ചെമ്പനീർപ്പൂവ് [കുട്ടപ്പൻ] 1489

” അജു ദേ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് നിന്റെ വേഷംകെട്ടു വേണ്ടന്ന്. എന്നോട് മിണ്ടാൻ വരണ്ട എന്ന് പറഞ്ഞ വരണ്ട അത്രന്നെ. ”

അമ്മ ആണേൽ ഒടുക്കത്തെ കലിപ്പും.

” അമ്മേ….. അമ്മക് ഇഷ്ടല്ലാച്ച ഞാൻ അത് ചെയ്യോ. അമ്മക്കിപ്പോ ഞാൻ അമേരിക്കയിൽ പോവാമ്പാടില്ല അത്രല്ലേ ഉള്ളു. ഞാമ്പോണില്ല. ഇനിയേലും ഒന്ന് പിണക്കം മാറ്റമ്മേ. ന്റെ ഇന്ദുസ് ഇങ്ങനെ മുഖോം വീർപ്പിച്ച് നടക്കാനാകാണാൻ ഒരു രസൂല. ” ഞാൻ അമ്മയെ വരുതിയിൽ ആക്കാനായി പറഞ്ഞു

സത്യത്തിൽ എനിക്കും ഇവിടം വിട്ട് പോവാൻ തീരെ താല്പര്യം ഇല്ല. എന്നാലും അമ്മയെ ചൊടിപ്പിക്കാൻ ചുമ്മാ ഒരു നമ്പർ ഇട്ടു അത് നല്ലതുപോലെ എൽകുവേം ചെയ്തു.

“അജു നീ പോയപ്പിന്നെ അമ്മക് ആരാടാ ”

അമ്മയുടെ കണ്ണ് ചെറുതായി ഈറനായി.

“അമ്മേ ഞാൻ പോണില്ലന്ന് പറഞ്ഞില്ലേ പിന്നീതിപ്പോ എന്തിനാ കണ്ണ് നിറക്കുന്നേ…. അയ്യേ ദേ നോക്കിക്കേ ആ പെണ്ണെങ്ങാൻ കണ്ടോണ്ട് വന്ന അറിയാലോ അമ്മേ… കളിയാക്കി കൊല്ലും അമ്മേനെ… കണ്ണൊക്കെ തുടക്ക് ”

അവർ കണ്ണൊക്കെ തുടച്ച് അവനെ നോക്കി ചിരിച്ചു.

“ആഹാ എന്താ ചിരി….അമ്മയെ ചിരിച്ചുകാണാൻ തന്നെയാ ഭംഗി. അമ്മേ ഞാൻ ഒന്ന് പുറത്ത് പോയേച്ചും വരാം. ”

അമ്മയോട് അനുവതവും വാങ്ങി അവൻ പുറത്തേക് ഇറങ്ങി. മുറ്റത്തെ മരംകൊണ്ടുള്ള ഊഞ്ഞാലിൽ ഇരുന്ന് ചായകുടിക്കുവാ അമ്മു. രാവിലേ വെള്ളം കോരിയൊഴിച്ച കാരണം ആലുവ മണപ്പുറത്തുവച്ചുകണ്ട പരിചയം പോലുംകാണിക്കാതെ ഞാൻ എന്റെ ബുള്ളറ്റ് 500 ഇൽ കേറി അവിടന്ന് തിരിച്ചു. മിററിൽ കൂടി നോക്കിയപ്പോ അവൾ ഒരു കരച്ചിലിന്റെ വക്കത് എത്തിനിക്കുവാണ്. കാരണം വേറൊന്നുമല്ല ഇന്നേവരെ അവളോട്പറയാതെ ഞാൻ എവിടേക്കും പോയിട്ടില്ല.എന്നാലും ഞാൻ അത് മൈൻഡ് ചെയ്തില്ല. ഞാൻ നേരെ കൂട്ടുകാരെ കാണാൻ ആണുപോയത്. പണത്തിന്റെ ത്രസിൽ ഇട്ട് ഒരുപാട് പ്രണയ അഭ്യർത്ഥനയും സൗഹൃദവും ഒക്കെ വന്നെങ്കിലും അതിലൊന്നും താല്പര്യം കാണിച്ചില്ല. എന്റെ പണം കണ്ട് അല്ലാതെ ചങ്കുപറിച് തരുന്ന രണ്ടുകൂട്ടുകാർ. അഭിരാമും ജീവനും. രണ്ടാളും മീഡിയംക്ലാസ്സ്‌ ഫാമിലി ആണ് എന്നാൽ ഞങ്ങള്ക്ക് ഇടയിൽ അങ്ങനെയൊരു വേർതിരിവ് ഇല്ല. എന്റെ വീട്ടിൽ എന്നേക്കാൾ സ്വാതന്ത്ര്യം ഉള്ള മഹാൻ മാർ ആണ് ഇവർ രണ്ടാളും അതെ പോലെ തിരിച്ചും. ഇവരെ വിട്ടുപിരിയാൻ ഉള്ള മടി കൂടെ ആണ് അമേരിക്ക എന്ന പലരുടെയും സ്വർഗ്ഗരാജ്യം കീഴടക്കാൻ അവസരം ലഭിച്ചിട്ടും പോവാഞ്ഞത്.

