Crush 6[Naima] 140

ആണെന്നറിയോ…..ഇവിടെ അടി നടക്കുമ്പോൾ ഒക്കെ ഞങ്ങൾ ക്ലാസ്സിൽ ആയിരിക്കും..എല്ലാം കഴിയുമ്പോഴാ ഞങ്ങൾ അറിയാറുള്ളത് ” ഞാനും എന്റെ ആഗ്രഹം പറഞ്ഞു പോയി….ശ്രീ എന്നെ നോക്കി ചിരിക്കുന്നുണ്ട്…..

“ആഹ് എന്നാ നിങ്ങൾക് അതിനുള്ള എല്ലാ യോഗവും കാണുന്നുണ്ട് മക്കളെ….ഞങ്ങൾ  വന്ന സമയത്ത് ജൂനിയർ ആന്നെന്നു കരുതി അവന്മാർ എന്നെ റാഗ് ചെയ്യാൻ പിടിച്ചിരുന്നു ഇവൻ എന്താ കാര്യം എന്ന് ചോദിച്ചു അവർ ആയിട്ട് ഒന്ന് മുട്ടിയായിരുന്നു…. അന്ന് മുതൽ ഇവന്മാർ ഞങ്ങളെ നോട്ടം ഇട്ടിരുന്നതാ.. ഇന്നലെ ഞങ്ങളുടെ ബൈക്ക് അതിൽ ഒരുത്തന്റെ ബൈക്കിൽ ഒന്ന് ചെറുതായി മുട്ടി….അവർ ആണെങ്കിൽ ഒരു ചാൻസ് നോക്കി ഇരിക്കായിരുന്നു.. അതിൽ കേറി പിടിച്ചു ചെറിയ ഉന്തും തള്ളും ഒക്കെ നടന്നായിരുന്നു..കാര്യം അറിഞ്ഞു ഫായിസും ടീമും ഇത് കോംപ്രമൈസ് ആക്കാൻ നോക്കിയതാണ്.. പക്ഷെ ഇതിൽ ഒരു തല്ലിലെ തീരുമെന്നു തോന്നുന്നേ….. ”

റോഷൽ പറഞ്ഞത് കേട്ടു ദീപ്‌തി ചാടി കേറി പറഞ്ഞു..

“നിങ്ങൾ നല്ല ചങ്കൂറ്റം ഉള്ള ആണ്പിള്ളേര് അല്ലേ.. നമ്മൾ csകാർ ഒട്ടും മോശം അല്ലെന്നു തെളിയിക്കണം നിങ്ങൾ….”

“CSle ബോയ്‌സിന്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്….അടി തുടങ്ങുമ്പോ ഒറ്റ ഒരുത്തനെ കാണില്ല….ഞങ്ങൾ ആയിട്ട് ഉള്ളത് ഞങ്ങൾ ആയിട്ട് തീർത്തോളാം…” ശ്രീയും പറഞ്ഞു..

“csകാരെ മൊത്തം അങ്ങനെ വിലയിരുത്തല്ലേ..ഇങ്ങനെ ഒരു കാര്യം വരുമ്പോ നമ്മുടെ സെക്കന്റ്‌ ഇയർ പിള്ളേർ എല്ലാരും കട്ടക്ക് കൂടെ ഉണ്ടാവും. നിങ്ങൾ നോക്കിക്കോ…..ഇതിന് ഒക്കെ നമ്മൾ ബാച്ച്മേറ്റ്സ് ഒറ്റകെട്ടാണ് ശ്രീ “…സൈറയും പറഞ്ഞു..

കോളേജിൽ അടിയുടെ കാര്യം പറയുമ്പോ ഞങ്ങൾക്ക് ഒരു പ്രതേക എനർജി ആണ്…. നമ്മുടെ ബോയ്‌സിനെ നമ്മൾ വേണം മോട്ടിവേറ്റ് ചെയ്യാൻ…

ജ്യൂസ്‌ വാങ്ങി വന്നപ്പോ ഞങ്ങൾ പിന്നെ ആ സബ്ജക്റ്റ് വിട്ടു.. പിന്നെ എക്സാം പൊട്ടിയ കാര്യം ചോദിച്ചപ്പോ അവന്മാർ ഇതാണോ ഇത്ര വലിയ കാര്യം എന്നുള്ള ഭാവത്തിൽ മൈൻഡ് ചെയ്യുന്നില്ല.. നമ്മൾ പിന്നെ ചൊറിയാൻ മിടുക്കി ആയോണ്ട് വെറുപ്പിച്ചു കൊന്നു..അപ്പോ അവർ പറയുന്നത് ആണ്പിള്ളേര് ആയാൽ തോക്കും എന്ന്….

