അങ്ങനെ ഞങ്ങൾ ഹോസ്റ്റലേക് പോയത് വല്ലാത്ത ഒരു സന്തോഷത്തോടെ ആണ്….എന്തോ ഒരു പോസിറ്റീവ് വൈബ്….
റൂമിൽ എത്തിയപ്പോൾ തന്നെ ഞങ്ങൾ മൂന്ന് പേരും ഒരു പോലെ ബെഡിൽ ഇരുന്ന് അയ്യേ നാണക്കേട് ആയല്ലേ എന്നുള്ള ഭാവത്തിൽ പരസ്പരം നോക്കി.. പിന്നെ തമ്മിൽ തമ്മിൽ സാരമില്ല അവരല്ലേ.. അവർ നമ്മളെ നാറ്റിക്കില്ലായിരിക്കും എന്ന് പറഞ്ഞു സമാധാനിച്ചു…
“ശ്രീ ഉള്ളോണ്ട് നീ സേഫ് ആണ് തനു.. നീ ഉള്ളോണ്ട് ഞങ്ങളും.”.എന്ന് സൈറ പറഞ്ഞപ്പോ ഇവൾക്ക് ഇത് എന്ത് പറ്റിയെന്നാണ് ഞാൻ ആലോചിച്ചത്..
“എന്താ മോളെ നീ ശ്രീന്റെ സൈഡ് പിടിക്കുന്നെ” ദീപ്തി ചോദിച്ചു..
“കണ്ടിടത്തോളം ഫ്രോഡ് ഒന്നും അല്ലാന്നു തോന്നുന്നടാ.. ഫ്രണ്ട്ഷിപ്പിന് നമ്മൾ പേടിക്കേണ്ട ആവശ്യം ഇല്ലാലോ..”സൈറയാണു
“സ്വഭാവസർട്ടിഫിക്കറ്റ് എല്ലാം നോക്കി ഫ്രണ്ട്സ് ആവാൻ പറ്റുവോ.. എല്ലാരും നമ്മൾ ആഗ്രഹിക്കുന്ന പോലെ ആവണമെന്നും ഇല്ല.. നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാരും ആകണമെന്ന് എന്തിനാ നമ്മൾ വാശി പിടിക്കുന്നത്….അവർ കുടിക്കേം വലിക്കേം ചെയ്താ നമുക്ക് എന്താ.. നമ്മൾ ഇതൊക്കെ ചെയ്യാതിരുന്നാൽ പോരെ “എന്റെ ആ ഡയലോഗിൽ,അന്തം വിട്ടിരിക്കാണ് അവർ രണ്ടു പേരും..
“പശു വാല് പോക്കുന്നത് എന്തിനാണെന്ന് ഞങ്ങൾക്ക് അറിയാം മോളെ…പിന്നെ ഫ്രണ്ട്ഷിപ്പിന് ഇങ്ങനെ barriers സെറ്റ് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല.. അതോണ്ട് വെറുതെ ആവശ്യം ഇല്ലാത്ത ആലോചനകൾ ഒന്നും വേണ്ട മോളെ..”..രണ്ടും കൂടി പ്രത്യേക ഈണത്തിൽ പറഞ്ഞോണ്ട് തല ആട്ടുന്നുണ്ട്… ഞാൻ നല്ല പോലെ ഇളിച്ചു കാണിച്ചു….
“ഇല്ലെടാ..ഞാൻ പറഞ്ഞപ്പോ അങ്ങനെ ആയിപോയതാ.”എന്ന് പറഞ്ഞ് ഞാൻ സ്കൂട്ട് ആയി.. ഇവർ എന്നെ മനസിലാകുന്ന പോലെ മറ്റാർക്കാണ് എന്നെ മനസിലാകുന്നേ..കൂടുതൽ എക്സ്പ്ലനേഷന്റെ ആവശ്യം ഇല്ലെന്നു ഞങ്ങൾക്ക് പരസ്പരം അറിയാം…
അങ്ങനെ ഞങ്ങൾ ഫ്രഷ് ആയി മെസ്സിൽ പോയി ചായയും കുടിച്ചു വന്നു ഹെഡ്സെറ്റ് കുത്തി പാട്ട് കേൾക്കാൻ ഇരുന്നു…എന്നും വൈകിട്ട് ഉള്ള ശീലം ആണ്.. പാട്ടും കേട്ട് കുറച്ചു ടൈം കണ്ണടച്ച് കിടക്കും..
