തുടങ്ങിയപ്പോഴാണ് എനിക്ക് സ്വബോധം വന്നത്……പിന്നെ മാനം പോവുമല്ലോ എന്നോർത്തു എല്ലാം ഒളിച്ചു വെച്ച് നല്ല സ്മാർട്ട് ആയിട്ട് അവരെ നോക്കി ചിരിച്ചു..
രണ്ടു പേരും ഞങ്ങളുടെ അടുത്തേക് വന്നു ചിരിച്ചു..ദീപ്‌തി അപ്പോ തന്നെ തുടങ്ങി..
“അല്ല ആരാ ഇത്.. നിങ്ങളും ഈ ട്രെയിനിൽ ആയിരുന്നോ ബാഗ് ഒന്നും ഇല്ലേ എന്നൊക്കെ ”
അവരുടെ മുഖം കണ്ടപ്പോ തന്നെ മനസിലായി അവർ ഞാൻ തനിച്ചു ആന്നെന്നു കരുതിയാണ് സ്റ്റേഷനിലേക് വന്നതെന്ന് … ഇതിപ്പോ ചേട്ടന്മാർക് ആകെ ഒരു കുറച്ചിൽ പോലെ ആയി..ദീപ്തിയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ തന്നെ അവർക്ക് ഞാൻ വള്ളി പുള്ളി വിടാതെ കാര്യം അവരോട് പറഞ്ഞിട്ടുണ്ടെന്ന് മനസിലായി..പെട്ടെന്ന് റോഷൽ പറഞ്ഞു
“തൻവിയോട് ഞങ്ങൾ ഫുഡ് എന്തെങ്കിലും കൊണ്ട് വരാൻ പറഞ്ഞിരുന്നു.. റൂമിൽ ഞങ്ങൾ പേരും മാത്രെ ഉള്ളു.. ഇവൻ ആണെകിൽ ഉപ്പുമാവ് മാത്രെ കഴിക്കു..3 നേരവും ഉപ്പുമാവ് കഴിക്കാൻ വയ്യ പെങ്ങന്മാരെ.. അപ്പോ ഞാനാ ഇവനോട് തൻവിയെ വിളിച്ചു ചോദിക്കാൻ പറഞ്ഞത് ”
“ഉപ്പുമാവോ 3 നേരം അതെന്താ സംഭവം..ശ്രീടെ ഫേവറേറ്റ് ആണോ ഉപ്പുമാവ് ” സൈറെടെ സംശയം
“ആണോന്നോ..3 നേരം ഉപ്പുമാവ് കിട്ടിയാൽ 3 നേരോം തട്ടും.. അവൻ ഉപ്പുമാവ് നല്ല ഇഷ്ടാണ്..അതോണ്ട് എന്റെ എന്റെ ഫുഡിന്റെ കാര്യം കുറച്ചു കഷ്ടമാണ്…”
സംഭവം കേട്ടിട്ട് അവള്മാർക് ബോധിച്ച പോലെ ഉണ്ട്… ചിരി അടക്കി പിടിക്കുന്നുണ്ട് രണ്ട് പേരും… എന്താണെന്നല്ലേ എനിക്ക് ഒട്ടും ഇഷ്ടം അല്ലാത്ത ഫുഡ് ഐറ്റം ആണ് ഉപ്പുമാവ്…മെസ്സിൽ ബുധനാഴ്ച ഉപ്പുമാവ് ആണ്.. അന്ന് ബിസ്ക്കറ്റും ചായയും ആണ് എന്റെ ബ്രേക്ഫസ്റ്റ്….
എന്റെ ഭഗവതി ഉപ്പുമാവ് ഒക്കെ 3 നേരം എങ്ങനെ കഴിക്കും.. ഞാൻ മനസ്സിൽ പറഞ്ഞു… കേട്ടപ്പോ തന്നെ എന്റെ മൂഡ് പോയി…. പിന്നെ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണല്ലോന്ന് ഓർത്തു സമാധാനിച്ചു…
“ഫുഡ് കൊണ്ട് വരാമോന്നു ചോദിച്ച ആള് എന്താ മിണ്ടാതെ.. അതോ തനുനോട് മാത്രെ ഇയാൾ മിണ്ടുള്ളു ശ്രീ “ദീപ്‌തിയാണ്..
ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു..
അപ്പോ തന്നെ ശ്രീ ചിരിച്ചോണ്ട് പറയുന്നുണ്ട്
” ഇനി നാട്ടിൽ പോവുമ്പോ നിങ്ങളോടും പറയാം.. നിങ്ങളും കൊണ്ട് വന്നാലും മതി…”
❤❤❤❤❤❤❤❤
???
Kollallo adipoli
Thanks?
Super
Thanks?