ഈശ്വരാ പാച്ചിക്കാനോട് ഞാൻ എന്ത് പറയും….
“അങ്ങനെ ഒന്നും ഇല്ല ഇക്ക.. അവരെ ക്ലാസ്സിൽ കണ്ടില്ല അതാ ചോദിച്ചേ ”
“മോളെ അധികം കിടന്നു ഉരുളണ്ട…. നീ വിളിച്ച കാര്യം ഞാൻ അവനോട് പറഞ്ഞോളാം..വെച്ചോ വെച്ചോ….”
“താങ്ക്യു പാച്ചിക്കാ ”
ഫായിസ് ഇക്കാ പറഞ്ഞ കാര്യം അവരോടും പറഞ്ഞപ്പോ അവരും എന്നോട് ഇത് എന്തിനുള്ള പുറപ്പാടാണവോ.. അവന്മാർക്ക് അടി ഉണ്ടാകുമ്പോ ക്യാമ്പസ്സിൽ വെച്ചു ഉണ്ടാക്കി കൂടെ എന്നാണ് പറയുന്നേ… എങ്കിൽ നമുക്ക് ഈ ആഴ്ച വീട്ടിൽ പോവായിരുന്നുവെന്ന്….
ലഞ്ചും കഴിച്ചു വീണ്ടും ക്ലാസ്സിലേക്ക് പോയി.. ഉച്ചക്ക് ശേഷം മിക്കവാറും ക്ലാസ്സിൽ ഉറക്കം ആയിരിക്കും..അങ്ങനെ ഉറങ്ങിയും അല്ലാതെയും അന്ന് എങ്ങനെയോ അന്നത്തെ ക്ലാസ് കഴിച്ചുകൂട്ടി…..ക്ലാസ് കഴിഞ്ഞു അവൻ വിളിക്കാമെന്ന് പറഞ്ഞത് മാത്രമായിരുന്നു അന്നേരവും മനസ്സിൽ…എത്രയും പെട്ടെന്ന് ഹോസ്റ്റലിൽ എത്തണം…
അന്ന് കാന്റീനിലേക് ഒന്നും പോയില്ല…..ഹോസ്റ്റലേക് പോരുന്ന വഴി ഇന്നലെ കണ്ട മെക്കിലെ ചേട്ടന്മാര് ഇന്നലത്തെ പോലെ തന്നെ ഇന്നും ബൈക്ക് ഷെഡിൽ ഉണ്ട്…ഞങ്ങളെ ഇന്നും നോക്കി ദഹിപ്പിക്കുന്നുണ്ട്…..” പോടാ തെണ്ടികളെ” എന്ന് മനസ്സിൽ പറഞ്ഞ് താഴെ നോക്കി മെല്ലെ നടന്നു….
അവന്മാരെ ദൂരെ നിന്നേ ഞാൻ സ്കാൻ ചെയ്തത് വെച്ച് നോക്കിയപ്പോ പുറത്ത് വലിയ അപകടങ്ങൾ ഒന്നും കാണുന്നില്ല.. ഇനി ഇടി മുഴുവൻ കൊണ്ടത് നമ്മുടെ ചെക്കന്മാർ ആണാവോ…
കാന്റീനും കഴിഞ്ഞു ഹോസ്റ്റലിലേക് നടക്കുമ്പോൾ ദീപ്തിയും എനിക്ക് തോന്നിയത് പോലെ പറഞ്ഞു..
“ഇവന്മാർക്ക് പുറത്ത് ഒരു കേടു പാടും കാണുന്നില്ലലോടാ….. അപ്പോ അടി മുഴുവൻ വാങ്ങിയത് നമ്മുടെ അവന്മാർ ആണാവോ..”
