കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

“അത് വുഡ്‌സ് ആരുന്നു ചോദ്യം ചെയ്തേ.. പിന്നെ അദ്ദേഹം കൂടുതൽ ചോദ്യം ചെയ്തത് അലക്സാണ്ടർന്റെ മക്കളേം. ആൽബസ്നേം എലൈനേം ആരുന്നു.. പിന്നെ വുഡ്‌സ്ന്റെ തിയറി വെച്ച് കൊലയാളി നേരത്തെ വീട്ടിൽ ഒളിച്ചിരുന്ന്.. ഡിന്നർ കഴിഞ്ഞ് ഉറങ്ങിയപ്പോൾ അലക്സാണ്ടർനെ കൊന്നു.. വീണ്ടും ഒളിച്ചു.. അവസരം വന്നപ്പോ വെളിയിലേക്ക് പോയികാണും എന്നാണ്… വുഡ്‌സ് അതിൽ തന്നെയാണ് ഇപ്പോളം ഒറച്ചു നിക്കുന്നെ.. അതുകൊണ്ട് പട്ടിയുടെ കാര്യമൊന്നും കാര്യമായി എടുത്ത് കാണില്ല “.ഞാൻ പറഞ്ഞു

 

“അല്ല നിനക്കെന്തു തോന്നുന്നു ഇ കേസിനെ പറ്റി, വുഡ്‌സ് പറഞ്ഞ രീതിക്കാണോ ഇത് പോകുന്നെ എന്ന് തോന്നുന്നുണ്ടോ “ഡേവിസ് തിരക്കി..

 

“വുഡ്‌സ് പറഞ്ഞതും തള്ളി കളയാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നേ.. കൊല്ലണം എന്ന് ഉറപ്പുള്ള ഒരാളാണേൽ തലേ ദിവസം ആണേലും ബാംഗ്ലൗഇൽ ഇരിക്കാവുന്നെ ഒള്ളെലോ “ഞാൻ അഭിപ്രായം പറഞ്ഞു..

 

“മ്മ് ശെരിയാണ് അകത്തു കേറി കൊലപാതകം ചെയ്യുന്നവരെ ഇ തിയറി കറക്റ്റ് ആണ്.. പക്ഷെ തിരിച്ചു ഇറങ്ങുന്നതാണ് പ്രശ്നം.. കൊലപാതകം ചെയ്തു അയാൾ വീണ്ടും ഒളിച്ചിരുന്ന് എന്ന് തന്നെ കരുതുക.. അന്ന് വൈകിട്ട് ആൽബസ് വരാതെ പട്ടികളെ മറികടന്നു കടക്കാൻ ആകില്ല. അല്ലെങ്കിൽ പട്ടികളുമായി ഏറ്റുമുട്ടിയ ഒരു സന്ദർഭം ഉണ്ടായേനെ.. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ലെല്ലോ.. അടുത്ത രണ്ടു ദിവസം ഇവിടെ പോലീസ്‌കാരെ കൊണ്ടു നിറഞ്ഞിരുന്നു.. അതുമാത്രമല്ല ഒരു കൊല മാത്രം ലക്ഷ്യം വെച്ചല്ലലോ അയാൾ വന്നത്.. ബാക്കി കൊലപാതകം കൂടെ നടത്താൻ പ്ലാൻ ഉള്ള ആൾ ഇത്ര റിസ്ക് എടുക്കില്ല… പിന്നെ അകത്തുന്ന് ഒരാൾ സഹായിച്ചാൽ അകത്തു കേറാനും ഇറങ്ങാനും സാധിക്കും “. ഡേവിസ് തന്റെ തിയറി വിവരിച്ചു..

 

“അപ്പൊ എന്തായാലും ഇവിടുള്ള ഒരാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടല്ലേ “ഞാൻ തിരക്കി..
“തീർച്ചയായും ഒരാൾ ഇവിടെ തന്നെയുണ്ട് ഒന്നുങ്കിൽ കൊലയാളി അല്ലെങ്കിൽ സഹായി “.

 

ഞങ്ങൾ സംസാരിച്ച് നടന്ന് ബാംഗ്ലൗന്റെ സൈഡിൽ എത്തിയപ്പോൾ ആൽബസ് അവിടെ നിൽപുണ്ടായിരുന്നു. ഞങ്ങളെ കണ്ടപാടേ ആൽബസ് വേഗം അടുത്തേക്ക് വന്നു.

 

“ആഹ് ആൽബസ് അമാന്റ മരിച്ചപ്പോ താങ്കൾ ഇവിടുണ്ടായിരുന്നോ “ഡേവിസ് ചോദ്യ ഭാവത്തിൽ തിരക്കി.

 

“ഉണ്ടായിരുന്നു സർ.. അന്ന് പ്രേത്യേകിച്ച് ഇവിടുന്നു പോകണ്ട കാര്യമൊന്നും ഉണ്ടായില്ല.. ”

 

“മാർക്കസ് അന്ന് വൈകിട്ട് എവിടില്ലാരുന്നു അല്ലെ.. ”

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.