ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 122

ഒരു നെടുവീർപ്പിട്ട് കണ്ണിന്റെ വശത്ത് തളം കെട്ടി നിന്ന കണ്ണീർത്തുളളി ഒപ്പിയെടുത്ത് അവൾ തുടർന്നു.

“ എന്റെ ഏട്ടന് സങ്കടായോ…… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…. ഇത്രേം ദിവസം അമ്മയുള്ളോണ്ട് നമുക്കിങ്ങനെ സംസാരിക്കാൻ പറ്റണിണ്ടായില്ലല്ലോ…..എത്ര വട്ടം പറഞ്ഞിട്ടാണെന്നോ അമ്മ ഇന്ന് പോയത്. അമ്മക്കെന്തോ പറ്റീട്ടിണ്ട് ഏട്ടാ…. എന്നെ ഇവിടെ ഒറ്റക്കാക്കി പോകാൻ ഭയങ്കര പേടി. ഞാനിത് ആദ്യായിട്ട് ഏട്ടനില്ലാതെ ഇവിടെ നിക്കണ പോലെയാ അമ്മയ്ക്ക്. അമ്മ ഇപ്പോ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങീട്ട് ഒന്ന് രണ്ട് മാസായില്ലേ… ഏട്ടത്തിയാണേ അവിടെ തനിച്ചല്ലേ ഒള്ളൂ… അതാ ഞാൻ ഉന്തിത്തളളി വിട്ടത്. പിന്നെ ആദ്യം പറഞ്ഞത് പോലെ നമ്മടെ ഈ സംസാരവും നടക്കില്ലല്ലോ….. എങ്ങനേണ്ട് ഏട്ടാ എന്റെ ബുദ്ധി….. ഞാനൊരു ഭയങ്കര സംഭവാലേ….. ആ പിന്നെ അമ്മയ്ക്കന്തോ ഏട്ടനോട് ഭയങ്കര ദേഷ്യമുണ്ടെന്ന് തോന്നുന്നു. ഏട്ടന്റെ കാര്യം പറയുമ്പോഴൊക്കെ അമ്മ കേട്ടഭാവം നടിക്കുന്നില്ല. ചിലപ്പോ കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോ അവിടേക്കൊന്നും പോയില്ലല്ലോ…. അതോണ്ടായിരിക്കും. കഴിഞ്ഞ തവണ ഞാൻ പോലും ശരിക്കും കണ്ടില്ല, അപ്പോഴാ. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വിളി വന്നില്ലേ… പിന്നെങ്ങനാ….. ഇനി അവധിക്ക് വരുമ്പോ ഒരാഴ്ചയെങ്കിലും നമുക്ക് അമ്മേടെ അടുത്ത് പോയി നിൽക്കണം. അമ്മേടെ വിഷമം പലിശ സഹിതം തന്നെ അങ്ങ് വീട്ടിയേക്കാം. ബാക്കി വിശേഷമൊക്കെ നാളെ പറയാട്ടോ…. എനിക്കേ നന്നായിട്ട് ഉറക്കം വരുന്നുണ്ട്….. അപ്പോ എന്റെ ഏട്ടന് ഉറങ്ങിക്കോട്ടോ….”

കൈയ്യിലിരുന്ന ഫോട്ടോ മേശപ്പുറത്തേക്ക് വച്ചിട്ട് ശാലിനി കിടന്നു. അടുത്ത് കിടന്ന അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ച് അവൻ പതിയെ നിദ്രയിൽ മുഴുകി.

ഗ്ലാസ്സ് താഴെ വീഴുന്ന ശബ്ദം കേട്ടാണ് ശാലിനി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. അപ്പുക്കുട്ടൻ ഇപ്പോഴും നല്ല ഉറക്കത്തിലാണ്. അവൾ എഴുന്നേറ്റ് പതിയെ അടുക്കള ലക്ഷ്യമാക്കി നടന്നു. താഴെ ഒരു ഗ്ലാസ് കിടക്കുന്നതല്ലാതെ മറ്റൊരു മാറ്റവും അവൾ അവിടെ കണ്ടില്ല. സ്ഥിരമായി അടുക്കളപ്പുറത്ത് വരുന്ന കണ്ടൻപൂച്ചയെ മനസ്സിലൊരു നൂറ് ചീത്തയും പറഞ്ഞ് അവൻ ഗ്ലാസ്സ് എടുത്തു. ഗ്ലാസ്സ് തട്ടിൽ വച്ച് തിരിഞ്ഞ അവൾ കാണുന്നത് അടുക്കള വാതിൽക്കൽ ഒരു വികടച്ചിരിയുമായ് നിൽക്കുന്ന സതീഷിനെയാണ്. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല. തന്റെ അയൽവാസിയായ സതീഷിനെ ഇങ്ങനെ ഒരു രൂപത്തിൽ അവൾ കണ്ടിരുന്നില്ല. പെട്ടെന്ന് സതീഷിനെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും അതെല്ലാം മറച്ച് വച്ച് അവൾ ചോദിച്ചു.

