ഇന്ദ്രജിത്ത് തന്റെ കട്ടിലിന് മുകളിൽ കിടന്നപ്പോൾ, അവന്റെ ചെറിയ വെയർഹൗസിലൂടെ ഒരു കറുത്ത നിഴൽ മിന്നിമറഞ്ഞു, ലിസ വിളിച്ചതിന്റെ പകുതി ഉയരമുള്ള ഒരു വെളുത്ത അസ്ഥികൂടം അവിടെ പ്രത്യക്ഷപ്പെട്ടു.
മഞ്ഞു പോലെ വെളുത്ത ആ അസ്ഥികൂടം ഒരു അസ്ഥി കൊണ്ട് നിർമ്മിച്ച കൊച്ചു കടാരായും പിടിച്ച് കൃഷ്ണമണി പോയിട്ട് ഐ ബോൾ പോലും ഇല്ലാത്ത ശൂന്യവും പൊള്ളയായതുമായ രണ്ട് കണ്ണ്കളാൽ അവനെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ ഇന്ദ്രജിത്തിന് സത്യത്തിൽ പേടിയല്ല മറിച്ച് ആഹ്ലാദം ആണ് തോന്നിയത്. ലിസയുടെ അസ്ഥികൂടവുമായി താരതമ്യം ചെയുമ്പോൾ വലിപ്പ വ്യത്യാസമുണ്ടെലും, അവന്റെ മുന്നിൽ ഉള്ളത് ഒരു അസ്ഥികൂടം തന്നെ ആയിരുന്നു, അവന്റെ incantation വിജയിച്ചു എന്നതിന്റെ തെളിവായിരുന്നു ഇത്.
അവന്റെ ശരീരം പൂർണ്ണമായും തളർന്നുപോകുന്നതായി തോന്നി, അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. “ദി ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി” എടുത്തു നോക്കിയതിൽ നിന്ന്, ഇന്ദ്രജിത്തിന് തന്റെ മെന്റൽ സ്‌ട്രെങ്ത് വളരെ ദുർബലമാണെന്നും, അതിനാൽ ചെറിയ അസ്ഥികൂടത്തെ വിളിച്ചപ്പോൾ തന്നെ അവന്റെ മെന്റൽ സ്‌ട്രെങ്ത് പൂർണ്ണമായും ക്ഷയിച്ചെന്നും അതിന്റെ ഫലമായി ആണ് ഈ ഷീണം അനുഭവപ്പെടുന്നത് എന്നും അവൻ മനസ്സിലാക്കി.
തന്റെ മുന്നിൽ നിൽക്കുന്ന ചെറിയ അസ്ഥികൂടവുമായി ഇന്ദ്രജിത്തിന് ഒരു വിചിത്രമായ കണക്ഷൻ ഉള്ളത് പോലെ അവന് തോന്നി, പക്ഷേ അവന്റെ മെന്റൽ സ്‌ട്രെങ്ത് വളരെ ദുർബലമായിരുന്നത് കൊണ്ട് , അവന് ആ അസ്ഥികൂടത്തിനെ തിരികെ അതിന്റെ ഡിമെൻഷനിലേക്ക് വിടാൻ ഉള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പോലും കഴിഞ്ഞില്ല.
അങ്ങനെ, ഒരു മനുഷ്യനും അസ്ഥികൂടവും അൽപനേരം പരസ്പരം നോക്കി നിന്നു. എന്തായാലും ഇന്ദ്രജിത്തിന്റെ വെയർഹൗസിലേക്ക് ആരും വരില്ല, അസ്ഥികൂടം ഇവിടെ നിന്നാലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല, കാരണം അതിന് അവന്റെ ഉത്തരവില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല. സമൻ ചെയ്ത ആളുടെ ആക്ഞ്ജകൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ മാത്രേ അസ്ഥികൂടങ്ങളെ പോലെ ഉള്ള ലോ ലെവൽ undead കൾക്ക് കഴിയുമായിരുന്നുള്ളൂ.
??????
?
ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ
??
♥️♥️♥️♥️♥️♥️♥️
Next part pettenn idaneeee broooo
??????