ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 122

അതുപയോഗിച്ച് അവൻ ശാലിനിയുടെ തലയുടെ പുറകെ ശക്തമായ പ്രഹരം നൽകി. ആം പ്രഹരത്തിന്റെ ശക്തിയിൽ അവളുടെ കാഴ്ച മങ്ങി. അവളുടെ അവസാനം പ്രതീക്ഷയായിരുന്ന ആ അരിവാൾ താഴേക്ക് പതിച്ചു; ഒപ്പം അവളും. മങ്ങിയ കാഴ്ചയിലും തന്നെ നോക്കി അട്ടഹസിക്കുന്ന സതീഷിനെ അവൾക്ക് കാണാമായിരുന്നു.

സതീഷ്: “നീ എന്ത് വിചാരിച്ചെടീ…..ഈ അരിവാളും വച്ച് എന്നെ അങ്ങ് തീർത്ത് കളയാമെന്നോ…..ഈ സതീഷ് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടേൽ അത് നേടിയിരിക്കും……. ഇന്ന് നിന്റെ വീട്ടിലേക്ക് ഈ നട്ടപാതിരയ്ക്ക് വന്നിട്ടുണ്ടേൽ ; വന്നതെന്തിനാണോ അത് തീർത്തിട്ട് പോകാനും എനിക്കറിയാം.”

ഒന്നിനും പ്രതികരിക്കാൻ ആകാതെ പാതി ബോധത്തിൽ ശാലിനി കിടന്നു. അവളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു. ഷർട്ടിന്റെ ആദ്യത്തെ ഒന്ന് രണ്ട് കൊളുത്തുകൾ അഴിക്കുന്ന സതീഷിനെ മങ്ങിയ കാഴ്ചയിലും അവൾക്ക് കാണാമായിരുന്നു. അവൻ കുനിഞ്ഞ് അവളുടെ ദേഹത്തേക്ക് പടരാൻ നീങ്ങി.

എന്നാൽ അവന്റെ കഴുത്തിന്റെ കീറിമുറിച്ച് ആ അരിവാൾ നീങ്ങിയത് അതിവേഗത്തിലായിരുന്നു. അവന് പ്രതികരിക്കാൻ ആകുന്നതിലും വേഗത്തിൽ. അവൾക്ക് നേരെ വിടർന്ന സതീഷിന്റെ കണ്ണുകൾ പിന്നെ അനങ്ങിയില്ല. ചലനമറ്റ അവന്റെ ശരീരം ശാലിനി അപ്പുറത്തേക്ക് മറിച്ചിട്ടു. സംഭവിച്ചതെന്തെന്ന് അവൾക്ക് പോലും ഓർത്തെടുക്കാൻ പറ്റുന്നുണ്ടായില്ല. ആം മുറിയാതെ ചോരപ്പാടുകൾ പടർന്നിരുന്നു. ശാലിനിയുടെ മുഖം ചോരയിൽ കഴുകിയതുപോലിരുന്നു. കണ്ണിന്റെ അതിർവരമ്പുകൾ ഭേദിച്ചെത്തിയ ജലകണങ്ങൾ മുഖത്ത് പടർന്ന ചോരയിൽ കലർന്ന് ചുവന്ന കണ്ണീരുകളായി പെയ്തിറങ്ങി. അപ്പോഴും തന്റെ ഭർത്താവിന്റെ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു.

“ഞാൻ നാടിന് വേണ്ടി കാവൽ നിൽക്കുമ്പോൾ; നാട് എനിക്ക് വേണ്ടി കാവൽ നിൽക്കും.”

പൊയ്തൊഴിയുന്ന കണ്ണീരുകൾക്കിടയിലും ആ വാക്കുകളോട് അവൾക്ക് പുച്ഛമാണ് തോന്നിയത്.

ഇതെല്ലാം കണ്ടുകൊണ്ട് ഹാളിലെ ചുവരിൽ ചില്ലുകൂട്ടിൽ അകപ്പെട്ട ഒരു പട്ടാളക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാം കണ്ട് നിസ്സഹായനായി ചിരിക്കാൻ മാത്രം കഴിയുന്ന ഒരാൾ. മരിച്ചിട്ടും മരിക്കാത്ത ഓർമകളുമായി ശാലിനിയുടെ മനസ്സിൽ ജീവിക്കുന്നവൻ. മുറിയിൽ പടർന്ന ചോരത്തുളളികളിൽ ചിലത് ആ കണ്ണുകളിലും എത്തിയിരുന്നു. അശ്രുക്കൾ പോൽ അവയും ഒഴുകിക്കൊണ്ടിരുന്നു.

— ശുഭം —

29 Comments

  1. അമ്മേ കിടു.. ഒന്നും പറയാനില്ല.. loved it,❤️❤️

    1. സഞ്ജയ് പരമേശ്വരൻ

      ഒരു ലോഡ് താങ്ക്സ് ട്ടോ……????

  2. ??

    ♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      Karayalle bro…. Karayalle

    1. സഞ്ജയ് പരമേശ്വരൻ

      ???

  3. നന്നായിട്ടുണ്ട്…നല്ലെഴുത്ത്…
    തലക്കെട്ട്‌ variety ആയി…
    ലവ്ഡ്‌ ഇറ്റ്‌…

    1. സഞ്ജയ് പരമേശ്വരൻ

      താങ്ക്സ് ബ്രോ……

      ഞാനും ബ്രോയുടെ ഒരു ഫാനാണ്….

      ഒരു സങ്കീർത്തനം പോലെ ടെ അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ് ആണ്…

      ??

  4. വളരെ നന്നായി എഴുതി അവതരിപ്പിച്ചു.. ആശംസകൾ?

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro

  5. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

    1. സഞ്ജയ് പരമേശ്വരൻ

      ?????

  6. നന്നായിട്ടുണ്ട്… നല്ലെഴുത്ത് ??

    1. സഞ്ജയ് പരമേശ്വരൻ

      Thank you ??

  7. സഞ്ജയ്‌,
    പട്ടാളക്കാരന്റെ ഭാര്യയുടെ നിസ്സഹായത നന്നായി എഴുതി, വായനാ സുഖമുള്ള എഴുത്ത്, ആശംസകൾ…

    1. സഞ്ജയ് പരമേശ്വരൻ

      Thank you….. ???

    2. സഞ്ജയ് പരമേശ്വരൻ

      Thank you…..??

  8. തൃശ്ശൂർക്കാരൻ ?

    ❤️

    1. സഞ്ജയ് പരമേശ്വരൻ

      ??

  9. ഹാപ്പി ന്യൂ ഇയർ സഞ്ജയ്‌ ???

    1. സഞ്ജയ് പരമേശ്വരൻ

      ഹാപ്പി ന്യൂ ഇയർ ബ്രോ

    1. സഞ്ജയ് പരമേശ്വരൻ

      ??

  10. കാട്ടുകോഴി

    Nys one❤️

    1. സഞ്ജയ് പരമേശ്വരൻ

      ??

    1. സഞ്ജയ് പരമേശ്വരൻ

      Sremiche nokkam bro

  11. രാഹുൽ പിവി

    ♥️

    1. സഞ്ജയ് പരമേശ്വരൻ

      Thank you….. ??

Comments are closed.