“എന്താ സതീഷേ ഈ സമയത്ത്.”

സതീഷ്: “ ഏയ്യ്….. ഒന്നുമില്ലേച്ചി…. ഞാൻ വെറുതെ ചേച്ചീടെ സുഖവിവരം ഒക്കെ ഒന്ന് അന്വേഷിച്ചിട്ട് പോകാമെന്ന് കരുതി”

ശാലിനി: “ ഈ നട്ടപാതിരായ്ക്ക് എനിക്ക് പ്രത്യേകിച്ച് സുഖക്കുറവൊന്നുമില്ല സതീഷേ….. നീ ചെല്ല്.”

സതീഷ്: “ എന്നാ ശരി ചേച്ചി….. ഒറ്റയ്ക്കാണെന്ന് ആലോചിച്ച് പേടിക്കുവൊന്നും വേണ്ട…. നമ്മളൊക്കെ ഈ അടുത്ത് തന്നെ ഇല്ലേ…. എന്താവശ്യം ഉണ്ടായാലും പറയാൻ മടിക്കരുത്.”

ശാലിനി (ഒരൽപ്പം നീരസത്തോടെ) : “ ആയ്ക്കോട്ടേ സതീഷേ…. നീ ഇപ്പൊ പോകാൻ നോക്ക്.”

സതീഷ്: “ ചേച്ചി പേടിക്കണ്ട…. പോയി കിടന്നോ… ഞാനിവിടെ നിന്നോളാം.”

ശാലിനി: “ അത് വേണ്ട സതീഷേ…. എനിക്കാരുടേം കാവലിന്റെ ആവശ്യം ഇല്ല…. നിന്നോട് ഞാൻ ഇത്രേം നേരം മര്യാദയുടെ ഭാഷയിലാ പറഞ്ഞേ പോകാൻ. എന്നെക്കൊണ്ട് നീ ചൂല് എടുപ്പിക്കരുത്.”

29 Comments

  1. അമ്മേ കിടു.. ഒന്നും പറയാനില്ല.. loved it,❤️❤️

    1. സഞ്ജയ് പരമേശ്വരൻ

      ഒരു ലോഡ് താങ്ക്സ് ട്ടോ……????

  2. ??

    ♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      Karayalle bro…. Karayalle

    1. സഞ്ജയ് പരമേശ്വരൻ

      ???

  3. നന്നായിട്ടുണ്ട്…നല്ലെഴുത്ത്…
    തലക്കെട്ട്‌ variety ആയി…
    ലവ്ഡ്‌ ഇറ്റ്‌…

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ബ്രോ……

      ഞാനും ബ്രോയുടെ ഒരു ഫാനാണ്….

      ഒരു സങ്കീർത്തനം പോലെ ടെ അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ് ആണ്…

      ??

  4. വളരെ നന്നായി എഴുതി അവതരിപ്പിച്ചു.. ആശംസകൾ?

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro

  5. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. സഞ്ജയ് പരമേശ്വരൻ

      ?????

  6. നന്നായിട്ടുണ്ട്… നല്ലെഴുത്ത് ??

    1. സഞ്ജയ് പരമേശ്വരൻ

      Thank you ??

  7. സഞ്ജയ്‌,
    പട്ടാളക്കാരന്റെ ഭാര്യയുടെ നിസ്സഹായത നന്നായി എഴുതി, വായനാ സുഖമുള്ള എഴുത്ത്, ആശംസകൾ…

    1. സഞ്ജയ് പരമേശ്വരൻ

      Thank you….. ???

    2. സഞ്ജയ് പരമേശ്വരൻ

      Thank you…..??

  8. തൃശ്ശൂർക്കാരൻ ?

    ❤️

    1. സഞ്ജയ് പരമേശ്വരൻ

      ??

  9. ഹാപ്പി ന്യൂ ഇയർ സഞ്ജയ്‌ ???

    1. സഞ്ജയ് പരമേശ്വരൻ

      ഹാപ്പി ന്യൂ ഇയർ ബ്രോ

    1. സഞ്ജയ് പരമേശ്വരൻ

      ??

  10. കാട്ടുകോഴി

    Nys one❤️

    1. സഞ്ജയ് പരമേശ്വരൻ

      ??

    1. സഞ്ജയ് പരമേശ്വരൻ

      Sremiche nokkam bro

  11. രാഹുൽ പിവി

    ♥️

    1. സഞ്ജയ് പരമേശ്വരൻ

      Thank you….. ??

Comments are closed.