സൈറെടെ പിറകെ ഫൈനൽ ഇയർ മെക്കിലെ ഫായിസ്ഇക്ക ഒരു വർഷത്തിൽ കൂടുതൽ ആയി പിറകെ നടക്കുന്നു.. കോഴ്സ് കഴിയുമ്പോൾ അവളെ കെട്ടിച്ചു വിടുമെന്ന് പറഞ്ഞു അവൾ ഒഴിവാക്കുന്നുണ്ട്.. എന്താവുമെന്ന് കണ്ട് അറിയാം….
രണ്ടു പേരോടും ഇന്നലെ തന്നെ ശ്രീ വിളിച്ച കാര്യം വിളിച്ചു പറഞ്ഞിരുന്നു..സീറ്റിൽ ഇരിക്കേണ്ട താമസം ഡീറ്റെയിൽസ് പറയു എന്ന് പറഞ്ഞു രണ്ടും തുടങ്ങി..
ശ്രീടെ കോളിന്റെ ഡീറ്റെയിൽസ് അറിയാൻ അവർക് തിരക്കാണ്..ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ദീപ്‌തി കൊനഷ്ട്ട് ചോദ്യങ്ങൾ തുടങ്ങി…
“എന്നാലും വേറെ ഒന്നും അവൻ പറഞ്ഞില്ലേ??”
“ഇല്ലെടാ ഫുഡ് കൊണ്ട് വരാമൊന്നു മാത്രം ചോദിച്ചുള്ളൂ ”
“ഹ്മ്മ്മ് ..ടി കേട്ടിട്ട് നമ്പാൻ പറ്റുന്ന ടൈപ്പ് ആണെന്ന് തോന്നുന്നില്ല “സൈറെടെ വക അടുത്തത്..
അത് കേട്ടപ്പോ എന്റെ പകുതി കാറ്റും പോയി.. രണ്ടും കൂടി ഇത് മുളയിലേ നുള്ളി കളയാൻ പറയുമെന്ന് തോന്നുന്നേ… സഹിക്കാൻ പറ്റാതെ ആയപ്പോ ഞാൻ ചോദിച്ചു..
” അതെന്താടാ നിങ്ങൾ അങ്ങനെ പറഞ്ഞെ ”
“അല്ല നിന്നോട് വേറെ ഒന്നും പറയാതെ അവൻ ഫുഡ് മാത്രം കൊണ്ട് വരാൻ മാത്രല്ലേ പറഞ്ഞുള്ളു .. നീ എന്താ ഹോട്ടൽ നടത്തുന്നുണ്ടോ.. എനിക്ക് ഇത് അത്ര trustworthy ആയിട്ട് തോന്നുന്നില്ല മോളെ . നീ പൊട്ടി ആയോണ്ട് ആണ് കൊണ്ട് വരാമെന്ന് പറഞ്ഞത് “ദീപ്‌തി ആണ്..
” നീ അല്ലെ എന്നോട് അമ്മയോട് ഫ്രണ്ട്‌സ് ഫുഡ് ചോദിച്ചു വിളിച്ചുന്ന് പറയാൻ പറഞ്ഞത് അല്ലെങ്കിൽ ഞാൻ ഇ പണിക് നിക്കിലായിരുന്നു ”
“സത്യമായിട്ടും നീ കൊണ്ട് വരില്ലേ മോളെ ?ടി ഞാനേ ഇതൊക്കെ കഴിഞ്ഞാണ് വന്നത്..അധികം നമ്പറ് ഇറക്കല്ലേ മോളെ അതും നമ്മളോട്…” ദീപ്‌തി ആണ്..
ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി..
“സംഭവം അസ്ഥിക്ക് പിടിച്ചല്ലേ മോളുസേ” സൈറ ചോദിച്ചു..
“ചെറുതായിട്ട്.. ചെറിയ ഇഷ്ടം ഉണ്ട് പക്ഷെ അത് പോലെ പേടിയും ഉണ്ട്….”
❤❤❤❤❤❤❤❤
???
Kollallo adipoli
Thanks?
Super
Thanks?