കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

പ്രതീക്ഷ അടുത്ത കൊലപാതകത്തിന് മുതിരുമ്പോൾ പിടികൂടുക എന്നതാണ്.
എന്തായാലും സൺറൈസ് ബാംഗ്ലൗ പരിസരത്ത് മഫ്റ്റിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കാൻ തീരുമാനിച്ചു. പോലീസ് ആണെന്ന് പറയാതെ വാച്ച്മാൻ ആയിട്ട് നിർത്താൻ ആണ് പ്ലാൻ ഇട്ടത്. ആൽഫർഡ് വഴി അത് നടക്കുകയും ചെയ്യും.

 

രണ്ടു ദിവസം കഴിഞ്ഞു.. ആൽഫർഡ്നോട്‌ മാർക്കസ് നെ സംശയം ഉണ്ട് എന്നൊന്നും പറയാതെ. ഒരാളെ തത്കാലം വാച്ച്മാൻ ആയിട്ട് നിർത്താൻ വുഡ്‌സ് നിർദ്ദേശിച്ചു. അത് പ്രകാരം ജോസഫ് അവിടെ ജോലിക്ക് കേറി. വീട്ടിലുള്ളവരെ നിരീക്ഷിച്ചു റിപ്പോർട്ട്‌ തെരുക ആയിരുന്നു ജോസഫ്ന്റെ ഉത്തരവാദിത്തം പ്രേത്യേകിച്ച് മാർക്കസ്നെ ശ്രെദ്ധിക്കൽ.
അടുത്ത ഒരു അക്രമണത്തിന് ഞങ്ങൾ തയ്യാറായി തന്നെ നിന്നു. ബാക്കി സ്മിത്ത്കളെ നല്ല രീതിയിൽ പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ടായിരുന്നു. രാത്രിയിൽ പട്രോളിംഗ് ശക്തമാക്കി. എന്നാലും അടുത്ത് തന്നെ എന്തേലും ഉണ്ടാകും എന്ന് എനിക്കും ഡേവിസ്നും വുഡ്‌സ്നും തോന്നാത്തിരുന്നില്ല. കാരണം അടുത്തമാസം ആൽഫർഡ് ജർമ്മനിക്ക് പോകുവാണെന്ന് പറഞ്ഞിരുന്നു. അപ്പോൾ അതിനു മുന്നേ ആക്രമണം ഞങ്ങൾ പ്രതീക്ഷിച്ചു.

 

ആൽഫർഡ് പോകുന്ന കാര്യം ഞാനും വുഡ്സും ഡേവിസും അല്ലാതെ അറിയാവുന്നത് സൺറൈസ് ബാംഗ്ലൗലെ പണിക്കാർക്കാണ്. ആൽഫർഡ് പോകുന്നകാര്യം അവരോടു പറഞ്ഞിരുന്നു. തന്റെ നോട്ടം ഇല്ലെന്നു കരുതി പണികൾ ഒന്നും മുടക്കല് എന്ന് പറയാനും. പോകുന്നമുന്നേ ചെറിയ പരിപാടികൾ അവരെ പറഞ്ഞേൽപിക്കാനും ആൽഫർഡ് പോയിരുന്നു.

 

15 ദിവസം കൂടെ കടന്നു പോയി. പോലീസിനെതിരെ രാഷ്ട്രീയക്കാരും മീഡിയയും എല്ലാം തിരിഞ്ഞു. ഇത്രേം നാളു കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തത്തിൽ മേൽ ഉദ്യോഗസ്ഥർടെ തെറി മുഴുവൻ വുഡ്‌സ് കേട്ടു. ഞങ്ങൾ പതിനാറാം ദിവസം വൈകിട്ടു വീണ്ടും വുഡ്‌സ്ന്റെ വീട്ടിൽ കൂടി.

 

“ഇനിയും ഒരു ആക്രമണം പ്രതീക്ഷിച്ചു നോക്കിയിരിക്കാൻ പറ്റില്ലാ എന്തേലും ഉടനെ ചെയ്തേ പറ്റു “വുഡ്‌സ് പറഞ്ഞു..

 

“ഇനി എന്ത് ചെയ്യാനാണ് പ്ലാൻ “ഞാൻ തിരക്കി.

 

“അലക്സാണ്ടർ വിധിച്ചിട്ടുള്ള പ്രധാന കേസുകൾ ഒള്ള ഫയൽ ഇല്ലേ അതിൽ എത്ര കേസ് ഉണ്ട് മൊത്തം “. ഡേവിസ് തിരക്കി.

 

“അത് മൊത്തം ഒരുപാടുണ്ട്.. പിന്നെ നമക്ക് സീരിയസ് ആയിട്ടുള്ള കേസുകൾ എല്ലാം മാറ്റം “ഞാൻ പറഞ്ഞു.

 

അന്ന് രാത്രി വരെ ഞങ്ങൾ ഇരുന്നു കേസുകൾ ഓർഡർ ആക്കി. ഏകദേശം 300 ഓളം കേസുകൾ. വുഡ്‌സ്ന്റെ വൈഫ്‌ഉം കുട്ടികളും വൈഫ്‌ന്റെ വീട്ടിൽ ആരുന്നു. ഇത് നോക്കി നോക്കി ഞങ്ങൾ എപ്പോളോ ഉറങ്ങി പോയി..

 

സമയം രാത്രി ഒരു 2 മണി ആയിക്കാണും വുഡ്‌സ്ന്റെ മൊബൈൽ റിങ് ചെയ്യുന്നെ കേട്ടാണ് ഞങ്ങൾ എണീറ്റത്..

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.