Crush 6[Naima] 140

തൻവിയുടെ റിപ്ലൈ കണ്ട് എന്റെ ചിരി കണ്ടപ്പോ റോഷൽ എന്താണെന്ന് പുരികം പൊക്കി ചോദിച്ചു.. ഇത് നോക്കാൻ പറഞ്ഞ് അവനെ മെസ്സേജ് കാണിച്ചപ്പോൾ അവനും ചിരിക്കുന്നുണ്ട്..

“നിനക്ക് ഇത് തന്നെ വേണമെടാ..അവൾ നിന്നെ നക്ഷത്രം എണ്ണിക്കും മോനെ. നീ നോക്കിക്കോ..”

“പിന്നെ ഒന്ന് പോടാ കോപ്പേ” എന്ന് പറഞ്ഞു ഞാൻ അവനെ ഒഴിവാക്കി..പക്ഷെ മനസ്സിൽ എനിക്കും ഒരു സംശയം തോന്നി തുടങ്ങിയിരുന്നു.. ഇനി അവൾ എനിക്ക് മൂക്ക് കയർ ഇടുമോന്നു..

തൻവിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മൈൻഡ് കൂൾ ആവും…എന്തോ ഒരു കുളിർ വന്നു മൂടുന്ന പോലെയാണ്…..

======================================

പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോ സീരീസ് എക്സാമിന്റെ പേപ്പേഴ്സ് കിട്ടി തുടങ്ങി..ഞങ്ങൾക് മൂന്നു പേർക്കും അത്യാവശ്യം മാർക്ക്‌ ഒക്കെ ഉണ്ട്..പക്ഷെ നമ്മുടെ ചെക്കന്മാർ രണ്ടും ആകെ രണ്ട് സബ്ജെക്ടിന് മാത്രെ പാസ്സ് ആയിട്ടുള്ളു… അവർക്ക് പിന്നെ ഒരു കുലുക്കവും ഇല്ല..ഇതൊന്നും ഇവരെ ബാധിക്കുന്ന പ്രശ്നങ്ങൾ അല്ലലോ…..

ടെൻഷൻ മൊത്തം എനിക്ക് ആണല്ലോ.. അറ്റെൻടെന്സും ഇല്ല ഇന്റെർണൽ മാർക്കും ഇല്ലാതെ ഇവന്മാർ എങ്ങനെ പാസ്സ് ആവും…ക്ലാസിലെ ചെക്കന്മാർ എല്ലാം ഒരു വിധം പഠിക്കുന്നവർ ആണ്…രണ്ടു മൂന്ന് പേര് ഒഴിച് ബാക്കി എല്ലാരും നന്നായി പഠിക്കും….ഓരോ ആൻസർ ഷീറ്റ് കിട്ടുമ്പോഴും ഞാൻ ശ്രീയെ തിരിഞ്ഞു നോക്കും.. അവൻ എന്നെ ചിരിച്ചു കാണിക്കും.. ഞാൻ കലിപ്പിൽ കണ്ണുരുട്ടി കാണിക്കും…അപ്പോഴും എന്നെ നോക്കി ചിരിക്കും..

ഒന്ന് കണ്ടു മിണ്ടാമെന്നു വിചാരിച്ചാൽ ബ്രേക്ക്‌ ആവുമ്പോ ഒന്ന് കാണാൻ കിട്ടണ്ടേ.. പിന്നെ വൈകിട്ട് ഞങ്ങളെ വെയിറ്റ് ചെയ്ത് കോറിഡോറിൽ നിക്കുന്ന കണ്ടപ്പൊഴാ സമാധാനം ആയത്..പിന്നെ നേരെ അവരുടെ അടുത്തേക് പോയി ഒരുമിച്ച് കാന്റീനിലേക് നടന്നു…..

എല്ലാത്തിനും പാസ്സ് ആയൊണ്ട് ഞങ്ങളോട് ചിലവ് ചെയ്യാൻ പറഞ്ഞു….

“ചിലവ് ചെയാൻ ആണെങ്കിൽ ഞങ്ങൾ എല്ലാ എക്സാമിന്നും ചെയ്യേണ്ടി വരുമല്ലോ.. ഞങ്ങൾ എല്ലാ എക്സാമിന്നും പാസ്സാവാറുണ്ട് “..

