സതീഷ് തല കുമ്പിട്ട് വാതിലിന്റെ അടുത്തേക്ക് നീങ്ങി. വാതിൽ തുറന്ന് അവന് പുറത്തേക്ക് ഇറങ്ങി. എന്നാല് വാതിൽ അടയ്ക്കാൻ ചെന്ന ശാലിനിയുടെ കൈകളിൽ സതീഷ് പിടുത്തമിട്ടത് വളരെ പെട്ടന്നായിരുന്നു. രണ്ട് വാതിലുകളും മലർക്കെ തുറന്ന് സതീഷ് ശരവേഗത്തിൽ അകത്ത് കയറി. ശാലിനി അപ്പോഴും തന്റെ കൈ വിടുവിക്കാനുളള ശ്രമത്തിൽ ആയിരുന്നു.
ശാലിനി: ” സതീഷേ….. കയ്യീന്ന് വിട്.”
എന്നാല് ഒരു വിജയ ചിരി മാത്രമായിരുന്നു അതിനുള്ള അവന്റെ മറുപടി. രണ്ടാമത്തെ കൈ ഉപയോഗിച്ച് കതക് അവന് അപ്പോഴേക്കും കുറ്റിയിട്ടിരുന്നു. ശാലിനിയുടെ കൈകളിൽ പിടിച്ച സതീഷിന്റെ കൈ കൂടുതൽ മുറുകിക്കൊണ്ടിരുന്നു. ഒടുവിൽ അവളുടെ ശക്തമായ പ്രഹരം അവന്റെ കവിളുകൾ ഏറ്റുവാങ്ങിയപ്പോഴാണ് ആ കൈകളുടെ മുറുക്കം കുറഞ്ഞത്. സ്വതേ രക്തവർണമായിരുന്ന അവന്റെ കണ്ണുകൾ അതോടെ വീണ്ടും ചുവന്ന് തുടുത്തു. മുഖം വലിഞ്ഞു മുറുകി.
“എടീ……….”
ഒരു അലർച്ചയോടെ സതീഷ് അവളുടെ അടുത്തേക്ക് ഓടിയടുത്തു. ശാലിനിയുടെ മുടി കുത്തിപ്പിടിച്ച് ബലിഷ്ഠമായ കരങ്ങളാൽ അവളുടെ കവിളുകൾ അയാൾ തച്ചുടച്ചു. കണ്ണിന്റെ അതിർവരമ്പുകൾ ഭേദിച്ച് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. സതീഷിന്റെ അവസാനത്തെ പ്രഹരത്തിൽ അവൾ തെറിച്ചു പോയി അടുക്കള തട്ടിൽ ചെന്ന് ഇടിച്ചു നിന്നു. നെറ്റി പൊട്ടിയ ചോര കണ്ണിന്റെ വശത്തുകൂടി ഒഴുകിയിറങ്ങാൻ തുടങ്ങി. അവളുടെ കണ്ണുകളും ചുവന്നു. പക്ഷേ അത് മദ്യത്തിന്റെ പ്രഭാവത്തിലായിരുന്നില്ല. അവളിലെ ക്രോധത്തിന്റെയും വാശിയുടെയും പ്രതീകമായിരുന്നു അത്. അവളുടെ കൈകൾ തട്ടിന്റെ അറ്റത്തിരിക്കുന്ന അരിവാളിലേക്ക നീങ്ങി. അത് എടുത്തു പിടിച്ച അവളുടെ കൈകൾ പഴയതിലും ശക്തമായിരുന്നു, ദൃഢമായിരുന്നു.
ശാലിനിയുടെ നീക്കത്തിൽ സതീഷ് ആദ്യമൊന്ന് ഭയപ്പെട്ടു. എന്നാൽ “വെറുമൊരു പെണ്ണ്” എന്ന അഹന്ത ആ ഭയത്തെ നീക്കം ചെയ്തിരുന്നു. പക്ഷേ അതിന്റെ ആയുസ്സ് സതീഷിന്റെ തൊട്ട് മുന്നിലൂടെ ആ അരിവാൾ നീങ്ങുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാലിനിയുടെ നീക്കത്തിൽ സതീഷ് ശരിക്കും ഭയപ്പെട്ടു. അവന്റെ കണ്ണുകൾ അറിയാതെ തന്നെ നെഞ്ചത്തേക്ക് നീങ്ങി. ഇല്ല….. മുറിഞ്ഞിട്ടില്ല. ശാലിനി തീർത്ത പ്രതിരോധ വലയമായിരുന്നു അത്.
