“ഇല്ല അവൻ മാർക്കറ്റിൽ പോയിരുന്നു.. ബാംഗ്ലൗലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പറഞ്ഞു വിട്ടതാ, എന്താ സർ എന്തേലും പ്രശ്നം ഉണ്ടോ “ആൽബസ് പേടിയും ആകാംഷയും കലർന്ന മുഖഭാവത്തോടെ ചോദിച്ചു..
“ഒന്നുമില്ല ആൽബസ് കേസിന്റെ ഭാഗമായി എല്ലാം ചോയ്ച്ചറിഞ്ഞല്ലേ പറ്റു അതുകൊണ്ട് തിരക്കിയെന്നെ ഒള്ളു.. അല്ല മാർക്കസ് എവിടെ വന്നപ്പോൾ ഇവിടുണ്ടായിരുന്നെല്ലോ “ഡേവിസ് തിരക്കി..
“അവൻ ബാംഗ്ലൗന്റെ പുറകിലെ ഷെഡിൽ കാണും.. വിറകൊക്കെ അടുക്കുവാരിക്കും ഇപ്പോൾ വിളിക്കണോ അവനെ “ആൽബസ് ആവശത്തോടെ ചോദിച്ചു.
“ഏയ്യ് വേണ്ട. ഞങ്ങൾ അങ്ങോട്ട് ചെന്നോളം..”ഞങ്ങൾ ആൽബസ്നെ വിട്ടു അടുത്തയാളെ തേടി നടന്നു.. ഒന്നുങ്കിൽ ആൽബസ് അല്ലേൽ മാർക്കസ് ഇവരിൽ ഒരാളാരിക്കും ഒന്നുങ്കിൽ കൊലയാളി അല്ലെങ്കിൽ കൊലപാതകിയെ സഹായിച്ച ആൾ എന്ന് ഞങ്ങൾ ഉറപ്പിച്ചു..
ഞങ്ങൾ ഷെഡിൽ ചെന്നപ്പോൾ മാർക്കസ് അവിടെതന്നെയുണ്ട്.. നല്ല ആരോഗ്യമുള്ള ഒരു 35 വയസ്സ് തോനിക്കുന്ന ആൾ.. കണ്ണുകൾ അകത്തോട്ടു കുഴിഞ്ഞതാണ്.വെളുപ്പ് നിറത്തിൽ ഉള്ള മുഖത്തിൽ കുഴിഞ്ഞ ചുവന്ന കണ്ണുകൾ അയാൾക്കൊരു ക്രൂരമായ രൂപം നൽകുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോളെ മാർക്കസ് കൈ ഒക്കെ തുടച് അടുത്തേക്ക് വന്നു.
“മാർക്കസ് എന്താ പണി ഒക്കെ കഴിഞ്ഞോ “ഞാൻ തിരക്കി.
“ഇല്ല സർ വിറകൊക്കെ അടുക്കി വെക്കണം”
“ഞങ്ങൾ ഓരോത്തരോടും കേസിനെ പറ്റി ചോയ്ച്ചോണ്ടിരിക്കുവാരുന്നു. മാർക്കസ്ന് എന്താണ് രണ്ടു കൊലപാതകങ്ങളേം പറ്റി പറയാൻ ഉള്ളെ “. ഞാൻ ചോദിച്ചു.
“ഞാൻ എന്ത് പറയാനാ സർ.. നല്ല മനുഷ്യൻ ആരുന്നു അലക്സാണ്ടർ അദ്ദേഹം. എന്റെ വീട്ടിൽ പട്ടിണി കേറി തുടങ്ങിയപ്പോ കൃഷിയെല്ലാം നിർത്തി ഞാൻ പട്ടണത്തിൽ ജോലി നോക്കി എത്തിയതാ.. ജോലി നോക്കി നടന്നതല്ലാത്ത ഒന്നും കിട്ടിയില്ല.. ആത്മഹത്യയെ പറ്റി ഞാനും ഭാര്യേം ആലോചിച്ചു തുടങ്ങിയതാ.. പിന്നെ ജോലി തേടി നടന്നു വിശപ്പുകൊണ്ട് തല കറങ്ങി വീണ എന്നെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയതും എവിടെ ഒരു പണി തന്നതും അദ്ദേഹം ആരുന്നു. ആ കൂറ് ഇ കുടുംബത്തോട് മരിക്കുന്ന വരെ എനിക്ക് കാണും “. ക്രൂര മുഖമുള്ള മാർക്കസ് അത് പറഞ്ഞു രണ്ട് കണ്ണുനീർ തുള്ളികൾ പൊഴിച്ചു.
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്‍തന്നെ…