കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

 

“ഇല്ല സർ ഞാൻ കണ്ടില്ല.. “പെട്ടന്നുള്ള ഉത്തരം ആരുന്നു.

 

“എന്തായാലും ശെരി മാർക്കസ് ജോലി നടക്കട്ടെ കാണാം വീണ്ടും “ഡേവിസ് അതുടെ പറഞ്ഞു തിരികെ നടന്നു.

 

“ഡേവിസ് നിനക്കെങ്ങനെ മനസിലായി അവൻ സൂപ്പർമാർക്കറ്റ് ഭാഗത്തേക്ക്‌ പോയെന്ന് “ഞാൻ ആകാംഷയോടെ തിരക്കി.

 

“അതോ അത് മാർക്കസ്ന്റെ കൈയിലെ പുതിയ ചെയിൻ കണ്ടില്ലേ..സൂപ്പർമാർകെറ്റിന്റെ അടുത്തുള്ള കടയിൽ നിന്ന് മേടിച്ചതാണ്. ഇന്നലെ ഇ ഡിസൈൻ വെച്ച് ഏറ്റവും വിലകുറച്ച് എന്നാൽ ക്വാളിറ്റി കൂട്ടി ഇന്ന് മുതൽ വിപണിയിൽ എന്ന് പറഞ്ഞൊരു ആർട്ടിക്കിൾ ആ കടക്കാർ ഇന്നലെ കൊടുത്തിരുന്നു. ആ ചെയിൻ കണ്ടപ്പോ മനസിലായി അവൻ അവിടെപ്പോയെന്ന് “ഡേവിസ് പറഞ്ഞു.

 

“അയ്യേ അങ്ങനെ ആരുന്നോ ഞാൻ വിചാരിച്ചു അതി സൂക്ഷ്മമായ എന്തോ ശ്രെധിച്ച് പറഞ്ഞതാണെന്ന് “ഞാൻ ഒന്ന് കൊള്ളിച്ചു പറഞ്ഞു.

 

നടത്തം നിർത്തി ഡേവിസ് എന്റെ നേരെ തിരിഞ്ഞു.

 

“എല്ലാം നമ്മുടെ മുന്നിൽ തന്നെയുണ്ട് അത് എങ്ങനെ നോക്കിക്കാണുന്നു എന്നതുപോലെ ഇരിക്കും.. ഞാൻ ശ്രെദ്ധിച്ചത്കൊണ്ട് ഒരു ചോദ്യം അവിടെ ചോദിക്കാൻ പറ്റി. നീ കൂടെ ഉണ്ടായിരുന്നെല്ലോ എന്തെ ശ്രെദ്ധിക്കാഞ്ഞേ “എനിക്കിട്ടു കൊള്ളിച്ചു ഡേവിസ് പറഞ്ഞു നിർത്തി.

 

അവൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നിയത്കൊണ്ട് ഞാൻ പിന്നീട് അതിനെ പറ്റി തർക്കിക്കാൻ നിന്നില്ല.

 

ഞങ്ങൾ അകത്തേക്ക് കടന്നു അപ്പോളേക്കും എലൈൻ കഴിക്കാൻ ഉള്ളതൊക്കെ റെഡി ആക്കിട്ടുണ്ട്. ഇന്ന് അമാന്റ മരിച്ച വാർത്ത അറിഞ്ഞിട്ടും ഇവർക്ക് വലിയ ദുഃഖമൊന്നും ഇല്ല. പിന്നെ ഇവരെ കുറ്റം പറയാനും പറ്റില്ലല്ലോ അമാന്റ ആയിട്ട് യാതൊരു അടുപ്പവും ഇവർക്കില്ലായിരുന്നു. എന്തായാലും നാളെ ആണ് അമാന്റയുടെ അടക്കം അതിന് പോകാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

ഭക്ഷണം എല്ലാം കഴിച്ച് ഞങ്ങൾ മുറ്റത്തെ ഗാർഡനിലെ കസേരകളിൽ ഇരുന്നു. ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം മാർക്കസ്നും ആൽബസ്നും ചെരുപ്പിന്റെ അളവ് സൈസ് 9 ആണ്. കൊലയാളിയുടെ ആയിട്ട് മാച്ച്. പക്ഷെ അമാന്റ മരിച്ച സമയത്ത് ആൽബസ് ഇവിടെ ഉണ്ടായിരുന്നു. മാർക്കസ് ആണേൽ അമാന്റ പോയ സൂപ്പർമാർകെറ്റിനു അടുത്തു പോയിരുന്നു. പിന്നെ മാർക്കസ്ന്റെ പേടി. എല്ലാം കൂടെ കൂട്ടിവായിച് ഞാൻ ഡേവിസ്നോട് എന്റെ നിഗമനം പറഞ്ഞു.

 

“ഡേവിസ് എനിക്ക് തോന്നുന്നേ മാർക്കസ് തന്നെ ആകാനാണ് സാധ്യത എന്നാണ് ചോദ്യങ്ങൾ വരുമ്പോളുള്ള അവന്റെ പേടിയും. പിന്നെ അലക്സാണ്ടർ മരിച്ച സംഭവം ആണേൽ. അവനെ പട്ടികൾക്കു അറിയാവുന്നത്കൊണ്ട് ഒന്നും ചെയ്യത്തും ഇല്ല. നമക്ക് അവനെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്താലോ “ഞാൻ പറഞ്ഞു.

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.