കേസ് 1 : ദി സോങ് ഓഫ് ഡെത്ത് 4 [Darryl Davis] 95

“നടന്നത് നടന്നു മാർക്കസ് അതോർത്തു വിഷമിക്കാതെ. അമാന്റ മരിച്ച അന്ന് മാർക്കസ് സിറ്റിയിൽ പോയിരുന്നല്ലേ “ഡേവിസ് തിരക്കി.

 

പെട്ടന് മാർക്കസ് ഒന്ന് ഞെട്ടി ഞാനും ഡേവിസും അത് ശ്രെധിച്ചു..

 

“ആഹ് അന്ന് ഞാൻ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയിരുന്നു. എന്നിട്ട് ഇരുട്ടുന്നമുന്നേ തിരികെ വന്നു “മാർക്കസ് പെട്ടന്ന് പറഞ്ഞൊപ്പിച്ചു.

 

“എങ്ങോട്ട് തിരികെ വന്നു ബാംഗ്ലൗവിലോട്ട് ആണോ “ഡേവിസ് ചോദിച്ചു.

 

“അതെ ബാംഗ്ലൗവിലോട്ട് സാധനങ്ങൾ കൊടുക്കാൻ “മുഖത്തു നോക്കാതെ മാർക്കസ് പറഞ്ഞു.

 

“അതെങ്ങനെ ശെരിയാകും മാർക്കസ്.. മാർക്കസ് രാവിലെ അല്ലെ സാധനങ്ങൾ കൊണ്ടു കൊടുത്തത്. “ഡേവിസ് ആൽബസ് പറഞ്ഞത് വെച്ച് ചോദിച്ചു. മാർക്കസ് വല്ലാതെ വിയർക്കാൻ തുടങ്ങി. പണി ചെയ്തു നിന്നതിന്റെ ഇരട്ടി വിയർക്കുന്നു.

 

“ആഹ് അതെ രാവിലെയാ ഞാൻ കൊടുത്തേ പെട്ടന്ന് മറന്നു പോയി അതാ “മാർക്കസ് നിലത്തേക്ക് നോക്കി പറഞ്ഞു.

 

“മാർക്കറ്റിൽ പോയിട്ട് നേരെ വീട്ടിലേക്കാണോ പോയത് അതോ വേറെ എങ്ങോട്ടേലും പോയോ.. അല്ല നമ്മടെ മെയിൻ മാർക്കറ്റിൽ തന്നെ അല്ലെ പോയെ അതോ മറ്റേ അമാന്റയുടെ വീടിന് അടുത്തുള്ള ആ സൂപ്പർമാർകെറ്റിൽ ആണോ പോയെ “ഡേവിസ് വീണ്ടും കുത്തി ചോദിച്ചു.

 

ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി ഡേവിസ് എറിഞ്ഞുകൊണ്ടിരുന്നു. മാർക്കസ്ന്റെ തൊണ്ടയിൽ നിന്ന് ഉമ്മിനീര് ഇറങ്ങുന്നത് ഞങ്ങൾ ശ്രെധിച്ചു. കാലുകൾ ഉറച്ചു വെക്കാതെ അനക്കികൊണ്ടിരുന്നു മാർക്കസ്. ഒരു പോലീസ്കാരനായ എനിക്ക് മാർക്കസ് എന്തോ ഒളിക്കുന്നു എന്ന് ഇ ബോഡി ലാംഗ്വേജ് കണ്ടാലേ മനസിലാകും.

 

“ഞാൻ മെയിൻ മാർക്കറ്റിൽ തന്നെയാണ് സർ പോയത്.. സ്ഥിരമായി അവിടുന്നെ ഞാൻ സാധനങ്ങൾ വാങ്ങാറുള്ളു.. അവിടുന്ന് നേരെ വീട്ടിലേക്കാണ് പോയത് “മാർക്കസ് പറഞ്ഞൊപ്പിച്ചു.

 

“മാർക്കസ് പിന്നേം തെറ്റിയെല്ലോ.. താങ്കൾ സൂപ്പർമാർകെറ്റിന്റെ ഭാഗത്തേക്ക്‌ പോയിരുന്നെല്ലോ ഒന്ന് ഓർത്തു നോക്കിക്കേ “. ഡേവിസ് മാർക്കസ്നെ വല്ലാതെ ചുറ്റിക്കാൻ തുടങ്ങി.

 

“അതെ അതെ ഞാൻ മറന്നു ഞാൻ പോയാരുന്നു. “മാർക്കസ് പേടിയോടെ പറഞ്ഞു നിർത്തി.

 

“എന്നിട്ട് ഇന്നലെ അമാന്റയെ വെല്ലോം കാണാൻ ഇടയായോ “ഡേവിസ് സംശയഭാവത്തിൽ ചോദിച്ചു. ഞാനും ഡേവിസും മാർക്കസ്ന്റെ മുഖഭാവം മാറുന്നതും കൈ വിറക്കുന്നതും ശ്രെധിച്ചു.

7 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. Late aakm bro… Enikk companyil work vannu.. Alpam late aakm

  2. naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…

    1. Thank you bro

  3. ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤

  4. ഫസ്റ്റ് ഞാന്‍തന്നെ…

Comments are closed.