ഇന്ദ്രജിത്ത് ജെനി പോയ ദിശയിലേക്ക് കണ്ണുനട്ട് നോക്കി, അവൾ അവന്റെ കണ്ണിനു കാണാതാകും വരെ നോക്കി. അവൾ പൂർണ്ണമായും അപ്രത്യക്ഷയായതിന് ശേഷം സ്വയം പിറുപിറുത്തു: ” മാസ്റ്റർ ജെനി. ടോണിക്ക് അവളോട് ഒരു പ്രണയം തോന്നിയതിൽ അതിശയിക്കാനില്ല. പെൺകുട്ടികളോട് ഉള്ള ടോണിയുടെ അഭിരുചി ശരിക്കും എന്റേതുമായി സാമ്യമുള്ളത്ത് തന്നെയാണ് !”
“ടോണി, നോക്കുന്നത് നിർത്തൂ. നിനക്ക് മാസ്റ്റർ ജെനിയെ വളരെക്കാലമായി ഇഷ്ടമാണ് എന്ന് എനിക്കറിയാം, നിന്നെ ഉപദ്രവിക്കുന്നതിൽ നിന്ന് അവർ ചില വിദ്യാർത്ഥികളെ തടയാറുണ്ട് എന്നത് ശരിയാണ്, പക്ഷേ, നി ഒരു അടിമ മാത്രമാണ്, അവർ അക്കാദമിയിൽ ഉയർന്ന റാങ്കുള്ള ഒരു മാന്ത്രികയാണ്, ടീച്ചർ ആണ്. adept mage എത്ര ശക്തരാണെന്ന് നിങ്ങൾക്കറിയാമോ? മാസ്റ്റർ ജെനിക്ക് കണ്ണിന് ചെറിയ കാഴച്ചകുറവ് ഉണ്ടെങ്കിലും, അക്കാദമിയിൽ അവളോട് പ്രണയമുള്ള ധാരാളം ആളുകൾ ഉണ്ട്. പോരാത്തതിന് നിങ്ങളൾ തമ്മിൽ നല്ല പ്രായവ്യത്യാസവും ഇല്ലേ, കിട്ടാത്തതിനെ കുറിച്ച് വെറുതെ സ്വപ്നം കണ്ട് വിഷമിക്കാൻ നിക്കണ്ട, ! ”
സ്വപ്ന ലോകത്ത് നിന്ന് ഉണർന്ന് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ ഇന്ദ്രജിത്തിനെ ഓർമ്മിപ്പിച്ചുകൊണ്ട് ജാക്ക് തന്റെ രണ്ട് തടിച്ച കൈകൾ ഇന്ദ്രജിത്തിന് മുന്നിൽ കാണിച്ചു.
“ഞാൻ ഇപ്പോഴേ ഫിറ്റ് ആടാ , എനിക്ക് ഉണരാൻ കഴിയില്ല!” ഇന്ദ്രജിത്ത് വിതുമ്പലോടെ പറഞ്ഞു. അവൻ ഒന്നു നിർത്തി, “എനിക്ക് അവളെ ഒരു ദിവസം കിട്ടും!” പിന്നെ ഒന്ന് പുഞ്ചിരിച്ചു.
തുടരും.
??????
?
ബാക്കി എവിടെ. പെട്ടന്ന് പോരട്ടെ
??
♥️♥️♥️♥️♥️♥️♥️
Next part pettenn idaneeee broooo
??????