“അവനെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്താൽ അതൊരു ന്യൂസ് ആകും പിന്നീട് ഇവൻ നിരപരാധി ആണേൽ പോലും ആളുകൾ വേറെ ഒരു കണ്ണുകൊണ്ടേ നോക്കു. എന്തായലും ഉറപ്പായിട്ടു മതി ജെറെമി ബാക്കി എല്ലാം. “ഡേവിസ് പറഞ്ഞു.
ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ തുടങ്ങിയപ്പോ ആൽഫർഡ് വന്നു. വന്ന കാര്യങ്ങൾ ഒക്കെ നന്നായി നടനെന്നും നാളെ അമാന്റയുടെ സംസ്കാരത്തിനു കാണാം എന്നും പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
അന്ന് ഉറങ്ങാൻ കിടന്നിട്ടും എന്റെ മനസുമുഴുവൻ സൺറൈസ് ബാംഗ്ലൗ ആരുന്നു. മാർക്കസ് തന്നെ ആരിക്കും എന്ന് എനിക്കുറപ്പായിരുന്നു. എന്തായാലും ഇന്നത്തെ കാര്യങ്ങൾ എല്ലാം വുഡ്‌സ്നെ അറിയിക്കണം.. ആലോചനകൾക്കിടയിൽ ഞാൻ എപ്പോളോ ഉറക്കത്തിലേക്കു വീണു.
രാവിലെ ഡേവിസ് ആണ് എന്നെ വിളിച്ച് എണീപ്പിച്ചത്. സാധാരണ അവനെ ഞാനാണ് വിളിച്ച് എണീപ്പിക്കാറ്.
ഇ കേസ് വന്നപ്പമുതൽ അവൻ വല്ലാത്ത ഉത്സാഹത്തിൽ ആണ്.
“ഡാ നി വേഗം റെഡി ആക് അമാന്റയുടെ അടക്കിനു പോകണ്ടേ “ഡേവിസ് തന്റെ വെള്ള ഷർട്ടിനു പുറത്തോട്ടു ഒരു വലിയ കോട്ട് ഇട്ടുകൊണ്ട് പറഞ്ഞു.
ഞാൻ ഒന്ന് മൂളികൊണ്ട് എണീറ്റു. മരണത്തിന്റെ സൂചകമായി ഞാനും ഒരു സാധാ കറുത്ത കോട്ട് ധരിച്ചിറങ്ങി.
രാവിലെ ഒരു 10:30 യോടെ ഞങ്ങൾ സെമിതേരിഇൽ എത്തി. അമാന്റയുടെ ഭർത്താവ് കുട്ടിയെ കെട്ടിപിടിച്ചു കരയുന്നു. അമാന്റ ശവപ്പെട്ടിക്കുള്ളിൽ വെളുത്ത ഗൗൺ ധരിച്ചു കിടക്കുന്നു. ചുറ്റും ബന്ധുക്കൾ. ആൽഫർഡ്ഉം, ആന്റണിഉം അവിടെ നിൽപ്പുണ്ട്. ആൽബർട്ട് നെ കണ്ടില്ലെലോ എന്ന് വിചാരിച്ച് നിന്നപ്പോ അയാളും ഓടി പാഞ്ഞെത്തി.
അര മണിക്കൂറുകൊണ്ട് എല്ലാം കഴിഞ്ഞു ഞങ്ങൾ സ്മിത്ത്കളെ ഒന്ന് മുഖം കാണിച്ചിട്ട് അവിടുന്ന് പുറത്തോട്ടിറങ്ങി. അവിടെ ഞങ്ങളെ കാത്ത് ഇൻസ്‌പെക്ടർ വുഡ്‌സ് നിൽപുണ്ടായിരുന്നു.
“ഇന്നലെ സൺറൈസ്ഇൽ പോയിട്ട് എന്തേലും തെളിവ് കിട്ടിയോ “കണ്ടപാടേ വുഡ്‌സ് തിരക്കി..
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്‍തന്നെ…