വീട്ടിൽ ഇരുന്നു പഠിക്കാതോണ്ട് നാളെ മുതൽ എന്തായാലും പഠിക്കാൻ തീരുമാനിച്ചു.. അതോണ്ട് ബാക്കി വിശേഷങ്ങൾ ഒക്കെ പറഞ്ഞു പറഞ്ഞു ഞങ്ങൾ ഫുഡും കഴിച്ചു ക്ഷീണം കൊണ്ട് നേരത്തെ ഉറങ്ങി….
======================================
ഞങ്ങൾ മൂന്ന് പേരും combine സ്റ്റഡി ആണ് …പഠിത്തതിന്റെ കാര്യത്തിൽ ഞങ്ങൾ ആരും കോംപ്രമൈസ് ചെയ്യാറില്ല.. ഒരു നല്ല ജോബ് എന്നുള്ളത് ഞങ്ങളുടെ മൂന്ന് പേരുടെയും ഡ്രീം ആണ്..എല്ലാ സ്ത്രീകളും ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആയിരിക്കണമെന്ന് അമ്മ എപ്പോഴും പറയും…
ഞങ്ങളുടെ മാർക്സ് ഒക്കെ ഏകദേശം സെയിം ആവാറാണ് പതിവ്..പരസ്പരം മനസിലാക്കുന്ന നല്ല കൂട്ടുകാർ എന്നും നമുക്ക് ഒരു അനുഗ്രഹം ആണ്..ഭഗവാൻ അറിഞ്ഞു തന്നതാണ് എന്റെ സൈറയേം ദീപ്തിയേം…
രാവിലെ എണീറ്റു ആദ്യം ചെയുന്ന കാര്യം ഫോൺ നോക്കലാണ്.. അങ്ങനെ നോക്കിയപ്പോ ശ്രീടെ നമ്പറിൽ നിന്ന് ഒരു “താങ്ക്സ് ആൻഡ് ഗുഡ് നൈറ്റ് “മെസ്സേജ്..എന്തോ റിപ്ലൈ ഇടാൻ തോന്നിയില്ല..എന്തോ ഒന്ന് റിപ്ലൈ ചെയ്യാൻ പിന്തിരിപ്പിക്കുന്ന പോലെ…ഫോൺ മാറ്റി വെച്ചു..
മൈൻഡ് ഒന്ന് ഓക്കേ ആയിട്ട് അവരേം വിളിച്ചു എണീപ്പിച്ചു ബ്രക്ഫസ്റ്റ് കഴിച്ചു ഞങ്ങൾ പഠിക്കാൻ ഇരുന്നു… ഇടക്ക് ബ്രേക്ക് എടുത്ത് പാട്ടു കേൾക്കും.. പിന്നെ രാത്രി ഒരു സിനിമ കാണൽ അത് മസ്റ്റ് ആണ് സ്റ്റഡി ലീവിന്..
അങ്ങനെ ഞങ്ങളുടെ പഠിപ്പും കത്തിയടിയും സിനിമയും ഒക്കെ ആയിട്ട് അടിച്ചു പൊളിച്ചു… ശ്രീയെ ഞാൻ എപ്പോഴും ഓർക്കും പക്ഷെ ഇപ്പോ ആ പ്രേമത്തിന്റെ തീവ്രത കുറച്ചു കുറഞ്ഞ പോലെ.. ഇത്രേ ഉള്ളായിരുന്നോ കാര്യം..ചിലപ്പോ ഇവർ കൂടെ ഉള്ളോണ്ട് ആവും.. വെറുതെ ഇരുന്നു ആലോചിക്കാൻ പോലും അവർ സമ്മദിക്കില്ല..
കോളേജ് തുറക്കുന്ന അന്ന് തന്നെ സീരീസ് എക്സാം സ്റ്റാർട്ട് ചെയ്യും അതോണ്ട് ഹോസ്റ്റലിലേക് മിക്കവാറും എല്ലാരും വന്നിരുന്നു.. എക്സാമിന്റെ തലേ ദിവസം ഹോസ്റ്റലിലെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്… എങ്ങോട് തിരിഞ്ഞാലും ആരെങ്കിലും പഠിക്കുന്നുണ്ടാവും.. കൊറിഡോർ സ്റ്റേയറിൽ ഒക്കെ ഇരുന്നും നടന്നും പഠിപ്പാണ്..ഞങ്ങൾക് 3 പേർക്കും ഇടക്ക് ഉറക്കം വരുമ്പോ 15 മിനിറ്റ് ഒക്കെ അലാറം വെച്ച് കിടന്നു ഉറങ്ങും…പഠിപ്പ് ഒക്കെ കേമമായി നടന്നു…അങ്ങനെ കോളേജ് തുറന്നു എക്സാമിന് പോയി..
കോളേജിൽ ചെന്നപ്പോ ആദ്യം തന്നെ നമ്മുടെ ആളെ നോക്കി.. ഞങ്ങൾ സെയിം ക്ലാസ്സ്‌റൂമിൽ ആണ് എക്സാമിന് ഇരിക്കുന്നത്.. പക്ഷെ ആളെ കാണാൻ കഴിഞ്ഞില്ല… എക്സാമിന് മുമ്പുള്ള ലാസ്റ്റ് അഞ്ചു മിനിറ്റ് ഒന്നന്നര പഠിത്തവും കഴിഞ്ഞു ക്ലാസ്സ്‌റൂമിലേക് കയറി.. അപ്പോഴൊക്കെ എന്റെ കണ്ണുകൾ ഒരുവനെ തേടുന്നുണ്ടായിരുന്നു… മിസ്സ് എക്സാം ഷീറ്റ്സ് ഒക്കെ തന്നു തുടങ്ങിയപ്പോൾ ആള് വന്നു.. അപ്പോഴാണ് എനിക്ക് സമാധാനം ആയത്.. ഞാൻ മുഖത്തു നോക്കി ചിരിച്ചപ്പോ ആൾ വലിയ മൈൻഡ് ഇല്ലാത്ത പോലെ എന്റെ ഫ്രണ്ടിൽ ഇരുന്നു.. അങ്ങനെ ചെയ്തപ്പോ എനിക്ക് നല്ല സങ്കടം ആയി… പിന്നെ ഞാൻ എക്സാം എഴുതി.. എക്സാമിന് ഒരു 10 മിനിറ്റ് മുൻപ് ശ്രീ പേപ്പർ കൊടുത്ത് പോയി.. ഞാൻ എങ്ങനെയൊക്കെയോ എഴുതി വേഗം പുറത്ത് ഇറങ്ങി നോക്കി….
അവനെ പുറത്ത് കുറേ നോക്കി കണ്ടില്ല.. നല്ല വിഷമം ആയി.. ഞാനും സൈറയും ഒരേ ക്ലാസ്സിൽ ആയിരുന്നു എക്സാം..അവൾ എന്നെയും ശ്രീയെയും ശ്രദ്ധിക്കുണ്ടായിരുന്നു.. അവളും ചോദിച്ചു അവൻ എന്തോ പറ്റിയിട്ടുണ്ടെന്നു സ്റ്റേഷനിൽ കണ്ട പോലെ അല്ലെന്ന്… എന്റെ മുഖം മാറിയത് കണ്ടപ്പോ അവൾ വഴക്കു പറഞ്ഞു ഹോസ്റ്റലേക്ക് പോയി..
❤❤❤❤❤❤❤❤
???
Kollallo adipoli
Thanks?
Super
Thanks?