അവരോട് സംസാരിച്ച നേരം പോയത് അറിഞ്ഞില്ല. അമ്മുവിനെ സോപ്പിടാൻ അടുത്തുകണ്ട കടയിൽ കയറി ഒരു ഡയറിമിക്കും വാങ്ങി ഞാൻ വീട്ടിലേക് തിരിച്ചു. ബൈക്ക് പോർച്ചിൽ കയറ്റിയപ്പോ തന്നെ അകത്ത് വാതിൽകൊട്ടിയടച്ച ശബ്ദം കേട്ടു. അതെ അമ്മു തന്നേ വിചാരിച്ചപോലെ തന്നെ കക്ഷി പിണക്കത്തിലാണ്. ഞാൻ ചെന്ന് വാതിലിൽ മുട്ടി. മുട്ടുവിൻ തുറക്കപ്പെടും എന്ന് പറയുന്നതൊക്കെ വെറുതെ ആണ്. ഞാൻ തന്നെ തുറക്കേണ്ടിവന്നു. കട്ടിലിൽ മുഖം പൂഴ്ത്തി കിടുക്കുവാണ് എന്റെ കാന്താരി.

” അമ്മുസേ….. ”

നോ റിപ്ലൈ

“ഹാ നല്ലോരു ഡയറിമിൽക്ക്. നിനക്ക് വേണ്ടല്ലോ ഞാൻ ഇന്ദുസിനു കൊടുത്തോളം ” എന്നും പറഞ്ഞു തിരിച്ചു പോവാൻ ഒരുങ്ങി

പെണ്ണ് ചാടിത്തുള്ളി എണീറ്റോ എന്നെ ഒരു നോട്ടം. അത് കണ്ടപ്പോളെ ന്റെ ചിരിപ്പൊട്ടി.

30 Comments

  1. തുടക്കം ഗംഭീരം, വായനാ സുഖം ഉണ്ട്, അക്ഷരതെറ്റുകൾ വായനയ്ക്കിടെയിൽ ഒരു കല്ലുകടി പോലെ അടുത്ത പാർട്ട് വേഗം പോരട്ടെ… ആശംസകൾ…

  2. കുട്ടപ്പാ .. തുടക്കം പൊളിയെ ..ബാക്കി പോരട്ടെ … nerthe വായിച്ചു ..കമെന്‍റ് ഇടാന്‍ വിട്ടു പോയി … അടുത്ത ഭാഗം വരുമ്പോള്‍ detailed അഭിപ്രായം tharam

    1. വന്നിട്ടുണ്ട് ?

    2. ?? ? ? ? ? ? ? ? ? ?

      ?

  3. Starting nannayitund kuttappa .. ?
    Waiting for next chaptr … ???

    1. നല്ല വാക്കിന് നന്ദി ഷാനൂസേ ??

  4. Kuttapoiii adipoli peruthishttay waiting next part

    1. ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്ദോഷം ഹാപ്പിയാണ്ണാ. തുടക്കകാരൻ എന്നതിൽ ഇവിടന്ന് കിട്ടുന്ന സപ്പോർട്ട് uff ???

  5. Kuttappa ?. Thudakam kollato . Ini aduthapartil enthavumenu ariyan kaathirikunnu akamshayode❤️

    1. താങ്കു ചേച്ചി ???

  6. ❤️❤️❤️

  7. ഏട്ടാ ഇഷ്ട്ടായി പക്ഷെ അക്ഷരതെറ്റുകൾ ഉണ്ട് അത് മാറ്റാൻ നോക്കണം അജയിയും അവന്റെ ജീവിതവും അറിയാൻ കാത്തിരിക്കുന്നു ???

    1. മംഗ്ലീഷ് കീബോർഡ് യൂസ് ചെയ്യുമ്പോ ഓട്ടോകറക്ഷനിൽ വരുന്ന മിസ്റ്റേക്സ് ആണ് കൂടുതലും. ഇനി കൂടുതൽ ശ്രെദ്ധിക്കാം.