എന്റെ രണ്ടു കണ്ണും ഫോണിലേക്കു തന്നെ ആയിരുന്നു.. ശ്രീ എങ്ങാനും മെസ്സേജ് അയച്ചാലോ എന്നായിരുന്നു ചിന്ത…അവനെ ഓൺലൈൻ കണ്ടിരുന്നെങ്കിലും എന്തോ അങ്ങോട്ട് മെസേജ് അയക്കാൻ ഒരു മടി… അതോണ്ട് ഫോൺ ഒരു വശത്തേക് മാറ്റി വെച്ചു…മനസ് എവിടെയോ പറന്നു നടക്കുന്ന പോലെ…..
പിന്നെ അവൻ ഇങ്ങോട്ട് മെസ്സേജ് അയച്ചാലോ എന്ന് കാത്തിരുപ്പായിരുന്നു…എന്റെ പ്രതീക്ഷകൾ എല്ലാം വെറുതെ ആയിരുന്നു.. അവന്റെ മെസ്സേജ് ഒന്നും വന്നില്ല..
ഉറങ്ങാൻ കിടക്കാൻ നേരവും എന്റെ കണ്ണ് ഫോണിൽ തന്നെ ആയിരുന്നു…. പെട്ടന്ന് ഒരു മെസ്സേജ് അലെർട് കേട്ടത്… ശ്രീടെ ഗുഡ് നൈറ്റ് മെസ്സേജ് ആണ്……മെസേജ് കണ്ടതും എന്റെ ചുണ്ടിലൊരു ചിരി സ്ഥാനം പിടിച്ചിരുന്നു….
തിരിച്ചു ഞാൻ ഒരു bad nightum.. Horrible dreamsum വിഷ് ചെയ്തു… എന്നെ ഇത്രേം സമയം കാത്തിരിപ്പിച്ചതല്ലേ…. മെസേജ് അയച്ചു സമാദാനത്തോടെ ഫോൺ മാറ്റി വെച്ചു കുറച്ചധികം സന്തോഷത്തോടെ കണ്ണടച്ച് ഉറങ്ങാൻ കിടന്നു…
======================================
❤❤❤❤❤❤❤
??
Next??
സബ്മിറ്റ് ചെയ്തിട്ടുണ്ട്… വരുമായിരിക്കും ??
Gud writing
??
Nice story.. Waiting next part❤️❤️
??
Super
??
Kollam ?
??
Kollam vayikan oru flowyoke und♥️♥️♥️?
??
Nice aanallo… aadhyam muthale vayikkunnund. Comment cheyyal illa enn mathram.. like nteyum comment nteyum ennam kand katha 3 4 part il kooduthal idilla ennaa vicharichirunnath. But thettichu kalanju.. nalloru olamund katha vayikkumbol.. theeralle ennu aagrahikkunnu.. nalla rasamayitt parayunnund !!
??
‘Crush’ enn kandapol chumma eduth vaayicha story airunnu pakshe kaathiripikkan ithil kooduthal enth venam
??
Super
??
May be നല്ല കഥ ആയിരിക്കാം. പക്ഷെ എന്നെപ്പോലെ കൊറേ വായനക്കാരെ ഈ കഥ വായിക്കാതെ ഇരിക്കാൻ പ്രേരിപ്പിക്കുന്നത് പേജ്ന്റെ എണ്ണം ആണ്..so late ആയിട്ടാണ് എങ്കിലും പേജ് കൂട്ടി എഴുത്തു..plz… Support ചെയ്യാൻ തയ്യാറാണ് ❤️❤️❤️
??next ടൈം പേജ് കൂട്ടി പോസ്റ് ചെയ്യാം കേട്ടോ.. താങ്ക്സ്