Crush 6[Naima] 140

അങ്ങനെ ഞങ്ങൾ അധികം വൈകാതെ ക്ലാസിലേക് പോയി…ക്ലാസ്സിൽ ഇരുന്നു കാത്തിരുപ്പ് തന്നെ ആയിരുന്നു അവർ വരുന്നതും കാത്തു…. എന്നും വരുന്ന ടൈം ആയിട്ടുണ്ട് കാണാതെ ആയപ്പോ ഇന്നിനി ഉണ്ടാവില്ലെന്നു ഏകദേശം ഉറപ്പായി…ടെൻഷൻ അടിച്ചിട്ട് എന്റെ കയ്യിലെ നഖം മുഴുവൻ കടിച്ചു തീരാറായത് മിച്ചം…ഇനി രണ്ടു ദിവസം വീക്കെൻഡ് ഹോളിഡേയ്‌സ് ആണ് അപ്പോഴും അവനെ കാണാൻ കഴിയില്ല..ഇനി monday അയാളെ കാണാൻ കഴിയു….

കോളേജിൽ ഫോൺ അലോഡ് അല്ലെങ്കിലും ഞങ്ങൾ എന്നും സ്വിച്ച് ഓഫ്‌ ആക്കി ബാഗിൽ വെച്ചു കൊണ്ട് വരും… ബ്രേക്കിന് ഫോൺ ഓൺ ആക്കി നോക്കി….അവന്റെ കോളും മെസ്സേജും ഒന്നും കണ്ടില്ല…ക്ലാസിൽ ഇരിക്കാൻ ഒരു ഉത്സാഹവും ഉണ്ടായിരുന്നില്ല…എങ്ങനെ ഒക്കെയോ ക്ലാസിൽ ഇരുന്നു… എന്നും ഒരു നോട്ടം കൊണ്ട് എന്റെ മനസ് നിറക്കുന്ന ആൾ ഇല്ലാതെ എങ്ങനെ ഇരിക്കും…

ദീപ്തിയും സൈറയും നമുക്ക് ഹോസ്റ്റൽ പോയി ശ്രീയെ വിളിച്ചു നോക്കാമെന്ന് പറഞ്ഞു…

ലഞ്ച് ബ്രേക്കിന് ഹോസ്റ്റലിൽ പോയി ഫോൺ എടുത്ത് അങ്ങോട്ട് വിളിച്ചു…. ശ്രീ കാൾ കട്ട്‌ ആക്കി.. എനിക്ക് ആകെ സങ്കവും ദേഷ്യവും കൂടി വന്നു…

ഉടനെ എന്റെ ഫോണിൽ ശ്രീടെ മെസേജ് വന്നു… “റൂമിൽ എല്ലാരും ഉണ്ട് wil call after our class…nothing to worry….am alright here..”

“Ok” എന്ന് മാത്രം റിപ്ലൈ ഇട്ടു…

എന്നാലും അവൻ ഒന്നും പറഞ്ഞില്ലലോ..പിന്നെ ഒട്ടും മടിക്കാതെ,ഞാൻ ഫായിസ് ഇക്കാനെ വിളിച്ചു… ഫായിസ് ഇക്ക നമ്മുടെ കോൾ ഏതു പാതിരാത്രിയിലും എടുക്കും….

ഫൈനൽ ഇയർ ആവുമ്പോ നമ്മുടെ സീനിയർസ് എല്ലാം സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആവും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഫായിസ് ഇക്ക.. ഞങ്ങൾ ജോയിൻ ചെയ്തപ്പോ മെക്കിലെ തല്ലിപ്പൊളി ഗാങ്കിലേ മെയിൻ ലീഡർ ആയിരുന്ന ആൾ ഇപ്പോ പഞ്ചപാവം ആയി പോയി… പിന്നെ കോളേജിലെ പ്രശ്നങ്ങൾ എല്ലാം കോംപ്രമൈസ് ആക്കാൻ മുൻകൈ എടുക്കുന്നത് ഇവരാണ് .. ഇതിന്റെ പിന്നിലെ ഗുട്ടൻസ് എന്താണെന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല..

