിരുന്നു.
ഓർഡർ ലഭിച്ചപ്പോൾ ചെറിയ അസ്ഥികൂടം ഉടൻ തന്നെ തന്റെ അസ്ഥികൾ മാത്രം ഉള്ള കാലുകൾ നീട്ടി, അതിനടുത്തുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടുത്തേക്ക് പോവാൻ ആയി വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് നടന്നു.
“എല്ലാവരും മാജിക് പഠിക്കാൻ ആഗ്രഹിക്കുന്നതിൽ അതിശയം ഒന്നുമില്ല. മാജിക് ഉപയോഗിച്ച് എല്ലാം വളരെ എളുപ്പമാക്കാൻ കഴിയും. ഇനി മുതൽ , അതിരാവിലെ മാലിന്യം വലിച്ചെറിയുന്ന പണി ഈ ചെറിയ അസ്ഥികൂടം ചെയ്തോളും ”
ഇന്ദ്രജിത്ത് ഒരു ചിരിയോടെ ആത്മഗതം പറഞ്ഞു, സമയം ഇപ്പോഴും അതി രാവിലെ തന്നെ ആയിരുന്നു, വീണ്ടും ഉറങ്ങാൻ വേണ്ടി അവൻ അവന്റെ ചെറിയ കട്ടിലി ലേക്ക് കിടന്നു . കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, അവന് ഉറങ്ങാൻ പറ്റിയ ആദ്യത്തെ പ്രഭാതമായിരുന്നു ഇത്.
രണ്ടാമത് ഉറങ്ങാൻ കിടന്ന ശേഷം ഇന്ദ്രജിത്ത് വീണ്ടും കണ്ണുതുറന്നപ്പോൾ, അസ്ഥികൂടം തിരിച്ചെത്തിയതായി അവൻ കണ്ടു, അത് അവന്റെ ആക്ഞ്ഞ അനുസരിച്ച് ചവറ്റുകുട്ടകൾ നീക്കം ചെയ്തു കഴിഞ്ഞിരിന്നു.
കട്ടിലിൽ നിന്ന് എഴുന്നേറ്റ ശേഷം ഇന്ദ്രജിത്ത് മുഖം കഴുകുമ്പോൾ, അവന്റ മുഖത്ത് ഉണ്ടായിരുന്ന കറുപ്പും നീലയും കലർന്ന ചതവ് ശരിക്കും അപ്രത്യക്ഷമായതും കൈകളിലെ ചില പാടുകൾ പോലും മാഞ്ഞു പോയതായും അവൻ ശ്രദ്ധിച്ചു. ഇന്നലെ അവന്റെ മെന്റൽ സ്ട്രെങ്ത് മുഴുവൻ ചിലവഴിച്ചതിൽ അൽപ്പം തളർച്ച ഉള്ളത് മാറ്റി നിർത്തിയാൽ, അവന്റെ ശരീരം സാമാന്യം നല്ല ഫോമിൽ ആണെന്ന് അവന് തോന്നി.
??????
?
ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ
??
♥️♥️♥️♥️♥️♥️♥️
Next part pettenn idaneeee broooo
??????