പിന്നെ ഉച്ചക്ക് ലഞ്ചും കഴിച്ചു കുറച്ചു revise ചെയ്ത് വീണ്ടും എക്സാമിന് പോയി..അപ്പോഴും ശ്രീ ഇത് തന്നെ ആവർത്തിച്ചു.. എനിക്ക് അവൻ മൈൻഡ് ചെയാതെ ഇരുന്നപ്പോൾ സങ്കടം ആയി…
ഹോസ്റ്റലിലേക് പോവാൻ ഇറങ്ങിയപ്പോ റോഷലിനെ കണ്ടു.. റോഷൽ കണ്ടപ്പോ തന്നെ അടുത്തേക് വന്നു സംസാരിച്ചു.. അമ്മേടെ ഫുഡ്നെ പറ്റി തന്നെയാ കൂടുതൽ പറഞ്ഞത്…ശ്രീക്കും നല്ല ഇഷ്ടായെന്നു.. അത് കേട്ടപ്പോഴാ എനിക്ക് സത്യത്തിൽ സന്തോഷം ആയത്..
ഹോസ്റ്റൽ ചെന്ന് ദീപ്‌തിയോട് അവൻ മൈൻഡ് ചെയ്തില്ലാന്ന് പരാതി പറഞ്ഞപ്പോ അവൾ എന്നെ കളിയാക്കി…. നാണം ഇല്ലാലോ അവൻ മിണ്ടിയിലാന്ന് പറഞ്ഞു വിഷമിച്ചിരിക്കാന്നെന്ന് പറഞ്ഞു.. ദുഷ്ട അവൾക് ആൾറെഡി പ്രണയം ഉള്ളതല്ലേ എന്നിട്ട് ഒന്നും അറിയാത്ത പോലെ എന്നെ കളിയാക്കുന്നത്..അങ്ങനെ പിന്നെയുള്ള ദിവസവും ഇതൊക്കെ ആവർത്തിച്ചു…. ശ്രീ എന്നെ മൈൻഡ് ചെയ്തില്ല ഒന്നു നോക്കുന്നത് പോലും ഇല്ലായിരുന്നു ..മനസിൽ ഒരു തരം വിങ്ങലായിരുന്നു…
തുടരും…
❤❤❤❤❤❤❤❤
???
Kollallo adipoli
Thanks?
Super
Thanks?