      Tnx daa ?

  8. കുട്ടപ്പ….

    നല്ല തുടക്കം !! നല്ല രസകരമായി കഥ തുടങ്ങിവെച്ചു… തുടക്കത്തിൽ ഒരിത്തിരി കണ്ഫയൂഷൻ അടിച്ചു, ‘അവൻറെ’ കഥയാണോ ‘എന്റെ’ കഥയാണോ പറയാൻ പോവുന്നതെന്ന്.. അതുപിന്നെ ശരിയായി..

    അടുത്തത് സ്വപ്നം- സത്യം പറയണോ?? പറഞ്ഞേക്കാം..

    ഈയിടെയായി ഒരുപാട് സ്ഥലത്തു പല സീനും കാണിച്ചു അവസാനം സ്വപ്നം ആണെന്ന് പറഞ്ഞു പറ്റിക്കുന്നത് കൊണ്ടാവും, ക്ലിഷേ ആയി തോന്നി.. എങ്കിലും തുടർന്നുള്ള സീനിനു അനിവാര്യമായതു കൊണ്ട് അതൊഴിവാക്കാനും പറ്റില്ലായിരുന്നു.. എങ്കിലും വേറെ എന്തെങ്കിലും ഒരു ആൾട്ടർനേറ്റിവ് ഒക്കെ നോക്കാമായിരുന്നു..

    പിന്നെ ആദ്യത്തെ കഥയാവുമ്പോൾ ഇതൊന്നും നോക്കാനില്ല, എങ്കിലും ഇനിയുള്ള ഭാഗങ്ങളിൽ ഉപകാരപ്പെട്ടേക്കാം എന്നതുകൊണ്ടാണ് പറഞ്ഞത്..

    പേജ് കൂട്ടി ഗാപ് എടുത്തു എഴുതണോ അതോ പേജുകൾ കുറച്ചു പെട്ടെന്ന് തന്നെ ഇടണമോ എന്ന് സ്വയം തീരുമാനിക്കുക.. ആശംസകൾ ❤️

    1. ആദിയേട്ടാ സത്യം പറഞ്ഞ എഴുതികഴിഞ്ഞ വായിച്ചുനോക്കിയപ്പോ ആ സീൻ ക്ലീഷേ ആയി എനിക്കും തോന്നിയതാ. പിന്നെ തിരുത്തി എഴുതാൻ ഉള്ള മടി കൊണ്ട് മാറ്റിയില്ല എന്നെ ഉള്ളു.

      നല്ലവാക്കുകൾക്കു നന്ദി. ഇനി പരമാവധി നന്നാക്കാൻ ശ്രമിക്കാം. ?

  9. കുട്ടപ്പൻ ബ്രോ

    നല്ല തുടക്കം തന്നെ ആയിരുന്നു

    അജു നല്ലൊരു സ്നേഹം ഉള്ള പയ്യൻ ആണെന്ന് തോന്നുന്നു
    പെങ്ങളോടും അമ്മയോടും ഉള്ള അവന്റെ അടുപ്പം ചുരുങ്ങിയ വരികളിൽ നന്നായി തന്നെ പറഞ്ഞു
    നല്ലൊരു കുറുമ്പി പെങ്ങളും സ്നേഹം ഉള്ള അമ്മയും അച്ഛനും
    കട്ട ചങ്ക് ആയിട്ട് കൂട്ടുകാരും

    ഇത്രയും എൻജോയ് ചെയുന്ന അവൻ എങ്ങനെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തി എന്ന് നമുക്ക് വഴിയേ അറിയാം

    പേജസ് കൂട്ടണം
    സ്പെല്ലിങ് മിസ്റ്റേക്ക് നോക്കണം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. Enjoyment koodi ninne pole vere engotto bus kerippoyathaadaa 😛 thirichu vannappol ingane aayi 😀 😀

      1. പാറു നായികയുടെ ബ്രദർസ് ചവിട്ടി കൂട്ടിയതാവും

    2. Prashnangal pariharikkan sramikkam ?❤

      Tnx daa ?

      1. സ്നേഹം ??

  10. ༻™തമ്പുരാൻ™༺

    വായിക്കണം..???

  11. Kuttapoiii

    1. Happy annaa ❤

  12. ജീനാ_പ്പു

    നല്ല തുടക്കം , വേഗം അടുത്ത പാർട്ടും പോരട്ടെ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❣️❤️

    1. Tnx appusee. ❤

Comments are closed.