“സാറ, വൈകിട്ടു ഇ വീട്ടിലോട്ടു കേറാൻ നേരെയുള്ള ഇ വഴിയേ ഒള്ളോ “.
“സർ ഉദ്ദേശിക്കുന്നെ ആരും കാണാതെ അകത്തു കടക്കാൻ ആണേൽ ഒരു 8 മണി കഴിഞ്ഞ് ഒരു രീതിയിലും നടക്കില്ല “.
“അതെന്തേ സാറ അത്ര ഉറപ്പിൽ പറയാൻ കാരണം “. ഡേവിസ് തിരക്കി.
“അത് രാത്രി 8 മണി കഴിഞ്ഞാൽ 6 വലിയ പട്ടികളെ അഴിച്ചു വിടും.. അതിനെ ഒക്കെ കണ്ടാലേ ആൾകാർ പേടിച്ചുപോകും. ഞാനും മാർക്കസ്ഉം എത്ര മാസം എടുത്തിട്ടാണെന്നോ അതുങ്ങളെ ഇണക്കിയത്.. വൈകിട്ടു ഒരാൾ വന്നാൽ അതുങ്ങൾ അയാളെ കടിച്ച് കൊന്നേനെ.. മാർക്കസ് ഇവിടെ ആദ്യമായി പണിക്ക് വരാൻ തുടങ്ങിയ സമയം അവനെ കടിച്ചതാ അലക്സാണ്ടർ അദ്ദേഹം എല്ലാരുന്നേൽ മാർക്കസ്ന്റെ കാര്യം തീർന്നേനെ “. സാറ കൂട്ടിച്ചേർത്തു..
“ഇതിനെ തുറന്നു വിടുന്നതും തിരികെ കേറ്റുന്നതും ആരാണ് “.
“അത് ആൽബസ് ആണ്. രാത്രി തുറന്നു വിടും.. രാവിലെ വന്നിട്ട് കൂട്ടിലാക്കും.. അതാണ് പതിവ് “.
“അമാന്റ മരിച്ച ദിവസം ഇ വീട്ടിലുള്ളവർ ഇവിടെത്തന്നെ ഉണ്ടായിരുന്നോ “.
“ഉണ്ടായിരുന്നു.. അന്നും എല്ലാം പതിവുപോലെ തന്നെ ആയിരുന്നു… “സാറ പറഞ്ഞിട്ട് എന്തോ ഓർത്തു നിന്നു.
“അപ്പൊ ശെരി സാറ പണി നടക്കട്ടെ പിന്നെ കാണാം. “ഇത്രേം പറഞ്ഞ് ഞങ്ങൾ നടക്കാൻ തുടങ്ങിയപ്പോ സാറ പുറകിന്ന് വിളിച്ചു..
“സർ നിക്ക്. ഇന്നലെ മാർക്കസ് ഉച്ച ഉച്ച കഴിഞ്ഞ സമയം മാർക്കറ്റിലേക്ക് പോയാരുന്നു. അത് കഴിഞ്ഞ് അടുത്ത ദിവസം രാവിലെയാണ് വന്നത്.. പെട്ടന്ന് എനിക്ക് ഓർമ കിട്ടിയില്ലായിരുന്നു അതാ.. “സാറ പറഞ്ഞു നിർത്തി.
“എന്തിനാരുന്നു മാർക്കസ് മാർക്കറ്റിൽ പോയെ എന്ന് അറിയാമോ സാറ “ഞാൻ തിരക്കി.
“അത് എനിക്കറിയില്ല സർ ”
“മ്മ് എന്തായാലും താങ്ക് യു സാറ.. “സാറക്ക് ഒരു നന്ദി പറഞ്ഞു ഞങ്ങൾ ബാംഗ്ലൗന്റെ സൈഡിലേക്കു നടന്നു..
“ജെറെമി അന്ന് പോലീസ് ചോദിച്ചപ്പോ പട്ടിയുടെ കാര്യം ഒന്നും പറഞ്ഞില്ലായിരുന്നോ “. ഡേവിസ് തിരക്കി.
സൂപ്പർ അടുത്ത ലക്കം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
Late aakm bro… Enikk companyil work vannu.. Alpam late aakm
naanayittund machanee adipoli…nalloru crime story…..Egane thanne munnottu poku…
Thank you bro
ഇതുവരെ വായിച്ചിട്ടില്ല വൈകാതെ വായിക്കാം ❤
????
ഫസ്റ്റ് ഞാന്‍തന്നെ…