” അതേടാ അങ്ങനെ തന്നെ ആണെന്നാ തോന്നുന്നേ “.. സൈറയും ഞാനും അങ്ങനെ പറഞ്ഞു…
അങ്ങനെ ഒരു നെടുവീർപ്പും ഇട്ടു ഞങ്ങൾ ഹോസ്റ്റലിലേക് പോയി…. എത്തി വേഗം ഫോൺ എടുത്തു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശ്രീടെ കോൾ വന്നു… സ്ക്രീനിൽ ശ്രീടെ പേര് കണ്ടപ്പോ തന്നെ ചുണ്ടിൽ ഒരു ചിരി തനിയെ വന്നു…ബെഡിൽ ഇരുന്നു ഒരു പില്ലോ മടിയിൽ വെച്ചു ഹെഡ്രെസ്റ്റിൽ ചാരി കോൾ എടുത്തു…
“ഹോസ്റ്റലിൽ എത്തിയോ ” വളരെ സന്തോഷത്തോടെ ഉത്സാഹത്തോടെ ഉള്ള ആ സൗണ്ട് കേട്ടപ്പോൾ എങ്ങനെ സംസാരിക്കും എന്നുള്ള ആദ്യത്തെ ആശങ്ക മാറി കിട്ടി…
“ഉവ്വ് ഇപ്പോ എത്തിയെ ഉള്ളു ”
“അതേ ഇന്നലെ ഇയാളുടെ മെസ്സേജ് വരുന്നതിനു മുന്നേ തന്നെ അടി കഴിഞ്ഞായിരുന്നു…” അവിടുന്ന് എസ്ക്യൂസ് നിരത്തുന്നുണ്ട്…ഒരു പാവത്തിനെ പോലെയാ സംസാരം… ഒരു കൊച്ചു കുട്ടിടെ innocence ഫീൽ ചെയ്യും…
“എന്റെ മെസ്സേജ് ആദ്യം കണ്ടായിരുന്നെങ്കിൽ നിങ്ങൾ അടി ഉണ്ടാകാൻ പോവില്ലായിരുന്നോ” പില്ലോ കൈ കുത്തി വെച്ചു ചോദിച്ചു…
“അങ്ങനല്ല….ഇങ്ങോട്ട് മുട്ടാൻ വന്നാൽ കൈ കെട്ടി നോക്കി നിക്കണോ ”
“ഹ്മ്മ്മ്ഹ്മ്മ്…. അടി മുഴുവൻ നിങ്ങൾക്കാണല്ലേ കിട്ടിയത് ” ചോദിക്കണമെന്ന് വിചാരിച്ചതല്ല പക്ഷെ ചോദിച്ചപ്പോ അങ്ങനെ ആയി പോയി…
“അല്ല.. ആര് പറഞ്ഞു..അങ്ങോട്ടും ഇങ്ങോട്ടും കിട്ടി.. എന്താ താൻ അങ്ങനെ ചോദിച്ചേ “..
” ഹോസ്റ്റലിലേക് പോന്നപ്പോ മെക്ക്കാരെ കണ്ടായിരുന്നു.. അവർക്ക് പുറത്ത് പരിക്കുകൾ ഒന്നും കണ്ടില്ല.. അതാ ചോദിച്ചേ..”
അപ്പോ തന്നെ “ടാ ശ്രീ”എന്ന് ബാക്ഗ്രൗണ്ടിൽ വിളിക്കുന്ന സൗണ്ട് കേട്ടു…ഉടനെ ശ്രീ ഫ്രീ ആവുമ്പോ വിളിക്കാം കുറച്ചു ഫ്രണ്ട്സ് റൂമിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു…
ആ സൗണ്ട് ഒന്ന് കേട്ടപ്പോഴാണ് സമാധാനം ആയത്..കാര്യമായി ഒന്നും പറ്റിയില്ലെന്നും പറഞ്ഞു..ദീപ്തിയോടും സൈറയോടും കാര്യം പറഞ്ഞു….ഇനി ഇതിന്റെ ഒക്കെ ബാക്കി എന്തായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ ടെൻഷൻ…
അങ്ങനെ ഞാൻ സ്ഥിരം പരിപാടികളിലേക് പോയി…
❤❤❤❤❤❤❤
??
Next??
സബ്മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??
Gud writing
??
Nice story.. Waiting next part❤️❤️
??
Super
??
Kollam ?
??
Kollam vayikan oru flowyoke und♥️♥️♥️?
??
Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!
??
‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam
??
Super
??
May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️
??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്