എന്ന് ഞാൻ പറഞ്ഞപ്പോ രണ്ടും ഓഹ് അപ്പോ നമുക്ക് ഇട്ടു വെച്ചതാണല്ലേ എന്ന് പോലെ നോക്കുന്നുണ്ട്…

എന്തായാലും സാരില്ല ചിലവ് ഞങ്ങൾ തന്നെ ചെയ്തോളാം എന്ന് ഞാൻ പറഞ്ഞു കാന്റീനിലേക് പോയി…

====================================

അങ്ങനെ ക്യാന്റീലേക്ക് സംസാരിച്ചു പോകുന്ന വഴി ബൈക്ക് ഷെഡിൽ ഇരിക്കുന്ന തേർഡ് ഇയർ മെക്കിലെ ഒരു ഗാങ് സീനിയർ ബോയ്സ് ശ്രീനെയും റോഷലിനെയും നോക്കി എന്തോ പറയുന്നതും സ്കെച്ച് ചെയുന്നത് പോലെ നോക്കുന്നതും ഞങ്ങൾ ശ്രദ്ധിച്ചുരുന്നു…

ഇടങ്ങണ്ണിട്ട് നോക്കിയപ്പോ അവർ ഞങ്ങളേയും നോക്കുന്നുണ്ട്….ഈ കുരിശുകൾ എന്തിനാണാവോ ഞങ്ങളെ നോക്കി പേടിപ്പിക്കുന്നേ…നമ്മൾ ഒന്നും ചെയ്തില്ലലോ ഈശ്വരാ…ദീപ്തിയേം സൈറേയേം തോണ്ടി കാണിച്ചപ്പോ അവരും എന്നെ പോലെ പേടിച്ച മട്ടുണ്ട്..

ഇവരുടെ നോട്ടം കാണുമ്പോ തന്നെ പേടിയാണ്…കൊല്ലാൻ നിക്കുന്ന പോലെ ആണ് നോട്ടം…ഇപ്പൊ പിന്നെ ഞങ്ങൾ സെക്കന്റ്‌ ഇയർ ആയോണ്ട് പഴയ പോലെ വിരട്ടാൻ നിക്കില്ലെന്നു ഒറ്റ വിശ്വാസത്തിന്റെ പുറത്താണ് ഈ ജാട ഇട്ടു നടക്കുന്നത്… പിന്നെ മുന്നിൽ പോവുന്നവന്മാർ ഉള്ള ധൈര്യത്തിലും…

കാര്യമായിട്ട് എന്തോ ചീഞ്ഞു നാറുന്ന ഫീൽ.. ഇനി ഇവന്മാർ ആയിട്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ആവോ…Something is going on…something fishy..

കാന്റീലിൽ എത്തി ഓർഡർ ചെയ്ത് നമ്മുടെ സ്ഥിരം ഇരിക്കുന്ന ചെയറിൽ ഇരുന്നപ്പോ തന്നെ ദീപ്‌തി ചോദിച്ചു..

“സത്യം പറ റോഷലെ എന്തിനാ മെക്കിലെ ചേട്ടന്മാർ അവിടെ നിന്നത് അതും പതിവില്ലാത്ത സ്കെച്ചിങ്ങും നോട്ടവും… നിങ്ങൾ എന്തെങ്കിലും ഒപ്പിച്ചോ..ഉടനെ എങ്ങാനും ഒരു അടിക്കുള്ള സ്കോപ് ഉണ്ടോ ????”

“ഒരു അടി ലൈവ് ആയിട്ട് കാണണമെന്ന് ഞങ്ങളുടെ എത്ര കാലം ആയുള്ള ആഗ്രഹം

Updated: October 1, 2022 — 11:00 pm

22 Comments

  1. ❤❤❤❤❤❤❤

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??

  2. Nice story.. Waiting next part❤️❤️

  3. Kollam vayikan oru flowyoke und♥️♥️♥️?

  4. Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!

  5. ‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam

  6. Super

  7. ഡിങ്കൻ

    May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️

    1. ??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്

Comments are closed.