ഇതൊക്കെ നമുക്ക് അറിയാത്തതാണോ… എനിക്ക് ഈ കിഴങ്ങൻ ഫെയിൽ ആവുന്നത് ഇഷ്ടല്ലെന്ന് എങ്ങനെ ഇവരോട് പറയും…

സംസാരിച്ചു ഇരുന്നപ്പോൾ ശ്രീടെ ഫോൺ വൈബ്രേറ്റ് ചെയുന്നത് കണ്ടു…..ശ്രീ ഫോണുമായി കുറച്ചു മാറി നിന്നു സംസാരിക്കാൻ പോയി…

എന്തോ സീരിയസ് ആയ കാര്യം സംസാരിക്കുന്ന പോലെ തോന്നി…എന്റെ കണ്ണും മനസും ഫോണിൽ സംസാരിക്കുന്ന ആളുടെ കൂടെയായായിരുന്നു…എന്തോ ഒരു പേടി…ഞാൻ നോക്കുമ്പോ എന്റെ മുഖത്തെ ടെൻഷൻ മനസിലാക്കി എന്ന പോലെ ഇടക്ക് എന്നെ നോക്കി ഒന്നും ഇല്ലെന്ന പോലെ കണ്ണ് ചിമ്മി ചിരിച്ചു കാണിക്കും….

കോൾ കഴിഞ്ഞു അവൻ ഞങ്ങളോട് ഇന്ന് നേരത്തെ ഹോസ്റ്റലേക് പൊയ്ക്കോളാൻ പറഞ്ഞു…പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എന്തോ കാര്യമായി പ്രശ്‌നമുണ്ടെന്നു മനസിലായത്..എന്തോ ഒരു സമാധാനകേട് മനസ്സിൽ….

ഇനി വല്ല അടി ഉണ്ടാക്കാൻ പോവാണാവോ.. അപ്പോഴത്തെ എക്സിറ്റെമെന്റിന് തല്ലു കാണണമെന്ന് പറഞ്ഞത് ഒക്കെ നേരാ.. പക്ഷെ ഇതിന്റെ ഒക്കെ ഭവിശ്യത്തിനെ കുറിച്ച് പിന്നെയാണ് ഓർമ വന്നത്…

ഒരു അടി എങ്ങാനും തുടങ്ങിയാൽ പിന്നെ മാല പടക്കം പോട്ടുന്ന പോലെ ഇതിന്റെ ബാക്കി എന്ന പോലെ പിന്നെ അടിയോടടി ആയിരിക്കുമെന്ന് സീനിയർ ചേച്ചിമാർ പറഞ്ഞു കേട്ടിട്ടുണ്ട്….

“അടി ഉണ്ടാക്കാൻ പോവാണോ ശ്രീ ” പെട്ടന്ന് അങ്ങനെ ആണ് എന്റെ വായിൽ വന്നത്..

“ഇല്ലെടോ.. അവർ ആയിട്ട് സംസാരിക്കാൻ വേണ്ടി ഫായിസ് വിളിച്ചതാണ്..പേടിക്കണ്ട…”

പിന്നെ ഞങ്ങൾ അധികം സമയം നിക്കാതെ ഹോസ്റ്റലേക് പോരാൻ തീരുമാനിച്ചു.. അവർക്കും പോവാൻ തിടുക്കം ഉള്ള പോലെ.. ആരുതാത്തത് ഒന്നും ഉണ്ടാവല്ലെന്നു ആയിരുന്നു മനസ്സിൽ… വന്നപ്പോ ഉണ്ടായ സന്തോഷം മുഴുവൻ എങ്ങോ പോയ പോലെ..

പക്ഷെ ദീപ്തിയും സൈറയും നല്ല ത്രില്ലിൽ ആണ്… അടി കഴിഞ്ഞ് സാദാരണ ഒരു വീക്ക്‌ സസ്പെന്ഷൻ കിട്ടാറുണ്ട്…അപ്പോ വീട്ടിൽ പോവാനുള്ള സന്തോഷം ആണ് പൊട്ടത്തിമാർക്… എനിക്ക് എന്റെ ചെക്കനെ കുറിച്ച് ഓർക്കുമ്പോൾ ടെൻഷൻ ആണെന്ന് എങ്ങനെ പറയും…അവൻ പ്രശ്നങ്ങളിൽ ഒന്നും ചെന്നു ചാടല്ലെന്ന് മാത്രമായിരുന്നു അപ്പൊ പ്രാർത്ഥന..

Updated: October 1, 2022 — 11:00 pm

22 Comments

  1. ❤❤❤❤❤❤❤

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??

  2. Nice story.. Waiting next part❤️❤️

  3. Kollam vayikan oru flowyoke und♥️♥️♥️?

  4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

  5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

  6. Super

  7. ഡിങ്കൻ

    May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

    1. ??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Comments are closed.