ഞാൻ വിളിച്ചപ്പോ ആൾ വേഗം കോൾ എടുത്തു…

“എന്താ തനുകുട്ടി പതിവില്ലാത്ത ഒരു വിളി ”

“അത്‌ പാച്ചിക്ക(ഫായിസ് ഇക്കാനെ എല്ലാരും പാച്ചിക്ക എന്ന വിളിക്കുന്നെ )…. ഇന്നലെ ശ്രീയും റോഷലും ക്യാന്റീനിൽ വെച്ച് മെക്കിലെ ചേട്ടന്മാർ ആയി എന്തോ ഇഷ്യൂ ഉണ്ടായെന്ന് പറഞ്ഞു..ഇന്ന് അവർ ക്ലാസ്സിൽ വന്നില്ല.. എന്തെങ്കിലും പ്രശ്നം ഉണ്ടായോ ”

“ഓഹ് അതാണ് കാര്യം…അല്ലാതെ നീ എന്നെ വിളിക്കില്ലലോ..”

“അതൊന്നും അല്ല ഇക്ക… എന്റെ പൊന്നു പാച്ചിക്ക അല്ലേ….എന്താ ഉണ്ടായേ??”

“അതോ അവരെയും മെക്കിലെ പിള്ളേരെയും ഞാനും ഫ്രഡ്‌ഡിയും കൂടി സംസാരിക്കാൻ പുറത്ത് വിളിച്ചായിരുന്നു…രണ്ടു ടീമും അമ്പിനും വില്ലിനും അടുക്കാത്തവന്മാരാ..മെക്കിലെ നമ്മുടെ പിള്ളേർക്ക് ഇവന്മാർ അങ്ങനെ ഷൈൻ ചെയ്യണ്ടെന്ന് പറഞ്ഞു ശ്രീയെ പിടിച്ചു തള്ളി..അതിൽ തുടങ്ങിയതാ തനുകുട്ടാ.. പിടിച്ചു മാറ്റാൻ നിന്ന എനിക്കും കിട്ടി…എന്തായാലും ചേട്ടന്മാർ രണ്ടും കിട്ടിയതിന്റെയും കൊടുത്തതിന്റെയും ക്ഷീണത്തിലാ… പുറത്ത് വെച്ചു ആയോണ്ടാണ് കോളേജിൽ അധികം ആരും അറിഞ്ഞിട്ടില്ല…കാര്യം അറിഞ്ഞു നിങ്ങളുടെ ബാച്ചിലെ EEEക്കാർ കുറച്ചു പേര് ഇവന്മാരെ കാണാൻ ഇപ്പോ വന്നിട്ടുണ്ട്…അല്ലെങ്കിലും EEEകാർ ഞങ്ങളുടെ പിള്ളേർ ആയിട്ട് കോർക്കാൻ ചാൻസ് നോക്കി ഇരിക്കാണല്ലോ…ഞാനാ ഇവരോട് ഇന്ന് ക്ലാസിൽ പോവണ്ടാന്നു പറഞ്ഞു പിടിച്ചു നിർത്തിയേകുന്നത്…. അല്ലെങ്കിൽ ഇന്നലത്തെന്റെ ബാക്കി ഇന്ന് കോളേജിൽ ഉണ്ടാവും….. “…

” ഹ്മ്മ്മ് അപ്പോ ഒരു അടി ഒക്കെ നടന്നല്ലേ ”

“ആഹ് ഒരു ചെറിയ അടി നടന്നുള്ളു…അല്ല തനുവേ നിനക്ക് ശ്രീകാന്തിന്റെ കാര്യത്തിൽ മാത്രം കുറച്ചു ശുഷ്‌കാന്തി കൂടുതൽ ആണെന്നു ഞാൻ അറിഞ്ഞല്ലോ…”

Updated: October 1, 2022 — 11:00 pm

22 Comments

  1. ❤❤❤❤❤❤❤

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??

  2. Nice story.. Waiting next part❤️❤️

  3. Kollam vayikan oru flowyoke und♥️♥️♥️?

  4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

  5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

  6. Super

  7. ഡിങ്കൻ

    May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

    1. ??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Comments are closed.