Crush 3[Naima] 110

ട്രെയിനിൽ വെച്ച് അവർ പറഞ്ഞത് പെട്ടെന്ന് ഓർമ വന്നപ്പോ പിന്നെ എല്ലാ ഗാസും പോയി… കുറച്ചു കൂടി പ്രാക്ടിക്കൽ ആകണമെന്ന് ഞാനും തീരുമാനിച്ചു..ചില സമയത്ത് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നാറുണ്ട് അമ്മാതിരി അല്ലെ ഞാൻ….ഒരാൾ ക്ലാസിൽ ഇരുന്നു എന്നെ നോക്കിയെ ഉള്ളു അപ്പോഴേക്കും പ്രണയത്തിൽ വീണല്ലോന്ന് ഓർത്തു..അതും ഇത്ര സീരിയസ് ആയിട്ട്….

പുറത്ത് ബോൾഡ് ആണെന് ജാട ഇട്ടു നടക്കുന്ന ഞാനാ….പെണ്ണുങ്ങളെ വീഴ്ത്താൻ ഈസി ആണെന്ന് ചെക്കന്മാർ പറയുന്നത് ശെരി വെച്ച പോലെ ആണ് എന്റെ പോക്ക്.. ഇത് ശെരിയാവില്ലെന്നു അറിയാം എന്നാലും മനസിന് ഇതൊക്കെ മനസിലാവണ്ടേ….

പിന്നെ ശ്രീ നിന്ന ഭാഗത്തേക് അധികം നോക്കിയില്ല…നോക്കിയാ മനസ് വീണ്ടും അങ്ങോട്ടേക് ചാഞ്ചാടും….

അതൊക്കെ വിട്ടു നോക്കിയപ്പോ ഉണ്ടെടാ എന്റെ കുക്കിംഗ്‌ കഥകൾ തട്ടി വിടുന്നുണ്ട് രണ്ടു എണ്ണം കൂടി.. എനിക്ക് maggy നന്നായിട്ട് ഉണ്ടാക്കാൻ അറിയാമെന്നു ഒക്കെ പറയുന്നുണ്ട്…. ഇനി ചേച്ചിമാരുടെ കഥ കൂടി പറയാൻ ഞാൻ പറഞ്ഞപ്പോ അവർ കഥ പറച്ചിൽ നിർത്തി…

ഞാൻ ചുമ്മാ ഫോൺ എടുത്ത് സമയം നോക്കി പോവാൻ സമയം ആയെന്നു അറിയിക്കാൻ…. അല്ലെങ്കിൽ അവർ പുരാണം മൊത്തം വിളമ്പും.. അവള്മാർക് ഉള്ളത് ഹോസ്റ്റൽ ചെന്നിട്ട് കൊടുക്കണം..

ഞാൻ വേഗം ബാഗിൽ നിന്നു അമ്മ തന്നു വിട്ട ഫുഡ് റോഷലിൻ കൊടുത്തു..റോഷലിന്റെ മുഖം അപ്പോ തന്നെ സന്തോഷത്തിൽ തിളങ്ങി….

ചിക്കൻ ആണോ ബീഫ് ആണോന്ന് ഒക്കെ ചോദിക്കുന്നുണ്ട്.. ഞാൻ ചിക്കൻ ആന്നെന്നു പറഞ്ഞു.. എന്തായാലും കുഴപ്പമില്ല പെങ്ങളെ…കൊണ്ട് വന്നല്ലോ എന്നൊക്കെ പറഞ്ഞു വല്ലാത്ത സ്നേഹ പ്രകടനം….

അത് കഴിഞ്ഞു ചോദിക്കാണ് അല്ല ഇത് മാത്രെ ഉള്ളോന്ന്..കൊറിക്കാൻ ഒന്നും കൊണ്ട് വന്നില്ലേ എന്ന്..

“നിങ്ങൾ ഗേൾസ് കുറേ ഐറ്റംസ് കൊണ്ട് വരാറുണ്ടല്ലോ.. നമുക്ക് ഒന്നും കൊണ്ട് വന്നില്ലേ.. ഞങ്ങൾ അത് കൂടി പ്രതീക്ഷിച്ചു…..”

ഞാൻ പിന്നെ അമ്മ തന്നു വിട്ടതൊക്കെ എടുത്തു കൊടുത്തു..കൊടുക്കാൻ മനസ് ഉണ്ടായിരുന്നില്ല..പിന്നെ ഇങ്ങനെ ചോദിക്കുമ്പോൾ എന്ത് ചെയ്യും….

Updated: September 22, 2022 — 10:30 pm

6 Comments

  1. ❤❤❤❤❤❤❤❤

  2. Kollallo adipoli

  3. Super

Comments are closed.