ശാലിനി ( ദേഷ്യത്താൽ ഉറഞ്ഞ് തുളളിക്കൊണ്ട്): “ഇറങ്ങാം നായേ…. എന്റെ വീട്ടീന്ന് ഇറങ്ങി പോടാ….”
ശാലിനി അരിവാൾ വീശിക്കൊണ്ട് അവന് നേരെ പതിയെ നീങ്ങി. സതീഷ് പുറകോട്ടും. അടുക്കളയും കടന്ന് ഇരുവരും ഹാളിലെത്തി.
സതീഷ്: “എന്താ ചേച്ചി ഇത്…… എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത്…. ഞാൻ ചേച്ചിക്ക് ഒരൽപ്പം സ്നേഹവും ആശ്വാസവും തരാൻ വന്നതല്ലെ.”
ശാലിനി: “തുഫു…. അവന്റെയൊരു സ്നേഹം…. ഗൾഫുകാരന്റെയും പട്ടാളക്കാരന്റെയും ഭാര്യമാരോട് നിന്നെപ്പോലുളളവർക്ക് തോന്നുന്ന ഒരു പ്രത്യേക തരം സ്നേഹമുണ്ട്. അത് വീട്ടിൽ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്ന് നിർത്തിയിട്ടില്ലേ… അവൾക്ക് കൊണ്ടുപോയി കൊടുത്താ മതി.”
സതീഷ്: “അവളവളുടെ വീട്ടിൽ പോയിട്ട് ഒരാഴ്ചയായി ചേച്ചി…. എന്ത് ചെയ്യാം ഞാനൊരു ആണായി പോയില്ലേ ചേച്ചി.”
ശാലിനി: “ആണ്….. നീയോ…. ത്ഫൂ…. പെണ്ണിന്റെ ശരീരം കീഴടക്കാൻ വേണ്ടി ഉളളതല്ലടാ നായേ ആണത്തം. നിന്നെ ആണത്തം പഠിപ്പിച്ചവർക്ക് തെറ്റി.”
സതീഷിന്റെ പിന്നീടുള്ള നീക്കം വേഗത്തിലായിരുന്നു. അരിവാൾ പിടിച്ച ശാലിനിയുടെ കൈകളിൽ അവൻ മുറുക്കെ പിടിച്ചു ഞെരിച്ചു. അവന്റെ പിടിയിൽ നിന്നും കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പിടി വിടുവിക്കാൻ അവൾ സതീഷിന്റെ കൈകളിൽ കടിച്ചു. എന്നാൽ സതീഷ് അടുത്തുള്ള മേശപ്പുറത്ത് ഇരുന്ന ഫ്ലവർ വേസ് കൈക്കലാക്കിയിരുന്നു.
അമ്മേ കിടു.. ഒന്നും പറയാനില്ല.. loved it,❤️❤️
ഒരു ലോഡ് താങ്ക്സ് ട്ടോ……????
??
♥️♥️♥️♥️♥️♥️
Karayalle bro…. Karayalle
♥️
???
നന്നായിട്ടുണ്ട്…നല്ലെഴുത്ത്…
തലക്കെട്ട് variety ആയി…
ലവ്ഡ് ഇറ്റ്…
താങ്ക്സ് ബ്രോ……
ഞാനും ബ്രോയുടെ ഒരു ഫാനാണ്….
ഒരു സങ്കീർത്തനം പോലെ ടെ അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ് ആണ്…
??
വളരെ നന്നായി എഴുതി അവതരിപ്പിച്ചു.. ആശംസകൾ?
Thank you bro
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
?????
നന്നായിട്ടുണ്ട്… നല്ലെഴുത്ത് ??
Thank you ??
സഞ്ജയ്,
പട്ടാളക്കാരന്റെ ഭാര്യയുടെ നിസ്സഹായത നന്നായി എഴുതി, വായനാ സുഖമുള്ള എഴുത്ത്, ആശംസകൾ…
Thank you….. ???
Thank you…..??
❤️
??
ഹാപ്പി ന്യൂ ഇയർ സഞ്ജയ് ???
ഹാപ്പി ന്യൂ ഇയർ ബ്രോ
?
??
Nys one❤️
??
2nd
Sremiche nokkam bro
♥️
Thank you….. ??